Monday, January 6, 2014

നാഗപ്പൂര്‍ എന്ന മഹാനഗരം

****  നാഗപ്പൂര്‍ എന്ന മഹാനഗരം .....!  ****  

                
                വീണ്ടും ഒരു ദീര്‍ഘദൂരമുള്ള യാത്ര......രണ്ടു ദിവസം എടുത്തു നാഗപ്പൂരിലെത്താന്‍......കോലാപ്പൂര്‍...പൂനെ വഴി....ഞങ്ങള്‍ നാഗപ്പ്പൂരിലെത്തി.....! തികച്ചു അനന്യമായ സ്ഥലം.....ആരെയും പരിചയമില്ല...! പുതിയ ആള്‍ക്കാര്‍......പുതിയ സുഹൃത്തുക്കള്‍.......എല്ലാവരെയും പരിചയപ്പെട്ടു.....! അതില്‍ ഇപ്പോഴും നല്ല ഓര്‍മ്മയുള്ളത് ചാലക്കുടിക്കാരന്‍ ദേവസ്സിയെയാണ്......എന്റെ തന്നെ പ്രായം കാണും..........അവന്‍ ആയിരുന്നു.....അവിടുത്തെ നല്ല പണിക്കാരന്‍....ഗോപാലന്‍ ചേട്ടന്‍ എന്നെ അവനെ ഏല്‍പ്പിച്ചു.....!
                 ഞങ്ങള്‍ തമ്മില്‍ നല്ല ചങ്ങാതിമാരായി......അവന്‍ ആയിരുന്നു മെസ്സ് നോക്കിയിരുന്നത്......മാര്‍ക്കറ്റില്‍ പോയി സാധനം വാങ്ങാന്‍ ഞാനും അവന്റെ കൂടെ കൂടിയിരുന്നു.....സാന്ദ്രാ മാര്‍ക്കറ്റു ( ഓറഞ്ചു ചന്ത ) എന്ന പേരില്‍ അവിടെ ഒരു മാര്‍ക്കറ്റു ഉണ്ടായിരുന്നു.....ഞങ്ങളുടെ കമ്പനിയുടെ അടുത്തു തന്നെയായിരുന്നു....അത്......! റെയില്‍ പാളം മുറിച്ചു കടന്നാല്‍ മാര്‍ക്കറ്റായി....!
             കമ്പനിയുടെ മുന്നില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ ആണ് . നിരനിരയായി നീണ്ടു കിടക്കുന്ന പാളങ്ങള്‍ . ഇപ്പോഴും കൂകി വിളിച്ചു പാഞ്ഞു പോകുന്ന തീവണ്ടികള്‍...പഴയ കല്‍ക്കരി തീവണ്ടികളും അതില്‍ കൂടി പോകുന്നത് കാണാമായിരുന്നു.....സിനിമയില്‍ അല്ലാതെ ഞാന്‍ അത്തരം തീവണ്ടികള്‍ കാണുന്നത് ആദ്യമായിരുന്നു .  
       എന്നും വൈകുന്നേരങ്ങളില്‍ ഞാനും ദേവസ്സിയും അവിടെ പോകും.....! എനിക്ക് അവന്‍ ഒരുപാട് ഓറഞ്ചു വാങ്ങിത്തരുമായിരുന്നു....! അവടെ ഓറഞ്ചു മാത്രമേ കിട്ടുകയുള്ളൂ......ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലേക്കും അവിടെനിന്നാണ് ഓറഞ്ചു കൊണ്ടുപോകുക എന്നാണു കേട്ടറിഞ്ഞത്..... കിലോമീറ്ററോളം നീണ്ടു കിടക്കുന്നു .....അത്രയും വലിയ ചന്ത.....!
                അരിയും പച്ചക്കറിയും വാങ്ങാന്‍ ഞാന്‍ , ദേവസ്സിയ്ക്കൊപ്പം
പോകുന്നത് കൊണ്ട് ഞാന്‍ ഹിന്ദി ഭാഷ ഒരുവിധം മനസ്സിലാക്കിത്തുടങ്ങിയിരുന്നു.....! അപ്പോഴേയ്ക്കും അവിടെ തണുപ്പ് തുടങ്ങിയിരുന്നു......സൂര്യനെ കാണണമെങ്കില്‍ ഉച്ചയാകും.....അത്രയ്ക്ക് നല്ല മഞ്ഞായിരുന്നു അവിടെ ..... അവിടെ കൊയല ( കല്‍ക്കരി ) കമ്പനിക്കുള്ളില്‍ സുലഭമായി കിട്ടും.....അതിനാല്‍ തീ കത്തിക്കാന്‍ ഞങ്ങള്‍ ഒരു ചൂള ഉണ്ടാക്കി ......അതില്‍ ആയിരുന്നു ഞങ്ങളുടെ....പാചകം.....!
                നാഗ്പ്പൂരില്‍ ജോലിചെയ്യുന്ന സമയത്ത് കുറെ നല്ല കൂട്ടുകാരെ എനിക്ക് കിട്ടി....ആദ്യമായി.... അവിടെ കൂട്ടുകാരോടൊപ്പം എടുത്ത ഫോട്ടോ ഞാന്‍ ഇന്നും നിധിപോലെ സൂക്ഷിക്കുന്നു......! എല്ലാവരുടെയും പേരുകള്‍ എനിക്കിപ്പോള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല..... എങ്കിലും അവര്‍ എല്ലാം എനിക്ക് പ്രിയപ്പെട്ടവര്‍ ആയിരുന്നു.........ഒരിക്കല്‍ ഞങ്ങള്‍ നാഗപ്പൂര്പട്ടണം കാണാന്‍ പുറപ്പെട്ടു ....ഞങ്ങള്‍ അഞ്ചോളം പേര്‍....ദേവസ്സിയായിരുന്നു മുന്നില്‍ അവന്‍ എല്ലാ സ്ഥലങ്ങളും പരിചിതമായിരുന്നു......
കമ്പനിയില്‍ നിന്ന് ഒരു മണിക്കൂര്‍ വേണമായിരുന്നു ട്രെയിനില്‍ അവിടെയ്ക്ക് പോകാന്‍  അങ്ങനെ ഞാന്‍ അന്ന് ആദ്യമായി ഇലക്ട്രിക് ട്രെയിനില്‍ കയറി.....തീവണ്ടി പാളങ്ങളുടെ ഇരുവശത്തുമായി വൃത്തിയില്ലാതെ....പായകൊണ്ടും,പ്ലാസ്റ്റിക്കുകൊണ്ടും മറച്ച കൂരകള്‍...അതില്‍ താമസിക്കുന്ന ആള്‍ക്കാരെപറ്റി ഞാന്‍ ചിന്തിച്ചു......അവരും മനുഷ്യര്‍.......! .....മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കൂരകള്‍ ....ചുറ്റിലും അഴുക്കുചാലുകള്‍......അവ നിറഞ്ഞാല്‍ ആ കൂരകളിലേക്ക്‌.....അഴുക്കു വെള്ളം നിറയും......പുഴുക്കളെക്കാളും നരകതുല്യമായി ജീവിക്കുന്ന മനുഷ്യര്‍......!
           നാഗപ്പൂര്‍.....മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനം എന്നാണു അതിനെ വിശേഷിപ്പിക്കുന്നത്......വലിയ തിരക്കാണവിടെ....സൈക്കിള്‍ റിക്ഷകള്‍,ആട്ടോറിക്ഷകള്‍......എല്ലാം വലിയ സൈറന്‍ മുഴക്കി പായുന്നു.....വൃത്തിഹീനമായ പട്ടണം....! തമ്മിലടിക്കുന്ന വഴി വാണിഭക്കാര്‍.....! അതൊക്കെ കണ്ടു എനിക്ക് വല്ലാത്ത അറപ്പ് തോന്നി......അപ്പോള്‍ നമ്മുടെ നാടിനെ കുറിച്ച് ഞാന്‍ അഭിമാനിച്ചു ......നമ്മുടെ നാട് എത്ര മനോഹരമാണ്......! ( ഇപ്പോള്‍ നമ്മുടെ നാട് നരകതുല്യവും......).
           ദേവസ്സി ഞങ്ങളെ ഒരു ഇടുങ്ങിയ പ്രദേശത്തേയ്ക്ക് കൂട്ടി കൊണ്ട് പോയി.....നിങ്ങള്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു സ്ഥലം കാണിക്കാം എന്ന് അവന്‍ പറഞ്ഞു......ആ പ്രദേശത്തു വലിയ തിരക്ക്......ഞങ്ങള്‍ കുറച്ചുകൂടി മുന്നോട്ടു പോയി......ഇരുവശത്തുമായി ഒന്നിനോടൊട്ടി നില്‍ക്കുന്ന പഴയ ജീര്‍ണ്ണിച്ച    ഇരുനില കെട്ടിടങ്ങള്‍.....അവയില്‍ മുകളിലും ,താഴെയുമായി......പ്രായമുള്ളതും , പ്രായക്കുറവുള്ളതുമായ സ്ത്രീകള്‍......! അവര്‍ വഴിയാത്രക്കാരെ മാടിവിളിക്കുന്നത് കാണാമായിരുന്നു.......എനിക്ക് ആദ്യം ആശ്ചര്യമാണ് തോന്നിയത്......! എന്തായിത്....പിന്നീട് ദേവസ്സി പറഞ്ഞു തന്നു......അതായിരുന്നു നാഗാപ്പൂരില്‍ കുപ്രസിദ്ധി നേടിയ വേശ്യാത്തെരുവ്......! എങ്ങനെയെങ്കിലും അവിടെനിന്നു പുറത്തു കടക്കണമെന്നെ എനിക്കപ്പോള്‍ ഉണ്ടായിരുന്നുള്ളൂ.....
             സ്ത്രീകള്‍ ഏതെല്ലാം തരത്തില്‍......! ജീവിക്കാന്‍ വേണ്ടി അവര്‍ എന്തെല്ലാം വേഷങ്ങള്‍ കെട്ടുന്നു......നാളെയെ കുറിച്ച് അവര്‍ക്ക് ചിന്തകളില്ല......! അന്നന്നത്തെ അന്നത്തിനു വേണ്ടി അവര്‍ മാംസം വില്‍ക്കുന്നു.......അവര്‍ക്ക് സന്തോഷിക്കാന്‍ എങ്ങനെ കഴിയും.....വരുന്നവരെ ഓരോരുത്തരെ  സന്തോഷിപ്പിക്കുക എന്നത് മാത്രമേ അവരില്‍ നിഷിദ്ധമായ ജോലി......അത് അവര്‍ നീറുന്ന മനസ്സുമായി ചെയ്തു തീര്‍ക്കുന്നു...! അവര്‍ക്ക് ഇതില്‍ നിന്ന് മരിക്കുവോളം മോചനമില്ല......!
         അവിടുത്തെ കാഴ്ചകള്‍......മനംമടുപ്പിക്കുന്നതായിരുന്നു..........വൃത്തിയില്ലാത്ത അന്തരീക്ഷം.....കടിപിടികൂടുന്ന പന്നിക്കുട്ടികള്‍.............ഓര്‍ത്താല്‍ ഇന്നും അറപ്പുവരുന്ന കാഴ്ചകള്‍.......!
         എങ്ങനെയെങ്കിലും അവിടെനിന്നു പുറത്തുകടക്കണം എന്ന് മാത്രമായിരുന്നു എന്റെ അപ്പൊഴത്തെ ചിന്ത.......! ഞാന്‍ ദേവസ്സിയെയും, മറ്റുകൂട്ടുകാരെയും വിളിച്ചു വേഗം തന്നെ ആ ഗല്ലിയുടെ പുറത്തുകടന്നു..........
           പിന്നീട് അവിടെ ചുറ്റിക്കറങ്ങാന്‍ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല......ഞങ്ങള്‍ തിരിച്ചു കമ്പനിയിലേക്ക് തിരിച്ചു പോകാനുള്ള തീവണ്ടി കയറി.........!

*************************                ***************************************

No comments:

Post a Comment