Wednesday, December 25, 2013

***** പ്രവാസത്തിലേക്കുള്ള.......ആദ്യ യാത്ര.....

*****  പ്രവാസത്തിലേക്കുള്ള.......ആദ്യ യാത്ര.....!

            ഇരുട്ട് വന്നു കണ്ണില്‍ മൂടുമ്പോള്‍...........പിന്നിലേക്ക്‌ നീണ്ടു പോകുന്ന
തീവണ്ടി പാളമായിരുന്നു......അച്ഛനെയും ,അമ്മയെയും,അനിയനെയും ബന്ധുക്കളെയും വിട്ടുകൊണ്ട് ആദ്യമായി അകലേക്കുള്ള യാത്ര....ഇനിയെന്നാണ് അവരെയൊക്കെ കാണാന്‍ കഴിയുക.....? അറിയില്ല......! എന്താണ് ജോലി......? അറിയില്ല.....! ഒന്ന് മാത്രം അറിയാം ഞങ്ങളെ ഏതോ കമ്പനിയില്‍ ജോലിക്ക് കൊണ്ട് പോവുകയാണ്.....!
            എങ്കിലും ഞങ്ങള്‍ സന്തോഷവാന്മാരായിരുന്നു..... അച്ഛന്റെ സുഹൃത്തായ രാധേട്ടന്റെ കൂടെയാണ് പോകുന്നത്.....ഞങ്ങള്‍ എട്ടുപേര്‍.....എല്ലാവരും പുതിയ ആള്‍ക്കാര്‍.....അവരെ ഒന്ന്,രണ്ടുപേരെ പരിചയമുണ്ടെന്നുള്ളതല്ലാതെ........കൂടുതല്‍ അടുത്തറിയില്ല......എല്ലാവരും സമപ്രായക്കാര്‍.....!
            കേരളത്തിന്റെ നെഞ്ചുകീറി തെക്കുനിന്നു വടക്കോട്ട്‌ നീണ്ടു നിവര്‍ന്നു കിടക്കുന്ന റയില്‍ പാതയിലൂടെ കൂകികിതച്ചു പാഞ്ഞുപോകുന്ന ജയന്തിജനതാ എക്സ്പ്രസ്സില്‍ 1993 ഫെബ്രുവരി 10 നു കാലത്ത് ഞാന്‍ കായംകുളത്തുനിന്നു യാത്ര തിരിച്ചു......അങ്ങനെ ഞാന്‍ എന്‍റെ പ്രവാസജീവിത യാത്ര ആരംഭിച്ചു.......!
                 കേരളത്തിന്റെ മാറിലൂടെയുള്ള തീവണ്ടിയുടെ കുതിപ്പ് തുടര്‍ന്നുകൊണ്ടേയിരുന്നു.......അത് തമിഴ്നാടും താണ്ടി കുതിച്ചു......ആന്ദ്രയിലൂടെ ....റയാലസീമയുടെ മാറിലൂടെ തീവണ്ടി പാഞ്ഞുകൊണ്ടെയിരുന്നു.....ഇടയ്ക്ക് തീവണ്ടിയുടെ പുറത്തേയ്ക്കുള്ള വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍.....ചെവിയിലൂടെയും....കണ്ണിലൂടെയും അരിച്ചരിച്ചു കയറുന്ന ആന്ദ്രയിലെ ചൂട് കാറ്റായിരുന്നു....പിറ്റേന്നു കാലത്ത് ഗുണ്ടയ്ക്കല്‍ എന്നാ സ്ഥലത്ത് തീവണ്ടിയിറങ്ങുമ്പോള്‍.....സമയം 10.30 .         കേരളത്തിലെ ഗ്രാമങ്ങളുടെ മാറിലൂടെയുള്ള തീവണ്ടിയുടെ കുതിപ്പ് തുടര്ന്ന് കൊണ്ടേയിരുന്നു.......അത് തമിഴ്നാടും താണ്ടി കുതിച്ചു.....ആന്ധ്രയിലൂടെ.....റയാലസീമയുടെ മാറിലൂടെ തീവണ്ടി പാഞ്ഞുകൊണ്ടെയിരുന്നു ഇടയ്ക്ക് തീവണ്ടിയുടെ പുറത്തേയ്ക്കുള്ള വാതില്ക്ക ല്‍ നില്ക്കു മ്പോള്‍ ചെവിയിലൂടെയും,കണ്ണിലൂടെയും അരിച്ചരിച്ചു കയറുന്ന ആന്ധ്രയിലെ ചുടുകാറ്റായിരുന്നു.....! പിറ്റേന്ന് കാലത്ത് ഗുണ്ടയ്ക്കല്‍ എന്ന സ്ഥലത്ത് തീവണ്ടിയിറങ്ങുംപോള്‍.....സമയം 10.30.                                         
                               പുതിയ നാടും നഗരവും ഞങ്ങളെ അമ്പരപ്പിച്ചു......കേട്ടിട്ടില്ലാത്ത ഭാഷ ...കാഴ്ചയില്‍ കണ്ടിട്ടില്ലാത്ത വേഷവിധാനങ്ങള്‍. എല്ലാം പുതിയ അനുഭവങ്ങള്‍ ആയിരുന്നു......നക്സല്‍ പ്രസ്ഥാനത്തിന് ഏറെ വേരോട്ടമുള്ള അനന്തപുര്‍ ജില്ലയില്‍  ആയിരുന്നു ഗുണ്ടയ്ക്കല്‍ എന്ന സ്ഥലം..... !
         വൃത്തിഹീനമായ അന്തരീക്ഷം....കഴുതകളും,പന്നിക്കുട്ടികളും തലങ്ങും,വിലങ്ങും പാഞ്ഞുകൊണ്ടെയിരുന്നു........!  പ്രഭാതഭക്ഷണത്തിനു ശേഷം...സൈക്കിള്‍ റിക്ഷയില്‍ ഞങ്ങള്‍ താമസ സ്ഥലത്തേയ്ക്ക് യാത്രയായി......! നക്സല്‍ പ്രസ്ഥാനത്തിന്റെ യുണിയന്‍ നേതാവായിരുന്ന കോഴിക്കോട്ടുകാരന്‍ ശ്രീനിവാസന്‍ ചേട്ടന്റെ പാളയത്തില്‍ ആണ് ഞങ്ങള്‍ എത്തിയത്.......!
          പിന്നീട് മനസ്സിലായി ഞങ്ങള്‍ അവിടെ ഒരു ദിവസം മാത്രമേ ഉണ്ടാവുകയുള്ളൂ......ഗോപാലന്‍ ചേട്ടന്‍ എന്ന ഞങ്ങളുടെ പുതിയ മുതലാളി നാഗപുരില്‍ നിന്നും അവിടെ എത്തും ,നാളെ അദ്ദേഹത്തോടൊപ്പം അവിടെ നിന്നും വീണ്ടും മഹാരാഷ്ട്രയിലേക്ക് പോകണം എന്ന്.......!
          ശ്രീനിവാസന്‍ ചേട്ടന്റെ വീരസാഹസിക കഥകള്‍ എന്നെ വല്ലാതെ സ്വാധീനിച്ചു......നക്സല്‍ പ്രസ്ഥാനത്തിന്റെ ഗുണ്ടയ്ക്കലെ എല്ലാ സമരമുഖങ്ങളിലും അദ്ദേഹം ന്റഞ്ഞ സാന്നിധ്യമായിരുന്നു......ഒരു സമരാന്തരീഷത്തിലെ അക്രമത്തില്‍  അദ്ദേഹത്തിന്റെ ഒരു കണ്ണും നഷ്ടപ്പെട്ടു......!   പിറ്റേന്നു ശ്രീനിയേട്ടനോട് യാത്ര പറഞ്ഞു ഞങ്ങള്‍ വീണ്ടും തീവണ്ടി കയറി......ബെല്ലാരി,ഹൂബ്ലി,ധാര്‍വാഡ് എന്നീ സ്ഥലങ്ങളിലൂടെ ഞങ്ങള്‍ കര്‍ണാടകയിലെ ബെല്‍ഗാം എന്നാ പട്ടണത്തില്‍ എത്തി......! ബെല്‍ഗാമില്‍ നിന്നും വീണ്ടും ബസ്സില്‍ യാത്ര......,ആ യാത്ര ഒരു വിനോദയാത്ര പോകുന്ന പ്രതീതി ഞങ്ങളില്‍ ഉളവാക്കി......!
         മഹാരാഷ്ട്രയിലെ അമ്ബോളി കാടുകളിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു....ഇരുപത്തിയഞ്ച് കിലോമീറ്ററോളം കുത്തനെയുള്ള ഇറക്കം.....ഒരു വശത്ത്‌ വലിയ മലനിരകള്‍ , മറുവശത്ത്‌ അഗാഥമായ കൊക്ക.....ഉള്ളില്‍ ഭയം തോന്നി തുടങ്ങിയിരുന്നു.......എങ്കിലും പുറത്തു പ്രകടിപ്പിക്കാതെ ഞാന്‍ ഇരുന്നു......!ബസ്സ്  ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളിലേക്ക് പ്രവേശിച്ചു........മനോഹരമായ കാഴ്ചകള്‍......,എങ്ങും കേരളത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന പ്രകൃതിയുടെ മനോഹാരിത....മാന്തോട്ടങ്ങള്‍ നിറയെ ആരെയും കൊതിപ്പിക്കുന്ന മാമ്പഴക്കുലകള്‍....നിറഞ്ഞു നിന്നിരുന്നു......!
          സാവന്തവാടി എന്നാ സ്ഥലവും പിന്ന്ട്ടു ഞങ്ങള്‍ കുടാല്‍ എന്നാ ഉള്‍നാടന്‍ ഗ്രാമത്തിലെത്തി......ബസ് സ്റ്റാന്റില്‍ നിന്നും ആട്ടോറിക്ഷയില്‍ ഞങ്ങള്‍ പുതിയ കമ്പനിയിലേക്ക് യാത്രയായി..........!
 കൊങ്കണ്‍റെയില്‍വേ കമ്പനിയിലേക്കായിരുന്നു ഞങ്ങളുടെ യാത്ര.....!

        ജീവിതത്തില്‍ ആദ്യമായി പുറംലോകത്തിന്റെ....സ്വാതന്ത്ര്യം അനുഭവിച്ചു തുടങ്ങി.....! എങ്കിലും രാധേട്ടനെ പേടിയായിരുന്നു അച്ഛന്റെ സുഹൃത്തല്ലേ അതായിരുന്നു പേടിയുടെ കാരണം.......രാധേട്ടനു എന്നെ വലിയ കാര്യം ആയിരുന്നു......ഒരു വലിയ വീട്ടിലേക്കായിരുന്നു ഞങ്ങള്‍ പോയത് അന്നത്തെ കാലത്ത് ആ ഗ്രാമത്തില്‍ ഉള്ളതില്‍ വച്ച് നല്ല വാര്‍ത്തവീട്. ഞങ്ങള്‍ ആയിരുന്നു അവിടുത്തെ ആദ്യ താമസക്കാര്‍....! ചുറ്റിലും പച്ച പുല്ലുകള്‍ നിറഞ്ഞ വിജനമായ മലഞ്ചരിവുകള്‍......ആ ഗ്രാമം എനിക്ക് വളരെ ഇഷ്ടമായി....!


അജയ്മാധവ് . ശൂരനാട് 

Wednesday, December 18, 2013

അനന്തനീലിമ ( നോവലൈറ്റ് )



                   അനന്തനീലിമ     ( നോവലൈറ്റ് )

                                                         - രണ്ടാം ഭാഗം -                           
                                                                                      അജയ്മാധവ്-ശൂരനാട്    
                                                    


ഭാഗം-2



അദ്ധ്യായം-5

                 “ യക്ഷികഥയിലെ രാജകുമാരനെപോലെ അവളെ കൈകളില്താങ്ങി അവന്പുഴവക്കത്തുകിടന്ന തോണിയിലേക്ക് കയറി. മങ്ങിയ നിലാവില്ഓളങ്ങളിളകുന്ന പുഴയിലൂടെ അവന്റെ തോണി അവളെയും കൊണ്ട് ഏതോ സ്വപ്നസാമ്രാജ്യത്തിലേക്ക് തുഴഞ്ഞുപോകുകയായിരുന്നു...! സ്വച്ഛമായ ആകാശത്തില്നക്ഷത്രങ്ങള്തെളിഞ്ഞിരുന്നു,പെട്ടെന്ന് ആപല്സൂചനപോലെ ആകാശത്തില്നക്ഷത്രങ്ങള്അപ്രത്യക്ഷമായി...! അപാരതയില്നിന്നും കേട്ട സംഗീതവും പൊടുന്നനെ നിലച്ചു....! പുഴയിലെ കുഞ്ഞോളങ്ങള്വന്‍തിരകള്ക്ക് വഴിമാറുന്നു.....! ഇപ്പോള്അത് പുഴയല്ല .....ഒരു കരകാണാകടലാണ്....! ഭ്രാന്തന്തിരകള്ഇലകിവന്നു കൊതുമ്പുതോണിയെ ഉലക്കുന്നത് അവന്അറിഞ്ഞു.....! അവന്നീലിമയെ തന്റെ നെഞ്ചോട്ചേര്ത്ത് പിടിച്ചുകൊണ്ടു ...മുന്നോട്ടു തുഴയുമ്പോള്ഒരു ഭ്രാന്തന്തിര അവന്റെ കയ്യിലിരുന്ന തുഴ തട്ടിത്തെറിപ്പിച്ചു....! തിരകള്ക്കുമേല്ചുഴലികാറ്റുകള്മൂളുന്നുണ്ട്.....ആകാശവും,ഭൂമിയുമൊന്നും തന്റെ കാഴ്ചകളില്ഇല്ല...... കടല്പോലും ഇളകിമറിയുന്ന ഒരിരുട്ടായിട്ടാണ് അവനു തോന്നിയത്.....! പെട്ടെന്ന് ഇളകിമറിഞ്ഞു വന്ന ഒരു കൂറ്റന്തിര തോണിയെ കുടഞ്ഞെറിഞ്ഞു. ആഞ്ഞടിച്ച തിരമാലകള് തോണിയേയും വഹിച്ചുകൊണ്ട് പോയി....! അനന്തന്തിരമാലകളുടെ മുകള്പരപ്പില്തിരിച്ചെത്തി നോക്കുമ്പോള്നീലിമയെ കാണാനില്ല....! തോണിയും ..... തിരയും ഒരു വലിയ ചുഴിയില്പെട്ട്കറങ്ങി കടലിന്റെ അടിത്തട്ടിലേക്ക് പോയി......!”

         അനന്തന്അലറികരഞ്ഞു.....നീലിമാ.......നീലിമാ.....! അന്തന്ഞെട്ടിയുണര്ന്നു....! താന്എവിടെയാണ്.....? എന്താണ് തനിക്കു സംഭവിച്ചത്....? എന്നിങ്ങനെയുള്ള നൂറുകൂട്ടം ചോദ്യങ്ങള്അവന്സ്വയം ചോദിച്ചു......! അപ്പോഴാണ്താന്കണ്ടത് ഒരു സ്വപ്നമായിരുന്നു എന്നും താന്ഉറക്കത്തിലായിരുന്നെന്നും അനന്തന് മനസ്സിലായത്‌.....!

           മേശയ്ക്കു മുകളിരുന്ന കൂജയില്നിന്നും ഒരുകവിള്വെള്ളം കുടിച്ചു.....! താന്വല്ലാതെ പേടിച്ചു എന്ന് അവനുതന്നെ ബോദ്ധ്യമായിരുന്നു...! തന്റെ കട്ടിലിനോട് ചേര്ന്നുള്ള ജനലിന്റെ വാതിലുകള്അവന്തുറന്നു.......അപ്പോള്ഏതോ ഭൂതകാലത്തിന്റെ അജ്ഞാതമായ താഴ്വരയില്നിന്നെന്നപോലെ കുളിര്മയുള്ള ഒരു കാറ്റ് അവനെ തഴുകി അകത്തേയ്ക്ക് കടന്നുപോയി.....!

           **************************         ************************               *****************
     
          ജനാലയ്ക്കല്ഇണങ്ങിയും,പിണങ്ങിയും കുശലം പറഞ്ഞെത്തുന്ന മഴയുടെ നനുത്ത ഈറനുള്ള കാറ്റേറ്റു ജനാലയുടെ പടിയില്തലചായ്ച്ചു.....നീലിമ പുറത്തെ മഴയിലേക്ക്നോക്കി കിടന്നു......!
                                                                       
        “ അവള്നന്നേ ക്ഷീണിച്ചിട്ടുണ്ട്.......! അവളുടെ കണ്ണുകളിലെ തിളക്കത്തിന്റെ ശോഭ കുറഞ്ഞിട്ടുണ്ട്....! രോഗാവസ്ഥ നല്ലതുപോലെ അവളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.....! തലയ്ക്കുള്ളില്ഏതോ ഒരു വലിയ ഭാരം കയറ്റിവച്ചതുപോലെ നീലിമയ്ക്ക് അനുഭവപെട്ടു തുടങ്ങി...! അനന്തേട്ടനെ കണ്ടിട്ടിപ്പോള്ഒരാഴ്ചയോളമായി......! തന്നെ അന്വേഷിക്കുന്നുണ്ടാകും.....പാവം....! താന്എന്ത് ചെയ്യാന്‍ ......? തന്റെ അവസ്ഥ .....! തന്നെ കാണാനായി ദിവസവും കാത്തു നില്‍ക്കുന്നുണ്ടാകും....! അനന്തേട്ടനെ എങ്ങനെയാണ് ഇതില്നിന്നും പിന്തിരിപ്പിക്കുക.....? അദ്ദേഹത്തിന്റെ മുന്പിലെത്തികഴിഞ്ഞാല്പിന്നെ തനിക്കു വാക്കുകള്നഷ്ടമാകുന്നു.....! നെഞ്ചോട്ചേര്ന്ന് കിടക്കുമ്പോള്അങ്ങനെതന്നെ മരണംതന്നില്പ്രവേശിക്കണേ എന്ന് താന്ആശിച്ചുപോകുന്നു......!”


        താന്ആരെയാണ് കാത്തിരിക്കുന്നത്......തന്റെ മരണത്തെയോ......? അവള്നിശബ്ദം കരഞ്ഞുഅനന്തേട്ടനെ കാണണം....അല്ലെങ്കില്താന്ഇങ്ങനെ മുറിക്കുള്ളില്കിടന്നു മരിച്ചാലും......അദ്ദേഹം അറിയില്ല .അവള്പുറത്തേയ്ക്ക് നോക്കി......മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു......! അവള്പതുക്കെ എഴുന്നേറ്റു,ഇപ്പോള്അവളില്പുതിയ ഒരു ഉണര്വ്വ് അവളില്ഉണ്ടായതുപോലെ....! നീലിമ കുളിക്കാനായി പുറത്തേയ്ക്ക് നടന്നു.

       *****************                     ****************                  *******************

         ആലിന്റെ നിഴല്വീണുകിടക്കുന്ന ക്ഷേത്രകുളത്തിന്റെ നനഞ്ഞകല്പ്പടവുകളില്തന്റെ താടിരോമങ്ങളില്വിരലോടിച്ചുകൊണ്ട് താഴെ വെള്ളത്തില്കാണുന്ന തന്റെ പ്രതിബിംബം നോക്കി അങ്ങനെ ഇരുന്നു....! ചീകിയൊതുക്കാത്ത അവന്റെ മുടികള്‍   കാറ്റില്ഇളകുന്നുണ്ടായിരുന്നു....! അലസമായ ഭാവം.....! തന്റെ പ്രതിബിംബത്തിലേക്ക് അവന്ഒരു കല്ലെടുത്ത് എറിഞ്ഞുടച്ചു.....! അപ്പോള്ഇളകിയ ഓളങ്ങളില്അവന്റെ മുഖം ഇപ്പോള്കാണാനില്ല.....! പിന്നില്കേട്ട പാദസരത്തിന്റെ ഒച്ച അവനെ പെട്ടെന്ന് പിന്തിരിഞ്ഞു നോക്കാന്പ്രേരിപ്പിച്ചു. മുകളില്കല്പ്പടവുകള്ഇറങ്ങിവരുന്ന നീലിമയെ അവന്കണ്ടു....! തമ്മില്പരസ്പരം തിരിച്ചറിയാന്ഇരുവരും പ്രയാസപ്പെടുന്നുണ്ടായിരുന്നു.......അത്രയും മാറ്റങ്ങള്‍ ...ചുരുങ്ങിയ ദിവങ്ങള്ക്കുള്ളില്ഇരുവരിലും സംഭവിച്ചിരുന്നു.....!

           നീലിമയുടെ കണ്ണുകള്നിറഞ്ഞൊഴുകുകയായിരുന്നു.....! അനന്തന്അവളെ തടഞ്ഞു....! കരയണ്ട....,ആരെങ്കിലും കാണും...! പോയി തൊഴുതു വരൂ.....ഞാന്ഇവിടെയുണ്ടാകും.....!

കണ്ണുകള്തുടച്ചു......നീലിമ മുകളിലേക്ക് തൊഴാനായി നടന്നു.....!

കുറച്ചുസമയത്തിനു ശേഷം....അനന്തനും മുകളിലേക്ക് നടന്നു.....!
                                                           
   നടപന്തലിനു മുകളിലായി കെട്ടിയിട്ടുള്ള വലിയ മണിയില്നിന്നും....വലിയ മണിയൊച്ച മുഴങ്ങി......അതാരാണാവോ അടിച്ചത്......? നീലിമ ആയിരിക്കും.....!

        കുറച്ചു സമയത്തിനുശേഷം ശ്രീകോവില്വലംവച്ച് പുറത്തേയ്ക്ക് വരുന്ന നീലിമയെ അനന്തന്കണ്ടു. അവന്പതുക്കെ പുഴക്കരയിലേക്കുള്ള വഴിയെ മുന്പേ നടന്നു....! അത് ഒരു മുന്നറിയിപ്പാണ്.....അനന്തന്മുന്പിലും നീലിമ പിന്നാലെയും നടന്നു.
പുഴയിലേക്ക് കെട്ടിനിര്ത്തിയിരിക്കുന്ന കല്പ്പടവുകളില്അനന്തന്ഇരുന്നു. പിന്നാലെയെത്തിയ നീലിമയും ഒരുനിമിഷം എന്തോ....ഓര്ത്തുനിന്നിട്ടു അനന്തന് അടുത്തായി ഇരുന്നു.തനിക്കെന്താണ്സംഭവിക്കുന്നത്എന്ന് അവള്ക്കറിയില്ലായിരുനു.....!

        കുറെനേരത്തേയ്ക്ക് ഇരുവരും മിണ്ടാതെ തന്നെയിരുന്നു.....! രണ്ടുപേരുടെയും മനസ്സില്ഒരു വലിയ സംഘര്ഷം തന്നെയായിരുന്നു.....! എവിടെ നിന്ന് തുടങ്ങണം എന്നറിയില്ലായിരുന്നു......!

  ആദ്യം അനന്തന്തന്നെ സംസാരിച്ചു തുടങ്ങി....! ഞാന്വിളിച്ചതെന്തിനാണെന്ന് അറിയുമോ.....?
ഇല്ലെന്നവള്തലയനക്കി......!
എന്നെ ഒളിക്കേണ്ട.......എന്തിനാണ് ഇങ്ങനെ സ്വയം കത്തിയെരിയുന്നത്.....? നിന്റെയീ മുഖം കാണുമ്പോള്ഞാന്ഓരോനിമിഷവും ഉരുകിതീരുകയാണ്......!
നീലിമ ഒന്നും മിണ്ടാതെ മുഖം കുനിച്ചിരുന്നു....!
നീലിമ എന്തെങ്കിലും പറയുമെന്നോര്ത്തു അനന്തന്ഒരു നിമിഷം കാത്തു.....! മിണ്ടുന്നില്ലെന്നുറപ്പായപ്പോള്അവന്വീണ്ടും പരുഷമായി പറഞ്ഞു.

      നീലിമാ.....നിനക്കിഷ്ടപ്പെട്ടാലും.ഇല്ലെങ്കിലും എനിക്കിപ്പോള്ഒരു സത്യം പറയാതെ നിവൃത്തിയില്ല....! “ ഇപ്പോള്നിന്റെ മുഖത്തേയ്ക്കു നോക്കിയാല്മരണത്തിന്റെ മുഖത്തേയ്ക്കു നോക്കുന്നതുപോലെ തോന്നുന്നു....!”

       പെട്ടെന്ന് നീലിമ മുഖമുയര്ത്തി അനന്തനെ നോക്കി. അവളുടെ കണ്ണുകളില്ഒരു കടല്ഇരമ്പിവരുന്നതുപോലെ തോന്നി അനന്തന്....!

അതെ...അനന്തേട്ടാ ഞാനിപ്പോള്മരണത്തെ മുന്നില്കാണുന്നു....അതുകൊണ്ടാകും എനിക്ക് മരണത്തിന്റെ മുഖം....! ”

     അവളുടെ മറുപടി അനന്തനെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു....! നീലിമാ....ഞാന്‍....അങ്ങനെ വിചാരിക്കാന്അല്ല പറഞ്ഞത്. എന്റെ തെറ്റ്.....ക്ഷമിക്കൂ.....അവന്സ്വയം തന്റെ തലയില്അടിച്ചു....!

     “ അനന്തേട്ടാ നിങ്ങള്ഒരു നിഴലിനാണ് ഇപ്പോള്കാവല്ഇരിക്കുന്നത്...! നിഴല്എപ്പോള്വെളിച്ചം മറഞ്ഞാലും നഷ്ടപ്പെടാം. എന്റെയുള്ളിലെ വെളിച്ചം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു......! അതിനാല് നിഴല്ഏതുനിമിഷവും മാഞ്ഞുപോകാം.....!
    
      നീലിമ.....ദയനീയമായി അനന്തനെ നോക്കി.....അവള്ശ്വാസംഎടുക്കുവാന്ബുദ്ധിമുട്ടുന്നതുപോലെ തോന്നി അനന്തന്.....!

    പെട്ടെന്നവള്രണ്ടുമൂന്നുതവണ ശക്തിയായി ചുമച്ചു. തന്റെ വായില്എന്തോ ഉപ്പുരസം കലര്ന്നതുപോലെ അവള്ക്കു തോന്നി.അവള്അത് പുറത്തേയ്ക്ക് തുപ്പി.......! കൊഴുത്തചോര.......അനന്തന്അതുകണ്ട് ഞെട്ടി.....! പെട്ടെന്ന് അനന്തന്നീലിമയെ തന്റെ നെഞ്ചിലേക്ക് വാരിയടുപ്പിച്ചു. നീലിമാ....മോളെ....എന്തായിത്....?

    അവള്അനന്തന്റെ നെഞ്ചോട്ഒട്ടികിടന്നുകൊണ്ട്......അവന്റെ മുഖത്തേയ്ക്കു നോക്കി....അവളുടെ കണ്ണുകള്നിറഞ്ഞൊഴുകി.....” അനന്തേട്ടാ ഞാനിപ്പോള്ആഗ്രഹിച്ചു പോകുകയാണ് ഇങ്ങനെ നെഞ്ചോട്ചേര്ന്നിരുന്ന് മരിച്ചുപോയിരുന്നെങ്കിലെന്നു.....!”

      അനന്തന്അവളെ തന്റെ നെഞ്ചിലേക്ക് കൂടുതല്ഇഴുകിചേര്ത്തു.......!
ഏട്ടന്പറഞ്ഞിട്ടില്ലേ മുന്പ്......ജീവിതം....എന്തിനോ......ആര്ക്കോവേണ്ടിയുള്ള ഒരു കാത്തിരിപ്പാണെന്ന്........ജീവനുതുല്യം സ്നേഹിക്കാന്ഒരാളെ കാത്തു.....,സ്വാന്തനിപ്പിക്കാനുള്ള ഒരു വാക്ക് കാത്തു.......,അല്ലെങ്കില്കാണാന്കൊതിയുള്ള ഒരാളെകാത്ത്........ഒന്നും ആശിക്കാനായി ഇല്ലാതെ വരുമ്പോള്മരണം കാത്ത്....! പക്ഷെ ഇപ്പോള്എല്ലാം ഞാന്ആശിക്കുന്നുണ്ടെങ്കിലും,എന്റെ ജീവിതത്തില്അതൊന്നും അനുഭവിക്കാന്പറ്റില്ല എന്നറിയുമ്പോള്‍ .....ഞാന്ഇപ്പോള്എന്റെ മരണത്തെയും കാത്തിരിക്കുകയാണ്......! ”

      അനന്തന്അവളുടെ വായപൊത്തി......ഇങ്ങനെയൊന്നും പറയരുത്....നീലിമാ...! നിന്നെ ഞാന്ആര്ക്കും വിട്ടുകൊടുക്കില്ല ....മരണത്തിനുപോലും....!
 
അവള്അനന്തനെ ഇറുകെ പുണര്ന്നു.....! ഇരുവരും അങ്ങനെ ഏറെനേരം ഇരുന്നു......!
ഇടയ്ക്ക് അവള് എണീറ്റിരുന്നു മുഖമുയര്ത്തി അനന്തനോട് ചോദിച്ചു....! “ ഞാന്അനന്തേട്ടനോട് ഒരു കാര്യം ആവശ്യപെട്ടാല്സമ്മതിക്കുമോ......?
എന്താണ് പറയൂ.........നിനക്കുവേണ്ടി ഞാന്എന്താണ് ചെയ്യേണ്ടത്.....?

അനന്തേട്ടാ.......ഞാന്എങ്ങനെയാണത് പറയുക.....ഞാന്‍....ഇങ്ങനെ ഏറെനാള്ഉണ്ടാവുകയില്ല....ഒരുനാള്ഈലോകവും,അനന്തേട്ടനെയും ഒക്കെ വിട്ട് ഞാന്പോകും...അപ്പോള്അനന്തേട്ടന്തനിച്ചാകില്ലേ....? അതിനാല്ഏട്ടന്എന്നെ മറക്കണം .....എനിക്കും സങ്കടമുള്ള കാര്യം ആണ്....! പക്ഷെ ഞാന്‍......എനിക്ക് മറ്റൊന്നും അനന്തേട്ടനുവേണ്ടി ചെയ്യാന്പറ്റില്ലല്ലോ...പറയുന്നത് തന്നെ തെറ്റാണെന്ന് എനിക്കറിയാം......എങ്കിലും ഞാനിത് പറഞ്ഞെ പറ്റൂ.....! മറ്റൊരു കുട്ടിയെ വിവാഹം കഴിക്കണം....അല്ലെങ്കില്ഒരിക്കലും എന്റെ ആത്മാവിനുപോലും സങ്കടമാകും....! എന്റെയീ ആഗ്രഹം സാധിക്കില്ലേ........എന്നെങ്കിലും.....അടുത്ത ജന്മമെങ്കിലും ഏട്ടനോടൊപ്പം ജീവിക്കാന്അനുഗ്രഹിക്കണേ എന്ന് ഞാന്എല്ലാ ദൈവങ്ങളോടും പ്രാര്ത്ഥിക്കാം.....!

     നീലിമ ഇത്രയും പറഞ്ഞിട്ട് താഴെ പുഴയിലെ കുഞ്ഞോളങ്ങളിലേക്ക് നോക്കിയിരുന്നു.....!
                                                         
       അനന്തന്അവളുടെ മുഖം പിടിച്ചുയര്ത്തി..... കണ്ണുകളിലേക്കു തന്നെ സൂക്ഷിച്ചുനോക്കി......പറഞ്ഞു...!എന്റെയും,നിന്റെയും ഒക്കെ ജീവിതം ഒരു യാത്രയാണ്..... യാത്രയ്ക്കിടയില് നാം പരസ്പരം കണ്ടുമുട്ടി,സ്നേഹിച്ചു....ഒരുമിച്ചു ജീവിക്കാന്ആഗ്രഹിച്ചു......! ഒരുമിച്ചുള്ള യാത്രയില്അതെത്ര ദൂരമാണെങ്കിലും ഒരുമിച്ചു തന്നെ നമ്മള്പോകും.....! നേരം ഒരുപാടായി.....നമുക്ക് പോകാം......വീട്ടില്അന്വേഷിക്കില്ലെ......!”

      അമ്പലത്തില്പോയിട്ട് വരുമ്പോള്കൂട്ടുകാരിയുടെ വീട്ടില്കയറുമെന്ന് പറഞ്ഞിരുന്നു......എങ്കിലും അവര്വിഷമിക്കും.......! ഓരോ പ്രാവശ്യവും എന്തെങ്കിലുമൊക്കെ കള്ളം പറഞ്ഞാണ് ഞാന്ഇവിടെയെത്തുന്നത്.....സുഖമില്ലാത്ത കുട്ടിയായതുകൊണ്ടാണ് അച്ഛന്വഴക്കൊന്നും പറയാത്തത്....!
അവര്എണീറ്റ്‌.......കല്പ്പടവുകള്ഒരുമിച്ചു കയറി.....മുകളിലേക്ക് നടന്നു......!

മുകളില്എത്തിയപ്പോള്അനന്തന്അവളുടെ കരംകവര്ന്നു......” ഇനിയെന്നാണ് നമ്മള്കാണുക.....?
അതിനുള്ള ഭാഗ്യം നമുക്ക് ഉണ്ടാകാന്പ്രാര്ഥിക്കാം......!
നിന്നെയും കാത്തു ഞാനീ കല്പ്പടവുകളില്എന്നും ഉണ്ടാകും.....!
ക്ഷേത്രത്തില്നിന്നും ശംഖുനാദം മുഴങ്ങി.......സന്ധ്യയാകുന്നു......ഇരുളുന്ന ആകാശത്തിനു കീഴില്പകലിന്റെ നിഴലും മാഞ്ഞുപോകുകയാണ്......!

   നീലിമ പെട്ടെന്ന് നിന്നു.....! അവള്അനന്തന്റെ കണ്ണുകളിലേക്കു നോക്കി...., എന്നിട്ട് അവന്റെ നെഞ്ചില്തന്റെ മുഖമമര്ത്തി ഒരു നിമിഷം നിന്നു....! പിന്നെ പിന്തിരിഞ്ഞു  പൊട്ടികരഞ്ഞുകൊണ്ട് തന്റെ വീട്ടിലേക്കുള്ള വഴിയെ അവള്ഓടി.....പിന്നില്നിന്നുള്ള അനന്തന്റെ വിളിയും അവഗണിച്ചുകൊണ്ട്......!

      അപ്പോള്പുഴയിലേക്ക് ചാഞ്ഞുനിന്നിരുന്ന വാകമരത്തിന്റെ കൊമ്പുകള്കാറ്റിലാടി.... ചില്ലകള്തന്റെ ശിഥിലമായ ജീവിതകഥ വരയ്ക്കുകയും,മായ്ക്കുകയും ആണെന്ന് അവനു തോന്നി......! അനന്തന് കല്പ്പടവുകളിലേക്ക് ഇരുന്നു.......! ഇനിയെന്താണ്......? പെട്ടെന്ന് തന്റെ യാത്രയില്മുന്നോട്ടുള്ള വഴികള്കാണാതെ പോയതുപോലെ അവനു തോന്നി......! തനിക്ക് മുന്നോട്ടു പോകാനുള്ള പാതകള്ഇവിടെ അവസാനിച്ചുവോ......? ഇനി എവിടേക്ക് പോകണം ......? എങ്ങനെ പോകണം......? എന്നറിയാതെ അനന്തന് കല്പ്പടവുകളില് ഇരുന്നു.......!

           ***********************                 ********************                ****************

അദ്ധ്യായം-6
     

        നീലിമ....വീട്ടില്ലെത്തി തന്റെ കിടക്കയിലേക്ക് വീഴുകയായിരുന്നു......! തന്റെ ജീവിതം....അത് മറ്റുള്ളവര്ക്ക് എന്തെല്ലാം വേദനകള്നല്കുന്നു.....? ആര്ക്കും ഒരു ഉപകാരവുമിലാതെ ഇനി എത്രനാള്‍......! നെഞ്ചില്എന്തോ വലിയ ഭാരം  ഉയര്ത്തി വച്ചകണക്കെ അവള്ക്കു തോന്നി.....! എന്താണ് താന്നിത്യേന പൂജിക്കുന്ന ഈശ്വരന്മാര്തന്നോടിങ്ങനെ......? അനന്തേട്ടന്തന്നെ എത്രമാത്രം സ്നേഹിക്കുന്നു......? തനിക്കും അങ്ങനെതന്നെ.......പക്ഷെ സ്നേഹം പൂര്‍ണ്ണമായി തനിക്കു അനുഭവിക്കാനുള്ള യോഗം ഈശ്വരന്മാര്തന്നിട്ടില്ല.........! ഇതു നിമിഷവും കൊഴിഞ്ഞു വീഴാവുന്ന ഒരു പൂവാണ് താന്‍......! ഇപ്പോഴേ വാടിതുടങ്ങിയിരിക്കുന്നു.......! ഇനി ചെറിയ ഒരു കാറ്റ് മതി തന്റെ.....ആയുസ്സ് ഞെട്ടറ്റുപോകാന്‍....!

        ശക്തമായി നീലിമ കിതയ്ക്കുന്നുണ്ടായിരുന്നു......! അവള്തന്റെ തലയിണയിലേക്ക് മുഖമമര്ത്തി തേങ്ങി.......! ശ്വാസം എടുക്കാന്ബുദ്ധിമുട്ടുകയായിരുന്നു അവള് അപ്പോള്......തല ചുറ്റുന്നതായി തോന്നുന്നു......! പതുക്കെ അവള്കട്ടിലിന്റെ കൈവരിയില് പിടിച്ചു എഴുന്നേല്ക്കാന്ശ്രമിച്ചു......! കൈകള്ക്ക് ശക്തിയില്ലാതെ താഴേയ്ക്ക് വീണുപോയി നീലിമ....! അടുത്തിരുന്ന ടീപ്പോയില്തട്ടി വെള്ളമിരുന്ന ജഗ്ഗും,ഗ്ലാസ്സും താഴേയ്ക്ക്....!  ആരൊക്കെയോ ഓടിവരുന്നതിന്റെയും ......നിലവിളിക്കുന്നതിന്റെയും തന്നെ ആരൊക്കെയോ ചേര്ന്ന് താങ്ങികൊണ്ടുപോകുന്നത്തിന്റെയും ശബ്ദം നീലിമ ഒരു മൂടല്പോലെ അറിയുന്നുണ്ടായിരുന്നു.......! അവളുടെ കണ്ണുകള്മേലേയ്ക്ക് മറിഞ്ഞു.......!

            *********************************                       *********************************
         

           പല ചിന്തകളാല്ആകുലമായിരുന്നു അനന്തന്റെ മനസ്സ്.....! നാടുതന്നെ വിട്ടു പോയാലോ......എന്ന ചിന്ത അവനെ മദിക്കാന്തുടങ്ങി.......പക്ഷെ നീലിമ....അവള്തന്നെ അന്വേഷിക്കില്ലെ......? അപ്പോള്കാണാതിരുന്നാള്അത് അവള്ക്കു മറ്റൊരു സങ്കടത്തിനു കാരണം ആകില്ലേ......? തന്റെ മുറിയില്‍......ഒരു ചോദ്യങ്ങള്ക്കും മറുപടികിട്ടാതെ അനന്തന്അങ്ങോട്ടുമിങ്ങോട്ടും നടന്നു.....!

       ജനാലയുടെ അടുത്തു നിന്ന് അനന്തന്പുറത്തേയ്ക്ക് നോക്കി.......എങ്ങും കൂരിരുള്‍........! തന്റെ മനസ്സും അതുപോലെയാണെന്ന് അവനു തോന്നി......എങ്ങും കൂരിരുള്‍....കൂടെ കാര്മേഘവും ......അത് ഏതു നിമിഷവും പെയ്തിറങ്ങാം......! അവന്തന്റെ കിടക്കയില്ഉറക്കമില്ലാതെ കിടന്നു.......! തന്റെ ജീവിതത്തില്എന്തൊക്കെ അനര്ത്ഥങ്ങള്ആണ് വന്നു ഭവിക്കുന്നത്.....! അതിങ്ങനെ അവസാനമില്ലാതെ തുടരുകയാണോ........? കാലത്തുതന്നെ നീലിമയെ കാണണം.....അനന്തന്ഉറപ്പിച്ചു.......!

      
           **************              ***************************         **************************
      
    
     കാലത്ത് തന്നെ അനന്തന്എഴുന്നേറ്റു കുളിച്ചു വായനശാലയില്തിരികെ ഏല്പ്പിക്കാനുള്ള പുസ്തകങ്ങളും തന്റെ തുണിസഞ്ചിയുമെടുത്ത്പുറത്തേയ്ക്കിറങ്ങി , വീട്ടില്പുറത്താരെയും കണ്ടില്ല . എങ്ങോട്ട് പോയാലും യാത്ര പറയുന്ന ശീലം അവനു പണ്ടേയില്ല.....! വീട്ടില്ആരോടെങ്കിലും സംസാരിച്ചിട്ട് തന്നെ കാലം കുറെയായി. ആരും അവനോടു ഒന്നും ചോദിക്കാറുമില്ല. രാത്രി എത്തുമ്പോള്വിശപ്പുണ്ടെങ്കില്ടേബിളില്അടച്ചു വയ്ക്കുന്ന ഭക്ഷണം കഴിച്ചു തന്റെ മുറിയിലേക്ക് അവന്ഉള്വലിയുമായിരുന്നു. പരമാവധി അനന്തന്മറ്റുള്ളവരില്നിന്നും കൂടുതല്അകന്നു നിന്നു. അവരുടെ ചോദ്യങ്ങള്‍.....ഉപദേശങ്ങള്അതൊന്നും അവനു ഇഷ്ടമല്ലായിരുന്നു. ഒരു ജീവിതം ഇങ്ങനെ ജീവിച്ചു തീര്ക്കുക തന്നെ.  

    അനന്തന് ആദ്യം വായനശാലയില്എത്തി . കൊടുക്കാനുള്ള പുസ്തകങ്ങളും വാര്യര് സാറിനെ തിരികെ ഏല്പ്പിച്ചു പുറത്തേയ്ക്ക് നടന്നു, അപ്പോഴാണ്പിന്നില്നിന്നും വാര്യര് പറഞ്ഞത്. “ അനന്താ കുട്ടിയില്ലേ......നീലിമ അതിനു ഇന്നലെ അസുഖം മൂര്ച്ചിച്ചു,ആശുപത്രിയില്ആണ്....ഇത്തിരി കൂടുതല്ആണ്....! എനിക്കറിയാം നിങ്ങള്തമ്മില്പരിചയമുണ്ടെന്ന്....ഞാന്കാണാറുണ്ട് നിങ്ങളുടെ ചങ്ങാത്തം.....! പാവം....അനന്തന് അറിയുമോ..... കുട്ടിക്ക് ബ്രെയിന്ട്യൂമര്ആയിരുന്നു, ചികിത്സിക്കാത്ത ആശുപത്രികളില്ല.....! നേരാത്ത വഴിപാടുകളും.....! കുട്ടിയുടെ അച്ഛന്എന്റെ പഴയ ഒരു ചാങ്ങാതിയാണ്........!

     അനന്തന്തിരിഞ്ഞു വാര്യര്സാറിനെ നോക്കി....! താന്കേള്ക്കാന്പാടില്ലാത്ത എന്തോ കേട്ടത്പോലെ....!
സാര്ഇപ്പോള് കുട്ടി ഏതു ഹോസ്പിറ്റലില്ആണ്.......?

ജില്ലാ ആശുപത്രിയില്ആണ്....! അനന്തന്പോകുന്നുണ്ടോ.......? എങ്കില്നമുക്കൊരുമിച്ചു പോകാം......! ഞാനിതൊന്നു പൂട്ടട്ടെ......!

പെട്ടെന്ന് തന്നെ വാര്യരു കുടയും,ബാഗുമെടുത്തു വായനശാല പൂട്ടി അനന്തനോടൊപ്പം പുറപ്പെട്ടു....!

      അനന്തന് എന്ത് പറയണം.....എന്ത് ചെയ്യണം എന്ന് ഒരു നിശ്ചയവുമില്ലായിരുന്നു......! വാര്യര് അവനോടെന്തോക്കെയോ....ചോദിക്കുന്നുണ്ടായിരുന്നു....! അനന്തന്അതൊന്നും കേട്ടതേയില്ല. അവന്റെ മനസ്സപ്പോള്നീലിമയുടെ അരികില്ആയിരുന്നു....! നീലിമ.... അവളെ നഷ്ടപ്പെടുന്നു എന്ന ചിന്ത അനന്തനില്ഭ്രാന്തമായ ഒരു അവസ്ഥ സ്രിഷ്ടിക്കുന്നുണ്ടായിരുന്നു.....! താന്കണ്ട സ്വപ്നങ്ങള്‍....അത് യാഥാര്ത്ഥ്യം ആകുകയാണോ.....? ജീവിതം ഒരു കടങ്കഥയാകുകയാണ് തന്റെ മുന്നില്‍.....!

      ജങ്ക്ഷനില്നിന്ന് സിറ്റിയിലേക്കുള്ള ബസ്സില്അനന്തനും വാര്യരോടൊപ്പം കയറി. അവന്യന്ത്രം കണക്കെ ആയിരുന്നു അപ്പോള്‍. താനേ തന്നില്വന്നു നിറഞ്ഞ പ്രണയം....! വെറുതെയൊരുവാക്കില്അങ്ങനെ പറഞ്ഞു തീര്ക്കാന്പറ്റുന്ന ഒരു വികാരം ആയിരുന്നില്ല  തനിക്കത്....! അങ്ങനെ തനിക്ക് മുന്പ് ചിന്തകളെ ഇല്ലായിരുന്നു........അവളുടെ കണ്ണുകളില്കണ്ട പുതുനക്ഷത്ര തിളക്കം ആണ്....തന്നില്അങ്ങനെയൊരു വികാരം ജനിപ്പിച്ചത്.....! നീലമിഴികളില്കണ്ട തിളക്കം തന്റെ ഇരുള്മൂടികിടന്ന തന്റെ ഹൃദയത്തില്പുതുവെളിച്ചമാണ് പകര്ന്നത്....! അവളുടെ വാക്കുകള്തന്നില്ഒരു കുളിര്മഴയായാണ് വന്നു പതിച്ചിരുന്നത്......!

       വാര്യര് തട്ടി വിളിക്കുമ്പോള്ആണ് അനന്തന്ഓര്മ്മകളില്നിന്നുമുണര്ന്നത്‌....!
നമുക്ക് ഇവിടെ ഇറങ്ങണം എഴുന്നേറ്റോളൂ.....! വാര്യരോടൊപ്പം അനന്തനും ഇറങ്ങി .....!

ജില്ലാ ആശുപത്രിയുടെ ഗേറ്റുകടന്നു അവര്അകത്തേയ്ക്ക് നടന്നു.......! അനന്തന് തന്റെ ശരീരം തളരുന്നതുപോലെ പോലെ തോന്നി......! എങ്ങനെയാണ് നീലിമയെ അഭിമുഖീകരിക്കുക എന്നറിയാതെ അവന്കുഴങ്ങി...... കിടപ്പ് തനിക്കെങ്ങനെ താങ്ങാന്കഴിയും.....? അവര്അകത്തു .സി.യു.വിന്റെ അടുത്തേയ്ക്ക് നടന്നു.....!

       അവര്എത്തിയപ്പോള്പുറത്തൊരു ആള്കൂട്ടം......കൂട്ട നിലവിളികളും കേള്ക്കാം....! അനന്തനും,വാര്യരും എന്താണെന്നറിയാതെ പകച്ചുനിന്നു....!
കൂട്ടത്തിലുള്ള ആള്ക്കാരെ അനന്തനും,വാര്യരും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.....! തങ്ങളുടെ നാട്ടുകാര്‍.......നീലിമയുടെ ബന്ധുക്കള്‍ ......!

അനന്തന് തന്റെ ശരീരം വിറയ്ക്കുന്നതുപോലെ തോന്നി.... വാര്യര് അനന്തന്റെ കയ്യില്മുറുകെ പിടിച്ചു......!

   പുറത്തേയ്ക്ക് വെള്ളപുതപ്പിച്ചു .സി.യു.വില്നിന്നും ഒരു സ്ട്രെച്ചസ്സ് വാര്ഡന്മാര്തള്ളികൊണ്ട് വരുന്നുണ്ടായിരുന്നു....! നിലവിളി ഒച്ചകള്ഒന്നുകൂടി ഉച്ചത്തിലായി......! അനന്തന്റെ കണ്ണില്ഇരുട്ട് കയറുന്നതായി തോന്നി...! അവന്വാര്യരുസാറിന്റെ കൈവിടുവിച്ച് അടുത്തുകണ്ട ഒരു തൂണിലേക്ക് പ്രജ്ഞയറ്റതുപോലെ ചാരിനിന്നു.........!

       അനന്തന്റെ കണ്ണുകള്നിറഞ്ഞു.....തന്റെ സ്വപ്നങ്ങള്കൊഴിഞ്ഞിരിക്കുന്നു....! എത്രപെട്ടെന്ന് ആണ് തന്റെ മനസ്സില്കെടാതെ നിന്നിരുന്ന ദീപം അണഞ്ഞത്.......ഇപ്പോള്അകതാരില്മുഴുവന്ഇരുട്ട് വ്യാപിച്ചിരിക്കുന്നു.......!                                                         

       അനന്തന്മനസ്സിന് ശക്തിനല്കി......! താന്എന്താണ് കൊച്ചുകുട്ടികളെ പോലെ ഇങ്ങനെ.....? മറ്റുള്ളവര്കണ്ടാല്തന്നെ കുറിച്ച് എന്ത് വിചാരിക്കും......? നീലിമ ഒരിക്കലും താനുമായുള്ള ബന്ധം മറ്റൊരാളോട് പറഞ്ഞിട്ടുണ്ടാകില്ല......ഇപ്പോള്അറിയാവുന്നത് വാര്യര്സാറിനു മാത്രം....അതും വെറുമൊരു ചങ്ങാതി എന്നും.....അത് അങ്ങനെ തന്നെയിരിക്കട്ടെ ......! താന്എന്തിനു വെറുതെ മറ്റുള്ളവര്ക്ക് സംസാരത്തിനു ഒരു വിഷയമുണ്ടാക്കണം.....! നീലിമ.....അവള്തന്റെ മനസ്സില്എന്നും ഉണ്ടായിരിക്കും,അവള്ഒരിക്കലും മരിക്കുകയില്ല......അവന്യാഥാര്ത്യത്തോട് പൊരുത്തപ്പെടുവാന്ശ്രമിച്ചു.....!

      നീലിമയുടെ മുഖംപോലും കാണാന്ശ്രമിക്കാതെ അവന്‍......പതുക്കെ എഴുന്നേറ്റു പുറത്തേയ്ക്ക് നടന്നു....! മനസ്സില്എന്തോക്കൊയോ നിശ്ചയിച്ചുറപ്പിച്ചതുപോലെ അവന്നടന്നു.......!


             *************************                       **************************************

അദ്ധ്യായം-7

      
     ഇപ്പോള്ഒരു ചിത കത്തുന്നുണ്ടാകും......അതില്തന്റെ പ്രണയിനിയും,തങ്ങള്ഒരുമിച്ചുകണ്ട സ്വപ്നങ്ങളും എരിഞ്ഞുതീരുകയാണ്......! ഒരിക്കലും തിരിച്ചുവരാതെയെന്നോണം......! അനന്തന്മുറിയില്ഒരു ഭ്രാന്തനെപോലെ നടന്നു.....! എന്ത് ചെയ്യണം......മരിക്കണോ.....? ഒരിക്കലും ഇല്ല......നീലിമ അവള്അതൊരിക്കലും ആഗ്രഹിച്ചിട്ടില്ല.......! താന്എന്നും സന്തോഷമായി ഇരിക്കണം എന്ന് മാത്രമേ അവള്തന്നോട് ആവശ്യപെട്ടിട്ടുള്ളൂ....ആഗ്രഹിച്ചിട്ടുള്ളൂ.....!

    തനിക്കു ഒരു ജന്മം മുഴുവന്ഓര്ത്തിരിക്കാന്ഇത്തിരി നിമിഷങ്ങള്അവള്തനിക്കേകിയിട്ടുണ്ട്.......അതുമതി.....അത് മാത്രം മതി......അവളുടെ ചിന്തകളും ഓര്മ്മകളുമായി ഇനിയുള്ള കാലം.......തനിക്കു കഴിയാന്‍......! ഭ്രാന്തന്ചിന്തകള്അലയടിക്കുന്ന തിരകള്കണക്കെ.....അനന്തന്റെ തലയ്ക്കുള്ളില്പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നു........!

     അനന്തന്ജാനാലയുടെ അടുത്തുനിന്നു പുറത്തേയ്ക്ക് നോക്കി.....നല്ല ഇരുട്ട്.....പെട്ടെന്ന് കൊള്ളിയാന്വീശി.......കാറ്റ് വീശിയടിക്കുന്നു......! മഴയെത്തുന്നതിന്റെ സൂചനകള്‍. ആരോടോ പക തോന്നിയിട്ടെന്നപോലെ ജനാലയുടെ വാതിലുകള്അവന്വലിച്ചടച്ചു.....!

       നാട് വിട്ടു പോകണം അല്ലെങ്കില്‍.....തന്റെ മനസ്സിന് ഒരിക്കലും സമാധാനമുണ്ടാകില്ല......മറ്റുള്ളവര്ക്ക് താന്ഒരു ബാധ്യത ആയിത്തീരും....! അങ്ങനെയുണ്ടാകരുത്......അവന്നിശ്ചയിച്ചുറച്ചു.......! അവന്ബുക്കില്നിന്നും ഒരു കടലാസ്സ് എടുത്തു അതില്എഴുതി.....
അമ്മാവന്അറിയാന്അനന്തന്എഴുതുന്നത്‌, ഞാന്ഒരു ജോലി തേടി പോകുകയാണ്. എന്നെ ഓര്ത്ത്ആരും സങ്കടപ്പെടരുത്, പെട്ടെന്ന് ഒരു തിരിച്ചുവരവ്ഉണ്ടാവുകയില്ല .....എല്ലാവരും സന്തോഷമായിരിക്കണം. എന്ന് നിങ്ങളുടെ അനന്തന്‍......”                                                     

     തന്റെ ഒരുജോഡി ഡ്രെസ്സും അവന്സഞ്ചിയില്തിരുകി.....! തൊണ്ട വരളുന്നതുപോലെ അനന്തന് തോന്നി.അമ്മയുടെ മരണത്തിനു ശേഷം തനിക്കു എല്ലാം വീടായിരുന്നു.....! അമ്മാവന്‍ ,അമ്മായി,അപ്പു.....ഇവരായിരുന്നു തന്റെ ബന്ധുക്കള്‍....തന്റെ അപ്പു....അപ്പോഴാണ്അപ്പുവിന്റെ കാര്യം അവന്റെ ഓര്മ്മയില്തെളിഞ്ഞു.....! തനിക്കു അവന്സഹോദരനാണ്.....എന്തുകൊണ്ട് അവന്റെ അടുത്തേയ്ക്ക് തനിക്കു പോയിക്കൂടാ.....? അവന്റെ കത്തുകളില്‍ അവന്സ്ഥിരം തന്നെ അവിടെയ്ക്ക് ക്ഷണിക്കാറുമുണ്ട്....! അവന്സാമീപ്യം തനിക്കും ഒരാശ്വസമാകും.....! അനന്തന്റെ അഡ്രസുകള്‍ എഴുതിയ ഡയറിയും സഞ്ചിയില്തിരുകി.....!  



        രാത്രിയിപ്പോള്ഒരുപാടായി......എല്ലാവരും ഉറങ്ങിക്കാണും....അവന്തന്റെ സഞ്ചിയുമെടുത്ത് പുറത്തേയ്ക്കിറങ്ങി.....! മഴ ചാറുന്നതേയുണ്ടായിരുന്നുള്ളൂ......അനന്തന്പുറത്തിറങ്ങി റോഡ്ലക്ഷ്യമാക്കി നടന്നു......! അനന്തന്ഒന്ന് കൂടി ഒരു യാത്ര പറയലെന്നോണം വീടിന്റെ നേര്ക്ക്തിരിഞ്ഞു നോക്കി......! ഇനി തിരുച്ചുവരവ് എന്നാണെന്നോ.....എപ്പോഴാണെന്നോ.....പറയാന്കഴിയാതെ.......!

        അനന്തന്പാടത്തിനു നടുവിലൂടെയുള്ള വെട്ടുവഴി ലക്ഷ്യമാക്കി നടന്നു......! മഴയുടെ ശക്തി വര്ദ്ധിക്കുകയാണ്.....! ഇടയ്ക്കുണ്ടാകുന്ന കൊള്ളിയാന്റെ വെളിച്ചത്തില്അവന്നടന്നു.....!   


    ഒരിക്കല്നമുക്ക് പിരിയേണ്ടിവരുന്നു.....! ഒരിക്കലും കണ്ടുമുട്ടാതിരിക്കാന്വേണ്ടി......!
എവിടെനിന്നാണ് വരുന്നതെന്നോ,എങ്ങോട്ടാണീ യാത്രയെന്നോ അറിഞ്ഞുകൂടാ.......! എങ്കിലും ചെന്നെത്തുന്ന നാടുകള്‍,നഗരങ്ങള്എല്ലാം ഭൂമിയിലെ ഒരിടത്താവളമാണെന്ന് തോന്നാറുണ്ട്.......! യാത്ര......ഒരിക്കലും അവസാനിക്കുന്നില്ല,അത് ദേശാന്തരങ്ങള്പിന്നിട്ടു,പിന്നിട്ടു പോയ്ക്കൊണ്ടേയിരിക്കും.......! അനന്തമായി.........!



                            *** അജയ്മാധവ്-ശൂരനാട് ***