Wednesday, December 25, 2013

***** പ്രവാസത്തിലേക്കുള്ള.......ആദ്യ യാത്ര.....

*****  പ്രവാസത്തിലേക്കുള്ള.......ആദ്യ യാത്ര.....!

            ഇരുട്ട് വന്നു കണ്ണില്‍ മൂടുമ്പോള്‍...........പിന്നിലേക്ക്‌ നീണ്ടു പോകുന്ന
തീവണ്ടി പാളമായിരുന്നു......അച്ഛനെയും ,അമ്മയെയും,അനിയനെയും ബന്ധുക്കളെയും വിട്ടുകൊണ്ട് ആദ്യമായി അകലേക്കുള്ള യാത്ര....ഇനിയെന്നാണ് അവരെയൊക്കെ കാണാന്‍ കഴിയുക.....? അറിയില്ല......! എന്താണ് ജോലി......? അറിയില്ല.....! ഒന്ന് മാത്രം അറിയാം ഞങ്ങളെ ഏതോ കമ്പനിയില്‍ ജോലിക്ക് കൊണ്ട് പോവുകയാണ്.....!
            എങ്കിലും ഞങ്ങള്‍ സന്തോഷവാന്മാരായിരുന്നു..... അച്ഛന്റെ സുഹൃത്തായ രാധേട്ടന്റെ കൂടെയാണ് പോകുന്നത്.....ഞങ്ങള്‍ എട്ടുപേര്‍.....എല്ലാവരും പുതിയ ആള്‍ക്കാര്‍.....അവരെ ഒന്ന്,രണ്ടുപേരെ പരിചയമുണ്ടെന്നുള്ളതല്ലാതെ........കൂടുതല്‍ അടുത്തറിയില്ല......എല്ലാവരും സമപ്രായക്കാര്‍.....!
            കേരളത്തിന്റെ നെഞ്ചുകീറി തെക്കുനിന്നു വടക്കോട്ട്‌ നീണ്ടു നിവര്‍ന്നു കിടക്കുന്ന റയില്‍ പാതയിലൂടെ കൂകികിതച്ചു പാഞ്ഞുപോകുന്ന ജയന്തിജനതാ എക്സ്പ്രസ്സില്‍ 1993 ഫെബ്രുവരി 10 നു കാലത്ത് ഞാന്‍ കായംകുളത്തുനിന്നു യാത്ര തിരിച്ചു......അങ്ങനെ ഞാന്‍ എന്‍റെ പ്രവാസജീവിത യാത്ര ആരംഭിച്ചു.......!
                 കേരളത്തിന്റെ മാറിലൂടെയുള്ള തീവണ്ടിയുടെ കുതിപ്പ് തുടര്‍ന്നുകൊണ്ടേയിരുന്നു.......അത് തമിഴ്നാടും താണ്ടി കുതിച്ചു......ആന്ദ്രയിലൂടെ ....റയാലസീമയുടെ മാറിലൂടെ തീവണ്ടി പാഞ്ഞുകൊണ്ടെയിരുന്നു.....ഇടയ്ക്ക് തീവണ്ടിയുടെ പുറത്തേയ്ക്കുള്ള വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍.....ചെവിയിലൂടെയും....കണ്ണിലൂടെയും അരിച്ചരിച്ചു കയറുന്ന ആന്ദ്രയിലെ ചൂട് കാറ്റായിരുന്നു....പിറ്റേന്നു കാലത്ത് ഗുണ്ടയ്ക്കല്‍ എന്നാ സ്ഥലത്ത് തീവണ്ടിയിറങ്ങുമ്പോള്‍.....സമയം 10.30 .         കേരളത്തിലെ ഗ്രാമങ്ങളുടെ മാറിലൂടെയുള്ള തീവണ്ടിയുടെ കുതിപ്പ് തുടര്ന്ന് കൊണ്ടേയിരുന്നു.......അത് തമിഴ്നാടും താണ്ടി കുതിച്ചു.....ആന്ധ്രയിലൂടെ.....റയാലസീമയുടെ മാറിലൂടെ തീവണ്ടി പാഞ്ഞുകൊണ്ടെയിരുന്നു ഇടയ്ക്ക് തീവണ്ടിയുടെ പുറത്തേയ്ക്കുള്ള വാതില്ക്ക ല്‍ നില്ക്കു മ്പോള്‍ ചെവിയിലൂടെയും,കണ്ണിലൂടെയും അരിച്ചരിച്ചു കയറുന്ന ആന്ധ്രയിലെ ചുടുകാറ്റായിരുന്നു.....! പിറ്റേന്ന് കാലത്ത് ഗുണ്ടയ്ക്കല്‍ എന്ന സ്ഥലത്ത് തീവണ്ടിയിറങ്ങുംപോള്‍.....സമയം 10.30.                                         
                               പുതിയ നാടും നഗരവും ഞങ്ങളെ അമ്പരപ്പിച്ചു......കേട്ടിട്ടില്ലാത്ത ഭാഷ ...കാഴ്ചയില്‍ കണ്ടിട്ടില്ലാത്ത വേഷവിധാനങ്ങള്‍. എല്ലാം പുതിയ അനുഭവങ്ങള്‍ ആയിരുന്നു......നക്സല്‍ പ്രസ്ഥാനത്തിന് ഏറെ വേരോട്ടമുള്ള അനന്തപുര്‍ ജില്ലയില്‍  ആയിരുന്നു ഗുണ്ടയ്ക്കല്‍ എന്ന സ്ഥലം..... !
         വൃത്തിഹീനമായ അന്തരീക്ഷം....കഴുതകളും,പന്നിക്കുട്ടികളും തലങ്ങും,വിലങ്ങും പാഞ്ഞുകൊണ്ടെയിരുന്നു........!  പ്രഭാതഭക്ഷണത്തിനു ശേഷം...സൈക്കിള്‍ റിക്ഷയില്‍ ഞങ്ങള്‍ താമസ സ്ഥലത്തേയ്ക്ക് യാത്രയായി......! നക്സല്‍ പ്രസ്ഥാനത്തിന്റെ യുണിയന്‍ നേതാവായിരുന്ന കോഴിക്കോട്ടുകാരന്‍ ശ്രീനിവാസന്‍ ചേട്ടന്റെ പാളയത്തില്‍ ആണ് ഞങ്ങള്‍ എത്തിയത്.......!
          പിന്നീട് മനസ്സിലായി ഞങ്ങള്‍ അവിടെ ഒരു ദിവസം മാത്രമേ ഉണ്ടാവുകയുള്ളൂ......ഗോപാലന്‍ ചേട്ടന്‍ എന്ന ഞങ്ങളുടെ പുതിയ മുതലാളി നാഗപുരില്‍ നിന്നും അവിടെ എത്തും ,നാളെ അദ്ദേഹത്തോടൊപ്പം അവിടെ നിന്നും വീണ്ടും മഹാരാഷ്ട്രയിലേക്ക് പോകണം എന്ന്.......!
          ശ്രീനിവാസന്‍ ചേട്ടന്റെ വീരസാഹസിക കഥകള്‍ എന്നെ വല്ലാതെ സ്വാധീനിച്ചു......നക്സല്‍ പ്രസ്ഥാനത്തിന്റെ ഗുണ്ടയ്ക്കലെ എല്ലാ സമരമുഖങ്ങളിലും അദ്ദേഹം ന്റഞ്ഞ സാന്നിധ്യമായിരുന്നു......ഒരു സമരാന്തരീഷത്തിലെ അക്രമത്തില്‍  അദ്ദേഹത്തിന്റെ ഒരു കണ്ണും നഷ്ടപ്പെട്ടു......!   പിറ്റേന്നു ശ്രീനിയേട്ടനോട് യാത്ര പറഞ്ഞു ഞങ്ങള്‍ വീണ്ടും തീവണ്ടി കയറി......ബെല്ലാരി,ഹൂബ്ലി,ധാര്‍വാഡ് എന്നീ സ്ഥലങ്ങളിലൂടെ ഞങ്ങള്‍ കര്‍ണാടകയിലെ ബെല്‍ഗാം എന്നാ പട്ടണത്തില്‍ എത്തി......! ബെല്‍ഗാമില്‍ നിന്നും വീണ്ടും ബസ്സില്‍ യാത്ര......,ആ യാത്ര ഒരു വിനോദയാത്ര പോകുന്ന പ്രതീതി ഞങ്ങളില്‍ ഉളവാക്കി......!
         മഹാരാഷ്ട്രയിലെ അമ്ബോളി കാടുകളിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു....ഇരുപത്തിയഞ്ച് കിലോമീറ്ററോളം കുത്തനെയുള്ള ഇറക്കം.....ഒരു വശത്ത്‌ വലിയ മലനിരകള്‍ , മറുവശത്ത്‌ അഗാഥമായ കൊക്ക.....ഉള്ളില്‍ ഭയം തോന്നി തുടങ്ങിയിരുന്നു.......എങ്കിലും പുറത്തു പ്രകടിപ്പിക്കാതെ ഞാന്‍ ഇരുന്നു......!ബസ്സ്  ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളിലേക്ക് പ്രവേശിച്ചു........മനോഹരമായ കാഴ്ചകള്‍......,എങ്ങും കേരളത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന പ്രകൃതിയുടെ മനോഹാരിത....മാന്തോട്ടങ്ങള്‍ നിറയെ ആരെയും കൊതിപ്പിക്കുന്ന മാമ്പഴക്കുലകള്‍....നിറഞ്ഞു നിന്നിരുന്നു......!
          സാവന്തവാടി എന്നാ സ്ഥലവും പിന്ന്ട്ടു ഞങ്ങള്‍ കുടാല്‍ എന്നാ ഉള്‍നാടന്‍ ഗ്രാമത്തിലെത്തി......ബസ് സ്റ്റാന്റില്‍ നിന്നും ആട്ടോറിക്ഷയില്‍ ഞങ്ങള്‍ പുതിയ കമ്പനിയിലേക്ക് യാത്രയായി..........!
 കൊങ്കണ്‍റെയില്‍വേ കമ്പനിയിലേക്കായിരുന്നു ഞങ്ങളുടെ യാത്ര.....!

        ജീവിതത്തില്‍ ആദ്യമായി പുറംലോകത്തിന്റെ....സ്വാതന്ത്ര്യം അനുഭവിച്ചു തുടങ്ങി.....! എങ്കിലും രാധേട്ടനെ പേടിയായിരുന്നു അച്ഛന്റെ സുഹൃത്തല്ലേ അതായിരുന്നു പേടിയുടെ കാരണം.......രാധേട്ടനു എന്നെ വലിയ കാര്യം ആയിരുന്നു......ഒരു വലിയ വീട്ടിലേക്കായിരുന്നു ഞങ്ങള്‍ പോയത് അന്നത്തെ കാലത്ത് ആ ഗ്രാമത്തില്‍ ഉള്ളതില്‍ വച്ച് നല്ല വാര്‍ത്തവീട്. ഞങ്ങള്‍ ആയിരുന്നു അവിടുത്തെ ആദ്യ താമസക്കാര്‍....! ചുറ്റിലും പച്ച പുല്ലുകള്‍ നിറഞ്ഞ വിജനമായ മലഞ്ചരിവുകള്‍......ആ ഗ്രാമം എനിക്ക് വളരെ ഇഷ്ടമായി....!


അജയ്മാധവ് . ശൂരനാട് 

No comments:

Post a Comment