തിരിച്ചു പോക്ക് ....
------------------------------
ഹൃദയം നെടുകെ
മൂര്ച്ചയേറിയ വാക്കിനാല്‍ വരയപ്പെടുമ്പോള്‍
രക്തം അണപൊട്ടി
പുറത്തേയ്ക്ക് ഒഴുകണമെന്നില്ല......!
ഹൃദയരക്തം ആദ്യം
കിനിയും, പിന്നീട് ചെറരുവികളായ്
നാലുപാടേയ്ക്കും
പടരും.
പടര്ന്നു ,പടര്ന്നു എല്ലാ നാഡീഞരമ്പുകളിലും
വ്യാപിക്കും....!
പിന്നീട്
പുറത്തേയ്ക്കൊഴുകാന്‍ ഇടമില്ലാതെ അല്ലെങ്കില്‍,
പുറത്തേയ്ക്ക്
ഒഴുക്കാന്‍ ആശിക്കാതെ
ആ ശരീരം എല്ലാം
തന്നില്‍ തന്നെ അടക്കിനിര്ത്തും.
പിന്നീട് അതൊരു
ആവേശമായി മസ്തിഷ്കത്തിലേക്ക് പടര്ന്നു കയറും,
പടര്ന്നു കയറിയ
ഹൃദയരക്തം തന്റെ ശരീരത്തില് തന്നെ മരവിപ്പിച്ച് നിര്ത്തും.
ചില നിമിഷങ്ങളില്‍
ഉഷ്ണചൂടില്‍ മരവിപ്പ് മാറി
വിദ്യുത്പ്രവാഹം
പോലെ വ്യാപിക്കും.
ആ ചൂടില്‍ അത് ഒരു
നേരിപ്പോടായ് നീറിനീറി
ഒരിക്കല്‍
അഗ്നിപര്വ്വതമായ് പൊട്ടിത്തെറിക്കും.
അപ്പോള്‍ സ്വയം
നശിക്കാനോ....,
മറ്റുള്ളവയെ നശിപ്പിക്കാനുള്ള
ഊര്ജ്ജവുമായി പിന്നെ ഒരു
പാച്ചിലാണ്.
തനിക്കെതിരെ വരുന്ന
എന്തിനെയും,ഏതിനെയും
നിഷ്പ്രയാസം
പിന്തള്ളി ആ ആവേശം
ആ ശരീരത്തിനെ
മുന്നോട്ടുകുതിപ്പിക്കും.
അവസാനം ഒരു പിടി
ചാമ്പലായ.......തന്റെ ഓര്മ്മകളെ
വിലപേശാനുള്ള
ദാനമായി അവശേഷിപ്പിച്ച് ഒരു മടക്ക യാത്രയാണ്....
അനന്തതയിലേക്ക്..............!
-----------------------------------------------------------------
അജയ്മാധവ്-ശൂരനാട്
25/03/2014 ,Fujairah , U.A.E
No comments:
Post a Comment