Saturday, December 14, 2013

*** കളിക്കൂട്ടുകാരി.........****



                    അജയ്മാധവ്‌ . ശൂരനാട്‌ . കൊല്ലം


മഴപെയ്യുംരാവിലെന്‍ ജനാലതന്‍ അരുകില്‍-
മഴയുടെ സൗന്ദര്യം....നോക്കിനില്‍ക്കേ.
കാണാന്‍ കഴിഞ്ഞില്ലാ......രൂപമെന്‍ കണ്‍കളില്‍ -
കാട്ടാതെ....നീയെങ്ങോ....പോയ്മറഞ്ഞു.....!

കളിയോടം തീര്‍ക്കാനും....കളിവാക്കുമിണ്ടാനും,
പതിവായി നീയെന്നും വന്നിരുന്നു.
മഴപെയ്തു.....തീരുന്ന നേരത്ത് നിന്നൊപ്പം,
മാങ്കനി തേടാന്‍....വിളിച്ചപ്പോഴും......!

കളിയായികണ്ട് നിന്‍ കുസൃതിത്തരങ്ങളെ,
കളിയാക്കി....നിന്നെ പറഞ്ഞയച്ചു.
മഴയത്തുനിന്ന നിന്‍ തേങ്ങലിന്‍ ഈരടി,
മഴപോലെന്നുള്ളില്‍ ....കിനിഞ്ഞിറങ്ങി.
തേങ്ങലകറ്റുവാന്‍ ....ഞാന്‍ വന്നു നിന്നൊപ്പം,
തേടുവാനന്നോരാ....മാങ്കനിയും......!

ആ ഭൂതകാലമെന്നോര്‍മ്മയിലുണ്ടിന്നും......
മാങ്കനി പോലതിന്‍ മാധുര്യവും.
കളിയോടമിന്നുമെന്‍ കൂടെയുണ്ട്....പക്ഷെ
കളിവാക്കുമിണ്ടാന്‍....നീ....കൂടെയില്ല......!

വാടക വീടൊഴിഞ്ഞെങ്ങോട്ടോ.....പോയി....നിന്‍റെ
വാടാമലരുകള്‍ നീയെനിക്കേകിയില്ലേ.
വാനത്തിലും നോക്കി.....നിന്നെ മേഘത്തിലും.....പിന്നെ
വാനവില്ലിന്‍ നിറങ്ങളിലും .....!

മാടിവിളിക്കുമാ.....മഴയത്ത് നീയെന്നെ,
മാറിലണച്ചൊന്നു....പുല്‍കിടാനായ്.....!
കൊതിയോടെ ഓടിഞാനെത്തിയപ്പോള്‍......
കൂരിരുളും....മഴയുടെ നനവും....മാത്രമായി...!
വ്യക്തമായ്‌ കണ്ടൊരാ......നിന്‍രൂപവും,
വ്യര്‍ത്ഥസ്വപ്നമായ്‌ തീര്‍ന്നത്......ഞാനറിഞ്ഞു.......!

***************--------------------------******************
  
                            06.08.2009

                             Fujairah , UAE

No comments:

Post a Comment