Wednesday, December 11, 2013

ഓര്‍മ്മകളില്‍ ഇന്നും .......അവള്‍ നാന്‍സി...............!

ഓര്‍മ്മകളില്‍  ഇന്നും .......അവള്‍ നാന്‍സി...............!

     
                ദൂരെ പര്‍വ്വതനിരകളെ സുഖോഷ്മളതയുടെ നിറങ്ങള്‍ ചാര്‍ത്തുന്ന പച്ചപ്പുപോലെ , ചെറിയ വെയിലുള്ള പകലുകളില്‍ ചാറിത്തുടങ്ങുന്ന മഴയുടെ ആ തലോടല്‍ പോലെ ............! എല്ലാ ഓര്‍മ്മകളും അയാളുടെ  മനസ്സില്‍......മിഴിവോടെ  ഇന്നും......മായാതെ നില്‍ക്കുന്നു..........ചിലത് സന്തോഷങ്ങള്‍ക്ക് വകനല്കിയും......ചില ഓര്‍മ്മകള്‍ ദു:ഖത്തിന് വഴിമാറിയും......! പോയ കാലങ്ങളും.....കണ്ടുപരിചിതമായ മുഖങ്ങളും......കണ്ടുമടുത്ത കോലങ്ങളും എല്ലാം......!

        ആന്ത്രാപ്രദേശിലെ കാക്കിനാടയിലെ യാനം ( കേന്ദ്രഭരണപ്രദേശം- മാഹി,യാനം,കാരയ്ക്കല്‍ ഇവയില്‍ പെട്ട സ്ഥലം ) എന്ന സ്ഥലത്തായിരുന്നു ഗോകുല്‍  താമസിച്ചിരുന്നത്.....! തികച്ചും ശാന്തതയുള്ള ഒരു ഗ്രാമം.....തമിഴരും, തെലുങ്കരും ഉള്‍പ്പെട്ട പ്രദേശവാസികള്‍.....പ്രവാസികളായ മലയാളികളും,യു.പി. യും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ജോലിക്കായി എത്തിയവരും അവിടെ ഉണ്ടായിരുന്നു......

           കിഴക്കന്‍ ഗോദാവരിയുടെ ഗ്രാമഭംഗി നിറഞ്ഞു നില്‍ക്കുന്ന ഭൂപ്രദേശം ആയിരുന്നു.....അവിടം.....! എങ്ങും പച്ചപ്പ്‌ നിറഞ്ഞ നെല്‍പ്പാടങ്ങള്‍.....തെങ്ങിന്‍ തോപ്പുകള്‍.....അത്രയും തെങ്ങില്‍ തോപ്പുകള്‍ കേരളത്തില്‍ ഉണ്ടോയെന്നുതന്നെ ഗോകുലിനു   സംശയം തോന്നിയിരുന്നു ......., ഉപ്പുപാടങ്ങള്‍...ചെമ്മീന്‍ പാടങ്ങള്‍.... സമൃദ്ധിയുടെ വിളഭൂമിയായിരുന്നു.....അവിടം.....ആരും ഇഷ്ടപ്പെട്ടു പോകുന്ന ഗ്രാമം.....!  
      
        2007 ലെ ഡിസംബറിലെ വെക്കേഷന് നാട്ടിലേക്കുള്ള യാത്രയ്ക്കായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു ഗോകുല്‍........വിശാഖപട്ടണത്തു നിന്നും എറണാകുളത്തേയ്ക്കുള്ള ശബരിമല സീസണ്‍ സ്പെഷ്യല്‍ ട്രെയിനാണ് ......!
          
     കൃത്യസമയത്തുതന്നെ ട്രെയിന്‍ സ്റ്റേഷനിലേക്കു ട്രയിന്‍ എത്തി.....അപ്പോള്‍ സമയം ഉച്ചയ്ക്ക് രണ്ടുമണി ആകാറായിരുന്നു..... നേരെത്തെതന്നെ ടിക്കറ്റ് ബുക്ക്‌ചെയ്തിരുന്നതിനാല്‍ ഗോകുല്‍ തന്റെ ബാഗുമെടുത്ത് കമ്പാര്‍ട്ടുമെന്റു നോക്കി നടന്നു..........ശബരിമല സീസണ്‍ ആയതിനാല്‍ ട്രെയിനില്‍ നല്ല തിരക്ക്.......അയാള്‍ ബോഗി കണ്ടെത്തി..... നേരത്തെതന്നെ തന്റെ സീറ്റില്‍ ഇടം പിടിച്ചു....ട്രെയിന്‍ പതുക്കെ നീങ്ങിത്തുടങ്ങി......ജാനാലയുടെ അരികിലുള്ള സീറ്റില്‍ പുറത്തേയ്ക്കും കണ്ണും നട്ടു അയാള്‍ ഇരുന്നു.......കിഴക്കന്‍ഗോദാവരിയുടെ സുഖമുള്ള കാറ്റേറ്റ്.....അയാള്‍ ഒരു മയക്കത്തിലേക്ക് വഴുതിവീണു .

              ഒച്ചകേട്ടാണ് ഗോകുല്‍ മയക്കത്തില്‍ നിന്നും ഉണര്‍ന്നത്....അയ്യാള്‍ പുറത്തേയ്ക്ക് നോക്കി രാജമുണ്ട്രി സ്റ്റേഷനാണ്.....ഇറങ്ങുന്നവരുടെയും , കയറുന്നവരുടെയും നല്ല തിരക്ക്........അകത്തും പുറത്തും ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷം ....ഒരു പെണ്‍കുട്ടി ബാഗുമായി അയാളുടെ എതിര്‍ വശത്തുള്ള സീറ്റിലേക്ക് വന്നിരുന്നു.......! കാണാന്‍ ഭംഗിയുള്ള ഒരു പെണ്‍കുട്ടി.....! ഇരുപത്തയഞ്ചിനോടടുത്ത പ്രായം....! ആ കുട്ടിയെ കണ്ടപ്പോള്‍ തന്നെ മനസ്സിലായി മലയാളി ആണെന്ന്...... അതങ്ങനെയാണല്ലോ......നമ്മുടെ പെണ്‍കുട്ടികള്‍ ലോകത്തിന്റെ ഏതുകോണില്‍ അതെവിടെയായാലും അവരെ നമ്മള്‍ തിരിച്ചറിയും.....!

      ട്രെയിന്‍ പതുക്കെ നീങ്ങിത്തുടങ്ങി..........! ട്രെയിന്‍ സ്റ്റേഷന്‍ വിട്ടു പോകുമ്പോഴേയ്ക്കും അതിനുള്ളില്‍ ഒരു നിശബ്ധത വന്നതായി തോന്നി ഗോകുലിന്.......അയാള്‍ തന്റെ സീറ്റിലേക്ക് ഒന്ന് നിവര്‍ന്നിരുന്നു......!

        ഗോകുല്‍ ആ പെണ്‍കുട്ടിയുടെ നേരെ നോക്കി .......ജനാലയുടെ ഇരുവശവുമുള്ള സീറ്റുകളില്‍ ആണ് അവര്‍ ഇരുന്നിരുന്നത്.....പുറത്തെ കാഴ്ചകളിലേക്ക് അവള്‍ അങ്ങനെ കണ്ണും നട്ടു നോക്കിയിരിക്കുക ആയിരുന്നു......! സന്തോഷമല്ല അവളുടെ മുഖത്തു ഉണ്ടായിരുന്നത്.....വിഷാദ മേഘങ്ങള്‍ അവളുടെ മുഖത്തു കനം വച്ചുതുടങ്ങിയിരുന്നു.......! കണ്ണുകളില്‍ ഒരു നിര്‍വ്വികാരത....! അവളുടെ അരികിലായി ഒരു മലയാളം മാസിക കിടക്കുന്നത് ഗോകുലിന്റെ  ശ്രദ്ധയില്‍പെട്ടു.......അത് അയാള്‍  എടുത്തു മറിച്ചുനോക്കി......കേരളാശബ്ദം.....!

   അപ്പോഴേയ്ക്കും അയാള്‍ മലയാളി ആണെന്ന് അവള്‍ക്കു മനസ്സിലായെന്നു തോന്നുന്നു......!
അവള്‍ അയാള്‍ക്ക്‌ നേരെ നോക്കി ചിരിച്ചു.....!
എവിടേയ്ക്കാണ് യാത്ര.......? അവള്‍ ഗോകുലിനോട് ചോദിച്ചു......!
ഞാന്‍ ആലപ്പുഴയിലേക്കാണ്.........അവിടെയാണ് വീട്.....!
ഇവിടെ എന്ത് ചെയ്യുന്നു......? അവള്‍ വീണ്ടും അയാളോടായി ചോദിച്ചു.....!
ഇവിടെ ഒരു കമ്പനിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്നു.......!
ഓരോ വിവരങ്ങളും അവള്‍ ഗോകുലിനോട് ചോദിച്ചു കൊണ്ടേയിരുന്നു.....! അയാള്‍ അവളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കി.....!

            അയാള്‍ ആലോചിച്ചു............ഒരു പെണ്‍കുട്ടി.....ഒരു പരിചയവുമില്ല .....തന്നോട്  ഇത്രയും വിശദമായി തന്‍റെ കാര്യങ്ങള്‍ അന്വേഷിക്കുന്നു......മറുപടി നല്‍കി താനും ......! താന്‍  എന്തേ.....ആ കുട്ടിയോട് ഒന്നും ചോദിക്കാതെ മിണ്ടാതെ ഇരിക്കുന്നു.......? ആ പെണ്‍കുട്ടി തന്നെ കുറിച്ച് എന്ത് വിചാരിക്കും.......?
മാസിക മടക്കി അയാള്‍ തന്റെ സീറ്റിനു അരികിലേക്ക് ഇട്ടു........!
ഗോകുല്‍ ബാഗില്‍ നിന്നും ഒരുകുപ്പി വെള്ളമെടുത്തു....ആ കുട്ടിയുടെ നേരെ നീട്ടി........!
വെള്ളം കുടിക്കൂ......!
അവള്‍ വെള്ളം വാങ്ങി കുടിച്ചിട്ട്‌.....അയാള്‍ക്ക് തിരികെ നല്‍കി.....!
എന്റെ പേര് ഗോകുല്‍ .......കുട്ടിയുടെ പേര് എന്താണ്.....?  അയാള്‍ അവളോട്‌ ചോദിച്ചു.....!
ഞാന്‍ നാന്‍സി.......!
ഞാനിവിടെ ഒരു സ്കൂളില്‍ ടീച്ചര്‍ ആയി ജോലി ചെയ്യുന്നു.......! ഇപ്പോള്‍ അത്യാവശ്യമായി നാട്ടില്‍ വരെ പോകുന്നു............!
തുടര്‍ച്ചയായുള്ള അവളുടെ മറുപടി കെട്ടു ഞാന്‍ അന്തം വിട്ടു....! ഞാന്‍ ചോദിക്കുന്നതിനു മുന്‍പ് തന്നെ എല്ലാ വിവരങ്ങളും എന്നോട് പറയുകയായിരുന്നു അവള്‍...............!
അപ്പുറത്തുള്ള സീറ്റില്‍ ഇരിക്കുന്നവര്‍ അയാളെയും ...ആ കുട്ടിയേയും മാറി മാറി നോക്കുന്നുണ്ടായിരുന്നു......
അപ്പോഴേയ്ക്കും ട്രെയിന്‍ നല്ല വേഗതയേറിയിരുന്നു..........ശക്തമായ കാറ്റ്            ബോഗിക്കുള്ളിലേക്ക്....അടിച്ചുകയറുന്നുണ്ടായിരുന്നു........! 

        പുറത്തേയ്ക്ക് നോക്കിയിരിക്കുന്ന .......അവളുടെ മുടിയിഴകള്‍......കാറ്റിലുലഞ്ഞുകൊണ്ടേയിരുന്നു........ഇടയ്ക്ക് അതവള്‍ കൈകള്‍കൊണ്ട്  മാടിയൊതുക്കുന്നുണ്ടായിരുന്നു...........!
വീട്ടില്‍ വിശേഷമെന്തെങ്കിലും......? ചോദ്യം കേട്ടിട്ടാവണം അവള്‍ ഗോകുലിനു നേരെ നോക്കി .....!
അവളുടെ രൂപവും.....ആ മുഖത്തെ വിഷാദവും ഒക്കെ..... അങ്ങനെ ചോദിക്കാന്‍ അയാളെ  പ്രേരിപ്പിക്കുകയായിരുന്നു.........
വരുന്ന ഞാറാഴ്ച എന്റെ മനസമ്മതമാണ്..............!
പെട്ടെന്നായിരുന്നു അവളുടെ മറുപടി......!
എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍........!

   വിവാഹമല്ലേ.......എന്നിട്ടെന്താണ് മുഖത്തൊരു സന്തോഷമില്ലാത്തത്......? വിവാഹമെന്നൊക്കെ പറയുമ്പോള്‍ സന്തോഷിക്കുകയല്ലേ വേണ്ടത്.....? ഗോകുല്‍ പറഞ്ഞിട്ട് അവളുടെ നേരെ നോക്കി.....!
അയാളെ അവള്‍ രൂക്ഷമായിട്ടൊന്നു നോക്കിയശേഷം തുടര്‍ന്നു.......സന്തോഷമുണ്ടെങ്കില്‍ അല്ലെ പ്രകടിപ്പിക്കാന്‍ പറ്റൂ.....ഇല്ലെങ്കില്‍ എന്ത് ചെയ്യും......?
അയാള്‍  ആകെ ഒന്ന് ഞെട്ടിയെന്നു തോന്നി.....! എങ്കിലും ധൈര്യം കൈവിടാതെ .....അവളോട്‌ ചോദിച്ചു.....!
എന്താണ് അങ്ങനെ പറഞ്ഞത്.......?            
എന്റെ കാര്യങ്ങള്‍ അങ്ങനെയൊക്കെയാണ്..........! എനിക്ക് അമ്മച്ചിയില്ല......അഞ്ചു വയസ്സുള്ളപ്പോള്‍ അമ്മച്ചി മരിച്ചു....അപ്പച്ചന്‍ വേറെ കല്ല്യാണം കഴിച്ചു ജീവിക്കുകയാണ്.....! അതില്‍ മൂന്നു കുട്ടികള്‍ ഉണ്ട്.....! അപ്പന് എന്നോട് സ്നേഹമുണ്ടെങ്കിലും....അത് അനുഭവിക്കാനുള്ള ഭാഗ്യം എനിക്കില്ലാതെ പോയി....! അമ്മച്ചി മരിച്ചു മാസങ്ങള്‍ ആവും മുന്‍പ്.....അപ്പന്റെ ബന്ധുക്കള്‍ അപ്പനെ കൊണ്ട് വേറെ കല്ല്യാണം കഴിപ്പിച്ചു.....രണ്ടാനമ്മ....അവര്‍ക്കെന്നെ തീരെ ഇഷ്ടമല്ലായിരുന്നു.......! ജനാലയിലൂടെ പുറത്തേയ്ക്കു നോക്കിയിരുന്നു കൊണ്ടാണ് നാന്‍സി അത്രയും പറഞ്ഞത്.......!
            ഗോകുല്‍ നോക്കുമ്പോള്‍ അവള്‍ കണ്ണുകള്‍ തുടയ്ക്കുകയായിരുന്നു.......! അപ്പോള്‍ ഗോകുലാകട്ടെ അങ്ങനെ ചോദിച്ചതുതന്നെ തെറ്റായോ.....എന്ന അവസ്ഥയിലും......! ആ പെണ്‍കുട്ടിയോട് എന്ത് പറയണം എന്ന് അറിയാതെ അയാള്‍ കുഴങ്ങി........!

     ട്രെയിനിന്റെ വേഗം കുറഞ്ഞു വന്നു...... ഗോകുല്‍ വാച്ചിലേക്ക് നോക്കി അപ്പോള്‍ സമയം ഏതാണ്ട് ഏഴരയോടടുത്തിരുന്നു......ഞാന്‍ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി.....വിജയവാഡ സ്റ്റേഷന്‍ ആണ്.
ഇരിക്കൂ....ഞാന്‍ ഇപ്പോള്‍ വരാം എന്ന് നാന്‍സിയോടു പറഞ്ഞിട്ട് അയാള്‍ പുറത്തേയ്ക്കിറങ്ങി......വലിയ തിരക്കാണ്.......സ്വാമിമാര്‍.....കൂട്ടമായി......ട്രയിനിലേക്ക്‌ തിക്കി കയറുന്നു......!

             കടയില്‍നിന്നും വെള്ളവും , രണ്ടു ഭക്ഷണപ്പൊതിയും വാങ്ങി ഗോകുല്‍ തിരികെ ട്രെയിനിലേക്ക്‌ കയറി.......തന്റെ സീറ്റില്‍ ഇരുന്നു......!
ഭക്ഷണപ്പൊതി അയാള്‍ അവള്‍ക്കു നേരെ നീട്ടി....പറഞ്ഞു....!
വാങ്ങൂ......! ഇത് കഴിക്ക്....ഇനി ഇവിടെ നിന്ന് വണ്ടിവിട്ടാല്‍ വേറെയെങ്ങും ഭക്ഷണം കിട്ടില്ല......നാളെ കാലത്ത് ചെന്നൈയില്‍ എത്തണം എന്തെങ്കിലും കഴിക്കാനായി കിട്ടണമെങ്കില്‍........!
ഇപ്പോള്‍ എനിക്ക് തീരെ വിശപ്പില്ല......പിന്നീട് കഴിക്കാം .....! ഗോകുല്‍ കഴിച്ചുകൊള്ളൂ.......?
വേറെ എന്തെങ്കിലും വേണോ....നാന്സിക്ക്....?
ഏയ്‌.......ഒന്നും വേണ്ടാ......!
അയാള്‍ അവളെ നിര്‍ബന്ധിച്ചില്ല......പിന്നീടു കഴിക്കാം എന്ന് വിചാരിച്ചു...........!
കുപ്പിതുറന്നു ഒരു കവില്‍ വെള്ളം കുടിച്ചിട്ട് അയാള്‍ നാന്സിയോടായി ചോദിച്ചു......
നാന്‍സി....പിന്നീട് എന്താണ് സംഭവിച്ചത്..........?
അവള്‍ തന്റെ കഥ ഗോകുലിനോടു വീണ്ടും പറഞ്ഞു തുടങ്ങി......!

          അമ്മച്ചി മരിച്ചതിനു ശേഷം ഒരിക്കലും സ്നേഹം എന്തെന്ന് ഞാന്‍   അറിഞ്ഞിരുന്നില്ല......രണ്ടാനമ്മയുടെ ആട്ടും തുപ്പുമേറ്റുള്ള എന്റെ ജീവിതം നരകതുല്യമായിരുന്നു......ഇടയ്ക്കൊക്കെ അപ്പന്‍ എന്നോട് സ്നേഹം കാണിക്കാറുന്ടെങ്കിലും......അപ്പനും രണ്ടാനമ്മയെ ഭയമായിരുന്നു......!

         ഓണവും,ക്രിസ്തുമസ്സും എല്ലാം എനിക്ക് അന്ന്യമായിരുന്നു.........! അടുക്കളയുടെ മൂലയില്‍ ......കീറപ്പായയില്‍ ആയിരുന്നു...ഞാന്‍ ഉറങ്ങിയിരുന്നത്......! എന്നെ കൊണ്ട് അവര്‍.....വീട്ടിലെ ജോലികള്‍ എല്ലാം ചെയ്യിക്കുമായിരുന്നു . പള്ളിക്കൂടം ഞാന്‍  വല്ലപ്പോഴും കാണുന്ന ഒന്നായി മാറി......എങ്കിലും പഠിക്കണം എന്നാ ആഗ്രഹമായിരുന്നു അന്ന് എന്റെ മനസ്സില്..... !

           പത്താം വയസ്സില്‍ പടിപ്പു നിര്‍ത്തിച്ച് ഒരു വലിയ വീട്ടില്‍ വേലയ്ക്കായി......അപ്പന്‍ എന്നെ കൊണ്ടാക്കി......രണ്ടാനമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു അപ്പന്‍ അങ്ങനെ ചെയ്തതെന്ന് പിന്നീട് എനിക്ക് മനസ്സിലായി....! ആ വീട്ടില്‍ വേറെ ആരും ഉണ്ടായിരുന്നില്ല ......ഒരു മുത്തശ്ശനും , മുത്തശ്ശിയും വേലക്കാരിയും മാത്രം.........അവരുടെ സഹായത്തിനായാണ് എന്നെ അപ്പന്‍ അവിടെ കൊണ്ടുചെന്നാക്കിയത്........! അവരുടെ മക്കള്‍ എല്ലാവരും വിദേശത്താണ്......! അവിടുയുള്ള പഴയ പുസ്തകങ്ങളൊക്കെ.....ഞാന്‍ വായിക്കുന്നത് അവിടുത്തെ വല്യമ്മച്ചി കാണാറുണ്ടായിരുന്നു.....

           എന്നിലെ പഠിത്തത്തിനോടുള്ള മിടുക്ക് ആ വൃദ്ധദമ്പതികള്‍ തിരിച്ചറിഞ്ഞു..... എനിക്ക്  അവര്‍ പുത്തനുടുപ്പും ,പുസ്തകങ്ങളും വാങ്ങി നല്‍കി.........എന്നെ അവര്‍ പള്ളിവക പള്ളിക്കൂടത്തില്‍ അയച്ചു പഠിപ്പിക്കാന്‍ തീരുമാനിച്ചു...........! വല്ലപ്പോഴുമൊക്കെ അപ്പന്‍ എന്നെ കാണാന്‍ വരാറുണ്ടായിരുന്നു......അപ്പോള്‍ കയ്യില്‍ മിടായിയും കരുതിയിട്ടുണ്ടാകും......!  ഞാന്‍ പഠിക്കാന്‍ പോകുന്ന കാര്യം അപ്പനോട് പറഞ്ഞു.......അപ്പോള്‍ അപ്പന്‍ എന്നെ ചേര്‍ത്തുനിര്‍ത്തി എന്റെ തലയില്‍ തലോടി.....അപ്പന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍ കണ്ടു.......എനിക്ക് സങ്കടം തോന്നി.......അന്ന് ഞാനും അപ്പനെ കെട്ടിപ്പിടിച്ചു ഒരുപാടുകരഞ്ഞു......!

             ഞാന്‍ പള്ളിക്കൂടത്തില്‍ ഒന്നാമതായി പഠിച്ചു.....മിടുക്കിയായി വളര്‍ന്നു.......പള്ളിക്കൂടത്തില്‍ നിന്നും.....വല്ല്യപ്പച്ചനും,വല്യമ്മച്ചിയും എന്നെ പള്ളിവക  കോളേജിലേക്ക് പഠിക്കാന്‍ അയയ്ച്ചു..........അവിടെ മടത്തിന്‍റെ വക ഹോസ്റ്റലില്‍ നിന്നാണ് ഞാന്‍ പഠിച്ചത്........!
        സ്വാതന്ത്ര്യമില്ലാത്ത ഒരുതരം ജീവിതമായിരുന്നു അവിടുത്തേത്......എങ്കിലും ഞാന്‍  പിടിച്ചുനിന്നു....നന്നായി പഠിച്ചു.......! ഡിഗ്രിയും പൂര്‍ത്തിയാക്കിയപ്പോള്‍ അവള്‍ ആ മഠത്തിനോടും.......അമ്മമാരോടും യാത്ര പറഞ്ഞു.....! അവളെ കൂട്ടികൊണ്ട് പോകാന്‍ അപ്പന്‍ എത്തിയിരുന്നു........അപ്പന് ഒരുപാട് പ്രായമായിരിക്കുന്നു......ജോലിക്കൊന്നും പോകാന്‍ ആകുമായിരുന്നില്ല.......! ഇനി തനിക്കാവശ്യം ഒരു ജോലിയാണ് എന്നവള്‍ തിരിച്ചറിഞ്ഞു.......!

           ഒരു ജോലി തേടിയുള്ള യാത്രയില്‍........വല്യമ്മച്ചി തന്ന ഒരു ബന്ധുവിന്റെ   വിലാസവും വാങ്ങി ഞാന്‍ നാട്ടില്‍ നിന്നും ട്രെയിന്‍ കയറി...........ആ യാത്ര ചെന്ന് നിന്നത്.....രാജ്മണ്ട്രിയിലെ ഒരു ഇംഗ്ലീഷ്മീഡിയം സ്കൂളില്‍ മുന്നില്‍ ആയിരുന്നു.....! അവിടുത്തെ പ്രിന്‍സിപ്പാള്‍ വല്യമ്മച്ചിയുടെ ബന്ധത്തിലുള്ള ഒരു സ്ത്രീയായിരുന്നു......! അങ്ങനെ എനിക്ക് അവിടെ ചെറിയ ക്ലാസ്സിലെ കുട്ടികളെ പഠിപ്പിക്കാനുള്ള ജോലി അവര്‍ തരമാക്കി തന്നു.....!

             ജോലി ആയതിനു ശേഷം ഞാന്‍ അപ്പന് ഒരു കത്തെഴുതി......അപ്പനു വയസ്സായി.....ഇപ്പോള്‍ ജോലിക്കൊന്നും പോകാറില്ല.....ഇളയ കുട്ടികളുടെ കാര്യവും ഞാന്‍ തന്നെ നോക്കണം.......രണ്ടാനമ്മയ്ക്ക് എന്നോട് ഇപ്പോള്‍ വലിയ കാര്യമാണ് അങ്ങനെയൊക്കെ കുറെ പ്രാരാബ്ധങ്ങളും,പരിഭവങ്ങളുമായി......മറുപടി......! വീണ്ടും തനിക്കു അപ്പനും....ബന്ധുക്കളും.....ഒക്കെ ഉണ്ടെന്ന ഒരു തോന്നല്‍ എന്നിലും ഉണ്ടായിത്തുടങ്ങി......ശമ്പളത്തില്‍ നിന്നും ഒരു തുക ഞാന്‍ അപ്പന്റെ പേരില്‍ അയയ്ച്ചുകൊണ്ടിരുന്നു............!

      നാന്‍സിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഗോകുലിനു ആ ഇരുണ്ട വെളിച്ചത്തിലും കാണാമായിരുന്നു.......!
തന്നോട് എന്താണ് പറയുക എന്നെനിക്കറിയില്ല.........! എങ്കിലും....ജീവിതം......നമ്മള്‍ നിശ്ചയിക്കുന്നതല്ലല്ലോ.......! എല്ലാം നല്ലതിനാണ് എന്ന് കരുതി സമാധാനിക്കുക.......!
അയാള്‍ അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു...........!
നാന്‍സി കണ്ണുകള്‍ തുടച്ചുകൊണ്ട് തുടര്‍ന്നു......!

         അതിനിടയില്‍ ഞാന്‍ സ്കൂളില്‍ തന്നെ കൂടെ ജോലിചെയ്യുന്ന ഒരു യുവാവുമായി.....സ്നേഹത്തിലായി......കുട്ടികാലത്ത് അനുഭവിക്കാതിരുന്ന സ്നേഹം.....മറ്റൊരാള്‍ മറ്റൊരു രൂപത്തിലും,ഭാവത്തിലും എനിക്ക് നല്‍കിയപ്പോള്‍ ഞാന്‍  ഏറെ സന്തോഷവതിയായിരുന്നു.........!
       
          ജീവിതം എല്ലാംകൊണ്ടും സന്തോഷ പൂര്‍ണ്ണമായി എന്നൊരു തോന്നല്‍ എന്നില്‍ ഉണ്ടായി.......എനിക്ക് നഷ്ടപ്പെട്ടെന്നു കരുതിയ ജീവിതം തിരികെ കിട്ടിയെന്നു എനിക്ക് തോന്നി..........അല്ല....! അങ്ങനെ ഞാന്‍ കരുതി... അന്നുവരെ സഹിച്ച എല്ലാ വേദനകളും...... എന്നില്‍ നിന്ന് ഓടി അകന്നു..... വിവാഹ ആലോചനവരെ എത്തിയ ആ ബന്ധം പണത്തിനും , പൊന്നിനും വിലപേശിയപ്പോള്‍.....ഞാന്‍ എതിര്‍ത്തു......അങ്ങനെ വിലയ്ക്ക് വാങ്ങുന്ന ഒരു ബന്ധവും വേണ്ട എന്നു ഞാന്‍ തീരുമാനിച്ചു.......!

            എന്റെ പ്രണയം പണത്തിനു മുന്നില്‍ ഇല്ലാതായപ്പോള്‍  ജീവിതം തന്നെ വേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു.......! പക്ഷെ അവിടെയും ഞാന്‍ തോറ്റു........! കണ്ണുതുറ ക്കുമ്പോള്‍ ജീവിതം പിന്നെയും എനിക്ക് ബാക്കിയായി എന്ന് ഞാന്‍ തിരിച്ചറിഞ്ഞു...........വീട്ടില്‍ ആരും.... ഇവിടെ നടന്ന കാര്യങ്ങള്‍ ഒന്നും തന്നെ  അറിഞ്ഞിരുന്നില്ല.........നാട്ടില്‍ അപ്പന്‍ എനിക്ക് വിവാഹ ആലോചനകള്‍ നടത്തുന്നു.........! എന്നെ അവര്‍ നിരന്തരം നിര്‍ബന്ധിക്കുകയാണ്......എന്റെ വിവാഹം നടന്നില്ലെങ്കില്‍ ഇളയ കുട്ടികളുടെയും വിവാഹം നടക്കില്ല......ഞാന്‍ കാരണം എന്തിനു അതുങ്ങളെക്കൂടി.....ബുദ്ധിമുട്ടിക്കണം.....അല്ലെ....? ഏതാണ്ട് ഒരെണ്ണം ശരിയായ മട്ടാണ് അതിനു വേണ്ടിയാണ് ഞാന്‍.....ഇപ്പോള്‍  നാട്ടിലേക്ക് പോകുന്നത്........!

      കഥ പറഞ്ഞു തീരുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു..........ഗോകുലിന്റെയും.....! ജീവിതത്തില്‍ ഇങ്ങനെയുള്ള അവസ്ഥ അതുവരെ അയാള്‍ക്കുണ്ടായിട്ടില്ല ......ഒരു പെണ്‍കുട്ടി തന്റെ ജീവിതാനുഭവങ്ങള്‍ മറ്റൊരാളുമായി പങ്കുവയ്ക്കുക........! അതും ഒരു യാത്രയില്‍......മണിക്കൂറുകള്‍ കൊണ്ട് ഒരു ജീവിതം ജീവിച്ചു തീര്‍ത്ത ഭാവമായിരുന്നു നാന്‍സിയുടെ മുഖത്ത് അപ്പോള്‍.......അയാള്‍ക്ക്‌ ആ പെണ്‍കുട്ടിയോട്....ആരാധന തോന്നി.....ജീവിതത്തിലെ എല്ലാ തിക്താനുഭവങ്ങളെയും അതിജീവിച്ച്....അതിനോട് നേര്‍ക്കുനേര്‍ നിന്ന് പടവെട്ടി.......ഇതാ.....അടുത്ത പടക്കളത്തിലേക്ക് യാത്ര പോകുന്നു.......! എന്തായിരിക്കും അതിന്റെ അന്ത്യം.........!

       ഗോകുല്‍ തന്റെ വാച്ചിലേക്ക് നോക്കി.......സമയം പതിനൊന്നു........അയാള്‍  അവളുടെ മുഖത്തേയ്ക്കു നോക്കി......ഇപ്പോള്‍ അവളുടെ മുഖത്തു ഒരു ശാന്തത അയാള്‍  കണ്ടു.....തന്റെ മനസ്സിലെ വേദനകള്‍ മറ്റൊരാളുമായി പങ്കു വയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ഭാവം അയാള്‍ക്ക്‌ നാന്‍സിയുടെ മുഖത്തു കാണാന്‍ കഴിഞ്ഞു......!

നാന്‍സി തന്റെ വിവാഹം എന്നെ അറിയിക്കുമോ.......?
ഗോകുല്‍ നാന്സിയോടായി ചോദിച്ചു........!

     ഗോകുല്‍......നമ്മള്‍ രണ്ടു ദിവസമായി ഈ യാത്ര തുടങ്ങിയിട്ട്.......എന്റെ ജീവിതത്തിലെ എല്ലാ ഉയര്ച്ചകളും,താഴ്ച്ചകളും താനുമായി പങ്കുവച്ചു കഴിഞ്ഞിരിക്കുന്നു......എനിക്ക് ഒരു നല്ല സുഹൃത്തുണ്ടെങ്കില്‍ അത് താന്‍ മാത്രമായിരിക്കും.......!

    പിന്നെ വിവാഹം......അങ്ങനെയൊന്നു എന്റെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അത് ഞാന്‍ ഗോകുലിനെ അറിയിക്കും.......അതിനു വരണം.....എന്നെ അനുഗ്രഹിക്കണം........ഇതെന്റെ വെറും വാക്കല്ല........!

                 ശരി........ഞാനെത്തിയിരിക്കും........ഗോകുല്‍ നാന്സിക്ക് വാക്ക് കൊടുത്തു.....!

      ഗോകുല്‍ തന്റെ പഴ്സ് തുറന്നു....ഒരു വിസിറ്റിംഗ് കാര്‍ഡു എടുത്തു അവള്‍ക്കു നേരെ നീട്ടി.....ഇതില്‍ എന്റെ അഡ്രസ്സും , ഫോണ്‍ നമ്പരും ഉണ്ട്........എന്ത് ആവശ്യമുന്ടെങ്കിലും എന്നെ വിളിക്കാന്‍ മറക്കരുത്........!

ഞാന്‍ എവിടെയാണെങ്കിലും നാന്‍സിയുടെ വിവാഹത്തിനു ഉണ്ടാകും.......!

അവള്‍ കാര്‍ഡു വാങ്ങി തന്റെ ബാഗിലേക്കു വച്ചു.....!

     നാന്‍സിയും.....പുറത്തേയ്ക്ക് നോക്കിയിരുന്നു.........ഒരു നല്ല സ്നേഹിതന്‍ യാത്ര പറഞ്ഞു പിരിയാന്‍ പോകുന്നു....... മനസ്സിന് വല്ലാത്ത ഒരുതരം മരവിപ്പ് വീണ്ടും വന്നത് പോലെ തോന്നി അവള്‍ക്കു.......എന്താണ് അങ്ങനെ ഇപ്പോള്‍ തനിക്കു തോന്നുവാന്‍......!

യാത്രകളില്‍ നാം എത്രയോ ആള്‍ക്കാരെ കാണുന്നു.....പരിചയപ്പെടുന്നു.....!

അങ്ങനെ ഒരാളാണോ ഗോകുല്‍.......? അല്ല......രണ്ടു ദിവസമായി തന്റെ ദു:ഖത്തില്‍ തന്നോടൊപ്പം പങ്കുചേര്‍ന്നു......തന്നെ ആശ്വസിപ്പിച്ചുകൊണ്ട്......അയാള്‍ തന്റെ കൂടെ ഉണ്ടായിരുന്നു......ഏതാനും നിമിഷങ്ങള്‍കൂടി കഴിഞ്ഞാല്‍ അയാള്‍ മറ്റൊരു വഴിയെ നടന്നുപോകും.......എങ്കിലും ഇത്രയും സമയം തനിക്കു അയാളില്‍ നിന്നും കിട്ടിയ സംരക്ഷണം.......അത്.....നഷ്ടപ്പെടുമെന്ന തോന്നല്‍ അവളില്‍ വല്ലാത്ത വേദന ഉണ്ടാക്കി........അവളുടെ ചിന്തകള്‍ കാടുകയറുകയായിരുന്ന്നു........!

മറിച്ചായിരുന്നില്ല ഗോകുലിന്റെ മനസ്സും........ജീവിതത്തില്‍ ഇന്നുവരെ ആരോടും തോന്നാത്ത.......ഒരു മമത.....സ്നേഹം....അത്...... അയാളുടെ മനസ്സില്‍.......
നാന്‍സിയോടു തോന്നിത്തുടങ്ങിയിരുന്നു.......!

അതിനെ എന്ത് പേരിട്ടു വിളിക്കണം എന്ന് അയാള്‍ക്ക്‌ അറിയില്ലായിരുന്നു......!
പുറത്തെ കാഴ്ചകളിലേക്ക് കണ്ണുംനട്ട് അയാള്‍ ഇരുന്നു........!
ഇരുവര്‍ക്കും ഇനിയൊന്നും സംസാരിക്കാനില്ല എന്ന അവസ്ഥ........

                ആലുവസ്റ്റേഷന്‍ കഴിഞ്ഞു........ ആള്‍ക്കാര്‍ എണീറ്റ്‌ തങ്ങളുടെ സാധനങ്ങളും ,ബാഗുകളും തെരഞ്ഞെടുത്തു ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്......ഗോകുല്‍ നാന്‍സിയുടെ മുഖത്തേയ്ക്കു നോക്കി........അവള്‍ പുറത്തേയ്ക്ക് നോക്കിയിരിക്കുകയാണ്.....അവളുടെ മുടിയിഴകള്‍ ഇടയ്ക്കിടെ മാടിയൊതുക്കുന്നുണ്ട്......!

ആ മുഖത്തെ വേദന ഗോകുലിനു മനസ്സിലായി...................!

                 അയാള്‍ എണീറ്റ്‌ നിന്ന് നടുവ്നിവര്‍ത്തു......അയാള്‍ മുകളില്‍ ഇരുന്ന നാന്‍സിയുടെയും......തന്റെയും ബാഗുകള്‍ എടുത്തു സീറ്റിലേക്ക് വച്ചു . അപ്പോള്‍ അവള്‍ മുഖമുയര്‍ത്തി ഗോകുലിനെ നോക്കി..........അവളുടെ കണ്ണുകള്‍ നിറയാറായിരുന്നു.......ആ കണ്ണുകളില്‍ ഒരു സങ്കടകടല്‍ അലയടിക്കുന്നതായി ഗോകുലിനു തോന്നി പെട്ടെന്ന് തന്നെ അയാള്‍ മുഖംവലിച്ചു.
        
                   ട്രെയിനിന്‍റെ വേഗത കുറഞ്ഞു.....കുറഞ്ഞു വന്നു......! എറണാകുളം ജങ്ക്ഷന്‍ ......ഇനി തങ്ങള്‍ രണ്ടുപേരും , രണ്ടു ഗതികളിലേക്കാകും  സഞ്ചരിക്കുക .........ഗോകുലിന്റെ ഹൃത്തടം വേഗതയില്‍ മിടിക്കാന്‍ തുടങ്ങി.........!

           നാന്‍സിയും തന്റെ സീറ്റില്‍ നിന്നും എഴുന്നേറ്റു.......ബാഗെടുക്കാനായി  തുടങ്ങി.........അപ്പോള്‍ ഗോകുല്‍ പറഞ്ഞു ....ചെറിയ ബാഗെടുക്കൂ.......വലുത് ഞാനെടുത്തുകൊള്ളാം........അയാള്‍ അവളുടെ ബാഗെടുത്തു....കൂടെ തന്റെ ബാഗും.....!

             വരൂ ഇറങ്ങാം.......അവര്‍ ഇരുവരും പുറത്തേയ്ക്കിറങ്ങി .......!
എങ്ങും നല്ല തിരക്ക്........അവര്‍ ഇരുവരും പരസ്പരം ഒന്നും മിണ്ടാതെ സ്റ്റേഷന് പുറത്തേയ്ക്കുള്ള വഴി ലക്ഷ്യമാക്കി നടന്നു.............!

         ഇങ്ങനെയുള്ള നിമിഷങ്ങള്‍ ജീവിതത്തില്‍ ഇതുവരെയും തനിക്കു വന്നിട്ടില്ല എന്ന് ഗോകുല്‍ ഓര്‍ത്ത്‌............ഇത്രയും നൊമ്പരം താന്‍ ഇതുവരെയും അനുഭവിച്ചിട്ടില്ല......എന്താണ് തനിക്കു സംഭവിച്ചത്........നാന്‍സി എന്ന പെണ്‍കുട്ടി തന്റെ ജീവിതത്തില്‍ അത്രയേറെ സ്വാധീനിച്ചോ.....? ഇന്നലെ കണ്ട ഒരു പെണ്‍കുട്ടി.......താന്‍ ആദ്യമായി ഇന്നലെയാണ് ഈ പെണ്‍കുട്ടിയെ കാണുന്നത് തന്നെ......അവളുടെ നൊമ്പരം നിറഞ്ഞ ജീവിതകഥ തന്നെ ഏറെ ദു:ഖം നല്‍കിയിട്ടുണ്ട് സത്യം.......! പക്ഷെ ഇത്രയേറെ അവള്‍ തന്നോട് എങ്ങനെ അടുത്തു നില്‍ക്കുന്നു.............ഇങ്ങനെയുള്ള ചിന്തകള്‍ അയാളെ വേട്ടയാടികൊണ്ടേയിരുന്നു.................!

         നാന്‍സിയും ഗോകുലിനെകുറിച്ചായിരുന്നു ....ചിന്തിച്ചുകൊണ്ടിരുന്നത്......ഇയാള്‍ തന്റെ ആരാണ്...........? സഹോദരനോ......? സുഹൃത്തോ........? ഇന്നലെ മുതല്‍ കണ്ട ഒരു പരിചയം......തന്ന സഹായങ്ങള്‍......., സ്വാന്തനങ്ങള്‍........അത് ഏതൊരു മനുഷ്യനും തന്റെ സഹജീവിയോടെന്നപോലെ......തന്നോടും തോന്നിയിട്ടുണ്ടാകാം.........അതിനപ്പുറമെന്തു.....? താന്‍ അതിനപ്പുറം എന്തിനു ആഗ്രഹിക്കണം......? അതിനെന്താണ് തനിക്കു യോഗ്യത............അവള്‍ അങ്ങനെ മനസ്സാല്‍ സ്വയം ശപിച്ചുകൊണ്ട് നടന്നു........!

         നാന്‍സി എവിടേയ്ക്കാണ്......ബസ്സ്സ്റ്റാന്റിലേക്കല്ലേ.......പോകേണ്ടത് ?
ഗോകുലിന്റെ ചോദ്യം കേട്ടാണ് നാന്‍സി ചിന്തകളില്‍ നിന്നും ഉണര്‍ന്നത്...........അവള്‍ ചുറ്റും നോക്കി .....തങ്ങള്‍ പുറത്തെത്തിയിരിക്കുന്നു..........!

അതെ.....അവള്‍ ഗോകുലിനോടായി പറഞ്ഞു......!

വരൂ...........ഗോകുല്‍ നാന്സിയെയും കൂട്ടി ഓട്ടോറിക്ഷ കിടക്കുന്ന ഭാഗത്തേയ്ക്ക് നടന്നു......!

                  ഓട്ടോ....ബസ്സ്സ്റ്റാന്റില്‍ എത്തി.......ഇരുവരും ഇറങ്ങി.....അകത്തേക്കു നടന്നു...... ബസ്സുകള്‍ വന്നുപോകുന്നതിന്റെ അലോസരപ്പെടുത്തുന്ന ശബ്ദം......ഇരുവര്‍ക്കും വല്ലാതെ തോന്നി...........! നീണ്ട യാത്ര കഴിഞ്ഞു വന്നതിന്റെ ക്ഷീണം രണ്ടുപേര്‍ക്കുമുണ്ട്......!

          വല്ലാത്ത ക്ഷീണം നമുക്ക് ഓരോ ചായ കുടിക്കാം അല്ലെ......? അയാള്‍ നാന്‍സിയോടു ചോദിച്ചു .....!

നാന്‍സി .....ഗോകുലിന്റെ മുഖത്തേയ്ക്കു നോക്കി.......!

വരൂ.........അകത്തു കാന്റീന്‍ ഉണ്ട്......!

അയാള്‍ അവളെയും കൊണ്ട് കാന്റീനിന്റെ ഭാഗത്തേയ്ക്ക് നടന്നു........!

          തിരക്കൊഴിഞ്ഞ ഒരു മൂലയിലുള്ള സീറ്റുകളില്‍ അവര്‍ ഇരുന്നു..........! ബാഗുകളും അവര്‍ സീറ്റുകള്‍ക്കരുകിലായി വച്ചു..........!

നാന്‍സി പോയി മുഖമൊക്കെ കഴുകി ഫ്രഷ്‌ ആയി വരൂ........അപ്പോഴേയ്ക്കും ചായ എത്തും..... ഗോകുല്‍ അവളോടായി പറഞ്ഞു......!

നാന്‍സി മുഖംകഴുകിയെത്തിയപ്പോഴെയ്ക്കും ചായ എത്തി......ഇരുവരും ഇരുവശങ്ങളിലായി.......ഇരുന്നു........!

വിവാഹം എന്നെ അറിയിക്കില്ലേ ......! ഗോകുല്‍ നാന്സിയോടു ചോദിച്ചു........!

അവള്‍........ഗോകുലിന്റെ മുഖത്തേയ്ക്കു നോക്കി.....!

എനിക്ക് പതിനഞ്ചു ദിവസമേ അവധിയുള്ളൂ................ഞാന്‍ തിരിച്ചുപോകും.........പിന്നെ പെട്ടെന്നുള്ള വരവ് നടക്കില്ല..............എന്തായാലും എന്നെ അറിയിക്കണം .........എന്റെ പ്രാര്‍ത്ഥന നാന്സിയോടൊപ്പം ഉണ്ടാകും.......നല്ലതേ വരൂ..........! സ്നേഹമുള്ള ഒരു ഭര്‍ത്താവ്......കുട്ടികള്‍.....എല്ലാം നാന്സിയ്ക്ക് ഉണ്ടാകും..........!

അവള്‍ ചായകുടിച്ചു എഴുന്നേറ്റു.........നമുക്ക് പോകാം.........!

ശരി.......പോകാം...........!
അവര്‍ ബില്ല് കൊടുത്ത് ബാഗുമെടുത്ത് പുറത്തേയ്ക്ക് നടന്നു............!

മൂവാററുപുഴയ്ക്കുള്ള ബസ്സ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്തിരുന്നു.........!

ഗോകുല്‍ ബസ്സില്‍ ഒരു സൈഡ്സീറ്റ്കണ്ടെത്തി നാന്‍സിയെ അതില്‍ ഇരുത്തി......ബാഗ് സീറ്റിനോട് ചേര്‍ത്തുവച്ചു......!

കണ്ടക്ടറുടെ......കയ്യില്‍ നിന്നും മൂവാററുപുഴയ്ക്കുള്ള ഒരു ടിക്കെറ്റ് വാങ്ങി നാന്‍സിയെ ഏല്‍പ്പിച്ചു...........!

ടിക്കെറ്റ് സൂക്ഷിക്കുക..........! ഞാനിനി പോകട്ടെ............? ഗോകുല്‍ നാന്‍സിയോടായി ചോദിച്ചു...............! അയാള്‍ കൈകള്‍ അവള്‍ക്കു നേരെ നീട്ടി...........അവള്‍ ആ കൈകള്‍ കൂട്ടിപിടിച്ചു........!

അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.............!

            ഏയ്.......എന്തായിത്......കരയുന്നോ.........! ആരെങ്കിലും കാണും.........എന്തിനാണ് കരയുന്നത്.......? എന്നെയും കൂടി വിഷമിപ്പിക്കരുത്........! എല്ലാം നന്മകളും നേരുന്നു........വിളിക്കണം.......ഞാനിറങ്ങുന്നു.......!


അയാള്‍ പെട്ടെന്ന്തന്നെ ബസ്സില്‍ നിന്നും പുറത്തിറങ്ങി.........അപ്പോഴേയ്ക്കും......ബസ്സ് പുറപ്പെടാന്‍ കണ്ടക്ടര്‍ ബെല്ലടിച്ചിരുന്നു........ബസ്സ് പതുക്കെ മുന്‍പോട്ടു നീങ്ങി.........!

അയാള്‍ അവളുടെ നേരെ......കൈവീശി.........അവളും അയാള്‍ക്ക്‌ നേരെ കൈവീശി........അപ്പോഴും അവളുടെ കണ്ണുകളില്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.......!

ആ മുഖം കണ്ണില്‍നിന്നും മറയുന്നത് വരെ ഗോകുല്‍ അവിടെത്തന്നെ നിന്നു...........പിന്നീട് അയാള്‍ തനിക്ക് പോകാനുള്ള ബസ്സിനു നേര്‍ക്ക്‌ നടന്നു............!

*******      *********     **********           ************      ************


         പിന്നീടു ഒരിക്കലും നാന്‍സി.......ഗോകുലിനെ വിളിക്കുകയുണ്ടായില്ല.......! അവള്‍ക്കെന്താണ് സംഭവിച്ചത് എന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല ......! ഒരു അന്വേഷണം.......അയാളും നടത്തിയില്ല............കാരണം......അത് ചിലപ്പോള്‍ അവളുടെ ജീവിതത്തിനെ ബാധിച്ചേക്കാം എന്ന് അയാള്‍ ധരിച്ചിട്ടുണ്ടാകും........! എങ്കിലും......പല യാത്രകളിലും.......അയാള്‍ നാന്‍സിയെകുറിച്ചു ചിന്തിക്കും........അവള്‍ അന്ന് പറഞ്ഞ വാക്കുകളെ കുറിച്ച് ഓര്‍ത്തുപോകും..... “പിന്നെ വിവാഹം......അങ്ങനെയൊന്നു എന്റെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അത് ഞാന്‍ ഗോകുലിനെ അറിയിക്കും....” നാന്‍സിയുടെ വിവാഹം നടന്നില്ലേ ......ഏയ് അങ്ങനെയാകാന്‍ തരമില്ല.......അവള്‍ ഇപ്പോള്‍ ഭര്‍ത്താവും.....കുട്ടികളുമൊക്കെയായി സന്തോഷമായി ജീവിക്കുന്നുണ്ടാകും......എന്ന് ആശ്വസിക്കും.......!!!!!                   
    എല്ലാ ഓര്‍മ്മകളും അയാളുടെ  മനസ്സില്‍......മിഴിവോടെ...... ഇന്നും......മായാതെ നില്‍ക്കുന്നു..........ചിലത് സന്തോഷങ്ങള്‍ക്ക് വകനല്കിയും......ചില ഓര്‍മ്മകള്‍ ദു:ഖത്തിന് വഴിമാറിയും......! പോയ കാലങ്ങളും.....കണ്ടുപരിചിതമായ മുഖങ്ങളും......കണ്ടുമടുത്ത കോലങ്ങളും എല്ലാം......!!!!!!!!!!!!!!!!!!!!!



**************************************      **********************************************************
28/10/2013

അജയ്മാധവ് – ശൂരനാട്....
FUJAIRAH , U.A..E

No comments:

Post a Comment