Thursday, December 12, 2013

നെരിപ്പോട്.......




നൂലുപൊട്ടിയ പട്ടംപോലെയാണിപ്പോള്‍ മനസ്സ്,
ആകാശ നീലിമയില്‍...ലക്ഷ്യമില്ലാതെ പറന്നും.....
ഇടയ്ക്കെപ്പോഴോ....വീശിയടിച്ച കാറ്റില്‍ തുളകള്‍ വീണ്,
സൗന്ദര്യം....നഷ്ടപ്പെട്ട്,....... പച്ചപ്പ്‌ നഷ്ടപ്പെട്ട ഉണങ്ങിയ-
ഏതോ ഒരു മരകൊമ്പില്‍ തൂങ്ങിയാടി.....!

എത്രയെത്ര സ്വപ്നങ്ങളായിരുന്നു.......തന്റെ! സൗന്ദര്യത്തിലും,ആകാരത്തിലും-
അഹങ്കരിച്ചിരുന്ന നിമിഷങ്ങള്‍,മറ്റെല്ലാവയേയും സ്വയം-
തള്ളിമാറ്റി,മുന്നോട്ടുള്ള കുതിപ്പായിരുന്നു ഏക ലക്‌ഷ്യം...!

ആരൊക്കെ പിടഞ്ഞു വീണെന്നോ.....ആരൊക്കെ അടിതെറ്റിയെന്നോ....
തിരിഞ്ഞു നോക്കാന്‍ സമയമില്ലെനിക്കന്നു,
നീ നിന്‍ ശ്വാസത്തോട് ചോദിക്കൂ,നിന്‍-ഗദ്ഗദങ്ങളോട്ചോദിക്കൂ.....?

ചെയ്തതെല്ലാം....നന്മകള്‍ ആയിരുന്നോ.....എന്ന്......?
ചെയ്തതെല്ലാം ശരികളായിരുന്നോ...എന്നും.....?
ഉള്ളില്‍ ഒരു നെരിപ്പോട് എരിയുന്നു,തിളച്ചുമറിയുന്നു,
പൊട്ടിഒലിക്കുന്നതെപ്പോഴെന്നറിയാതെ......!

=============================================
അജയ്മാധവ്-ശൂരനാട്
10/12/2013
Fujairah , U.A.E

No comments:

Post a Comment