Wednesday, December 18, 2013

അനന്തനീലിമ ( നോവലൈറ്റ് ) - ഒന്നാം ഭാഗം -



                   അനന്തനീലിമ     ( നോവലൈറ്റ് )

                                                         - ഒന്നാം ഭാഗം -                           
                                                                                      അജയ്മാധവ്-ശൂരനാട്    
                                                    
                                                                                                                                           
**  ഭാഗം – 1 **
                                                                                                                                                     
അദ്ധ്യായം-1


         എന്റെ മനസ്സ് വിദൂരസ്മൃതികളുടെയും,നിഗൂഡദു:ഖങ്ങളുടെയും ഇടനാഴികളില്അലഞ്ഞു.പീഡിതമായോരാത്മാവ് വിജനമായവഴികള്പിന്നിട്ടു ഏറെതളര്ന്ന് എവിടെയെങ്കിലും ഒന്നുവിശ്രമിക്കാനുള്ള കൊതിയോടെ നോക്കുമ്പോള് ഒരു വഴിയമ്പലം എന്റെ മുന്നില്അടഞ്ഞുകിടക്കുന്നു.എവിടെയെങ്കിലും ഒരു മരത്തിന്റെ തണല്‍ ,  നോക്കുമ്പോള്വഴിവക്കിലുള്ള ഒരുമരത്തിന്റെ ഇലകള്ഉണങ്ങികൊഴിഞ്ഞു നഗ്നമായകൊമ്പുകളും,ചില്ലകളും ആകാശത്തേയ്ക്കുയര്ത്തി നിശബ്ദമായി കരയുന്നു.....! എവിടെനിന്നോ വഴിതെറ്റിവന്ന ഒരുഷ്ണകാറ്റില്കരിയിലകള്പാറിപറക്കുന്നു.വിജനമായവഴി വളവുകളും,തിരിവുകളും കൊണ്ട് നീണ്ടുകിടക്കുന്നു.ഈവഴി ഒരുജന്മംകൊണ്ട് സഞ്ചരിച്ചു തീര്ക്കാനാകുമോ എന്ന്ഞാന്സംശയിച്ചു.വീണ്ടും ഞാന്മുന്നോട്ടുനടന്നു. പെട്ടെന്ന് വഴി ഒരുതാഴ്വരയുടെ മുകളിലുള്ള പാറമുനമ്പില്അവസാനിച്ചു.......! അന്തരീഷത്തില്പൊടുന്നനെ ഇരുട്ടുവ്യാപിച്ചു, ഒന്നും കാണ്മാനില്ല....! കട്ടപിടിച്ച ഇരുട്ട്......! മുന്നില്അഗാതമായ ഗര്ത്തം......! പിന്നില്മുരള്ച്ചകേട്ടു ഞാന്തിരിഞ്ഞുനോക്കി.....തിളങ്ങുന്ന അനേകം കണ്ണുകള്‍....പെട്ടെന്നൊരു കൊള്ളിയാന്വീശി....! വെളിച്ചത്തില്തന്റെനേരെ ചോരയിറ്റിറ്റ് വീഴുന്ന നാവുമായി തുറിച്ചുനോക്കുന്ന ചെന്നായ്ക്കള്‍....! എന്റെയുള്ളില്നിന്നു ഒരാര്ത്തനാദം ഉയര്ന്നുപൊങ്ങി......പക്ഷെ......അത് പുറത്തേയ്ക്കുവരാതെ എന്റെ തൊണ്ടയില്ത്തന്നെ കുരുങ്ങിപോയി.....!   
                  
         പെട്ടെന്ന് ശക്തിയായ കാറ്റടിച്ചു,അതോടൊപ്പം ഒരു ഇരമ്പലും ഞാനപ്പോള് ഞെട്ടിയുണര്ന്നു ചുറ്റും നോക്കി.....! തൊട്ടടുത്ത സീറ്റില്ഒരു മാര്വാഡി.....! അയാള് ഏതു സ്റ്റേഷന്ആണെന്നറിയാന്സൈഡിലെ ഷട്ടര്വലിച്ചുപോക്കിയതാണ്. ഞാന് അയാളെ ക്രൂരമായൊന്നു നോക്കി , തന്റെ ഉറക്കത്തിനു ഭംഗം വരുത്തിയവന്‍,ഞാന് സ്വയം നിയന്ത്രിച്ചു.......! ട്രെയിനിന്റെ വേഗത കുറഞ്ഞു വന്നു. ഏതോ സ്റ്റേഷന്ആയെന്നു തോന്നുന്നു ഞാന്പുറത്തേയ്ക്ക് നോക്കി. പിറകിലേയ്ക്ക് താണ്ടിപോയ ഒരു ബോര്ഡ് വായിക്കാന്ശ്രമിച്ചു,അതിലെ അക്ഷരങ്ങള്ഏറെയും മാഞ്ഞുപോയിരിക്കുന്നു........!

         ഏതോ കുഗ്രാമത്തിലുള്ള സ്റ്റേഷനാണ്,അതിനാല്തിരക്ക് കുറവാണ്. അരികിലൂടെപോയ ചായകച്ചവടക്കാരനെ വിളിച്ചു,ഭായീസാബ്.....ഏക്ചായ് ദേദോ......! അയാള്ചായ ഗ്ലാസ്സിലേക്ക്പകര്ന്നു എന്റെ നേരെ നീട്ടി......!
അത് വാങ്ങി ഒരുകവിള്കുടിച്ചതും,പുറത്തേയ്ക്കുതന്നെ ഞാന്തുപ്പികളഞ്ഞു....! പഞ്ചസാര മാത്രം കലക്കിയുണ്ടാക്കിയതുപോലെ എനിക്കുതോന്നി...! ഗ്ലാസ്സുംചായയും ഞാന്പുറത്തേയ്ക്കുതന്നെ ഞാന്കളഞ്ഞു ചായക്കാരന്എന്നെനോക്കി,രണ്ടുരൂപ കൊടുത്ത് ഞാന്അയാളെ പറഞ്ഞയച്ചു......!
                                                                                                                     
         പെട്ടെന്ന് വിസില്മുഴങ്ങി,ട്രെയിന്മുന്പോട്ടു നീങ്ങിത്തുടങ്ങി.പതുക്കെ ട്രെയിനിനു വേഗത കൂടികൊണ്ടിരിന്നു.ഇപ്പോള്അതൊരു കൊടുങ്കാറ്റുകണക്കെ പായുകയാണ്.......! അകത്തേയ്ക്ക് ശക്തിയായകാറ്റ് അടിച്ചുകയറുന്നു. ഞാന്സൈഡിലെ ഷട്ടര്താഴ്ത്തികുറ്റിയിട്ടു. അടുത്തിരുന്ന ഒരു മനുഷ്യന്ഏതോ നികൃഷ്ടജീവിയെയെന്നപോലെ എന്നെ തുറിച്ചു നോക്കി......! മൂലയില്ഇരുന്ന ഒരു കിളവന്തടിച്ചൊരു ചുരുട്ട് കത്തിച്ചു ആഞ്ഞുവലിക്കുന്നു,ഫാക്ടറികളുടെ പുകക്കുഴലിലെന്നപോലെ കടല്ക്കിഴവന്പുക ആഞ്ഞാഞ്ഞു പുറത്തേയ്ക്ക് തുപ്പികൊണ്ടിരുന്നു....!  

          തൊട്ടടുത്തു ഒരു സ്ത്രീ തന്റെ കുട്ടിയ്ക്ക് മുലയൂട്ടുന്നു ഞാന് സ്ത്രീയെനോക്കി,അഴുക്കിരുന്നു കട്ടികൂടി ജീര്ണ്ണിച്ചുതുടങ്ങിയ ഒരു കോട്ടന്സാരി അവര്തന്റെ തലയും,കഴുത്തും മൂടുംവണ്ണം പുതച്ചിരിക്കുന്നു.വിതുമ്പികരയുന്ന കുഞ്ഞിന്റെ വായിലേക്ക് തിരുകിവച്ച മുല......! താരാട്ടുപാടാനും,തഴുകിയുറക്കാനും അവര്ക്ക് സമയമില്ല......! അവര്മറ്റേതോ ലോകത്തിലാണ്......!

          ഞാന്ജനാലയുടെ ഷട്ടറിലേക്ക് തല പതിയെചായ്ച്ചു നല്ല ക്ഷീണം. ഇന്നലെ രാത്രിയില്തുടങ്ങിയ യാത്രയാണ്,ഗോരെഗാവിലെ (മുംബൈ) ജോലി തീര്ത്തു രാത്രി നാല്മണിയായി ബോയ്സറിലെ (താരാപൂര്‍) റൂമില്എത്തിയപ്പോള്‍.....! ഒന്ന് കുളിച്ചു വീണ്ടും കാലത്തുള്ള ഗുജറാത്ത് എക്സ്പ്രെസ്സിനു ബില്ലിമോറയിലേക്ക് (ഗുജറാത്ത്) പോകുകയാണ്. അവിടെ ഒരു പുതിയ സൈറ്റില്ഒരു പുതിയ ജോബ്ഇന്സ്പെക്ഷന്ആണ്,ലോക്കല്കമ്പാര്ട്ട്മെന്റിലാണ് യാത്ര.......! വാപ്പി വരെ പോകുവാന്എനിക്ക് പാസ്സുണ്ട്,പക്ഷെ വീണ്ടും പോകുകയാണെങ്കില്പിന്നെ അവിടെ ഇറങ്ങി ടിക്കെറ്റ് എടുക്കണം.....അതിനാല്ബോയ്സറില്നിന്നും നേരെ ബില്ലിമോറയ്ക്ക് ടിക്കെറ്റെടുത്തു,അങ്ങനെ ഇതിനകത്ത് കയറിക്കൂടി......!

           കണ്ണുകള്താനേ അടഞ്ഞുവരുന്നു മയക്കത്തിന്റെ താഴ്വരയിലേക്ക് വഴുതി വഴുതി നീങ്ങുമ്പോള്കടന്നുപോയ നാളുകളിലെ ഓരോനിമിഷവും അന്തിമേഘങ്ങളുടെ അവ്യക്തവര്ണ്ണം തീര്ക്കുന്ന കുമിളകളായി മുന്നില്പാറിനടക്കുന്നു......!

           ഒരിക്കല്നമുക്ക് പിരിയേണ്ടിവരുന്നു.....! ഒരിക്കലും കണ്ടുമുട്ടാതിരിക്കാന്വേണ്ടി......! ഏതോ ഭൂതകാലത്തിന്റെ അജ്ഞാതമായ താഴ്വരകളില്നിന്നും ഒരു കാറ്റുവന്നു, കാറ്റില്പുരാതനമായ ഒരു കര്മ്മബന്ധത്തിന്റെ ഗന്ധംചുരന്നു,പുരാതനമായ ഗന്ധത്തില്നിന്ന് എന്റെ ഭൂതകാലത്തിന്റെ ഓര്മ്മകള്ഉണര്ന്നു,ഉണര്‍ന്ന ഓര്മ്മകളില്നിന്നും ഞാന്പുനര്ജ്ജനിച്ചു.......!

          എവിടെനിന്നാണ് വരുന്നതെന്നോ,എങ്ങോട്ടാണീ യാത്രയെന്നോ അറിഞ്ഞുകൂടാ.......! എങ്കിലും ചെന്നെത്തുന്ന നാടുകള്‍,നഗരങ്ങള്എല്ലാം ഭൂമിയിലെ ഒരിടത്താവളമാണെന്ന് തോന്നാറുണ്ട്.......! യാത്ര......ഒരിക്കലും അവസാനിക്കുന്നില്ല,അത് ദേശാന്തരങ്ങള്പിന്നിട്ടു,പിന്നിട്ടു പോയ്ക്കൊണ്ടേയിരിക്കും.......! അനന്തമായി.........!
         
        എന്നില്ഒരു കഥ പിറവിയെടുക്കുന്നത് ഞാന്അറിഞ്ഞു,എന്റെ കണ്ണുകള്ഞാന്വീണ്ടും ഇറുക്കിയടച്ചു,മനസ്സു ഞാന്ഏകാഗ്രമാക്കി.........! ഇപ്പോള്എന്റെ മനസ്സില് ചിത്രങ്ങള്‍,നല്ലതെളിമയോടെ തെളിഞ്ഞു,തെളിഞ്ഞു വന്നു........!

        മഴ തിമിര്ത്തുപെയ്യുന്ന ഒരു തുലാവര് രാത്രിയില്പാടത്തിനരികിലുള്ള തെങ്ങിന്തോപ്പിനു നടുവിലൂടെ നീണ്ടുകിടക്കുന്ന വെട്ടുവഴിയിലൂടെ......കൊള്ളിയാന്നല്കുന്ന വെള്ളിവെളിച്ചത്തില് ഒറ്റയ്ക്ക് നടന്നുനീങ്ങുന്ന ഒരു ചെറുപ്പക്കാരന്‍......! അയാളുടെ തോളില്നനഞ്ഞൊട്ടികിടക്കുന്ന ഒരു തുണിസഞ്ചി........! ഗ്രാമം വിട്ടു അയാള്പോകുകയാണ്, എങ്ങോട്ടെന്നറിയാതെ,ലക്ഷ്യമില്ലാത്ത ഒരു യാത്ര......!

            ***************              ******************                **************************

 അദ്ധ്യായം-2
                      
              അനന്തകൃഷ്ണന്‍......! വീട്ടില്എല്ലാവരും അവനെ അനന്തന്എന്നാണ് വിളിക്കുന്നത്. കുട്ടിക്കാലത്ത് അച്ഛനെക്കുറിച്ച് അമ്മപറഞ്ഞ അറിവുകള്മാത്രമേ അവനു ഉണ്ടായിരുന്നുള്ളു. പട്ടാളത്തില്ആയിരുന്നു അച്ഛന്ജോലിചെയ്തിരുന്നത്...! അനന്തന്ജനിക്കുന്നതിനു രണ്ടു മാസങ്ങള്ക്ക് മുന്പാണ് അച്ഛന്റെ മരണം അറിയിച്ചുള്ള കമ്പിസന്ദേശം വീടിന്റെ പടികടന്നെത്തിയത് എന്ന് അമ്മ പറഞ്ഞു അവനറിയാം.അച്ഛന്റെ മരണം അമ്മയ്ക്ക് വലിയ വേദനയാണ് നല്കിയത്. അനന്തന്ജനിച്ചതിനു ശേഷവും അമ്മയെ എന്തോ വലിയഭീതി അലട്ടിയിരുന്നു.അകാലവാര്ദ്ധക്യം ബാധിച്ചതുപോലെയായിരുന്നു അവരെ കണ്ടാല്‍......!

       ഒരുദിവസം അമ്മയും അവനെ വിട്ടു പിരിഞ്ഞപ്പോള്‍,അവന്ദൈവത്തെപോലും വെറുക്കാന്തുടങ്ങി.....! അമ്മയുടേ മരണശേഷം അമ്മാവന്അനന്തനെയുംകൂടെ നാട്ടിലേക്ക് കൊണ്ട് പോന്നു.....! അമ്മയുടെ നാട് .....! ഇനി തന്റെ ശിഷ്ടജീവിതം ഇവിടെയാണ്‌......!

        അനന്തന്റെ സ്കൂള്ജീവിതം ഒന്നൊന്നായി കടന്നുപോയികൊണ്ടിരുന്നു....! അവനു കൂട്ടായി അമ്മാവന്റെ മകന്അപ്പു മാത്രമേ ഉണ്ടായിരുന്നുള്ളു.അവര്കൂടെപ്പിറപ്പുകളെപോലെയാണ് കഴിഞ്ഞിരുന്നത്.എങ്കിലും അനന്തന് ചിലപ്പോള്തന്നോടുതന്നെ വെറുപ്പുതോന്നിയിരുന്നു......! ജീവിതത്തോടു എന്തെന്നില്ലാത്ത പകയും......!
            
             അപ്പു പഠിക്കാന്അത്ര മിടുക്കനായിരുന്നില്ല ,പത്താംക്ലാസ്സില്തോറ്റപ്പോള്അവന്പഠനം നിര്ത്തി......! അനന്തന്പഠിക്കാന്മിടുക്കനായിരുന്നു.....! അവന്ബി..ക്കു പഠിക്കുമ്പോള്ഒരുദിവസം പെട്ടെന്ന് അപ്പുവിനെ കാണാതായി.എവിടേയ്ക്ക് പോയെന്നു ആര്ക്കും അറിയില്ല .വീട്ടിലുള്ള മറ്റാരേക്കാളും അനന്തന്കൂടുതല്ദു:ഖിച്ചു...!

       ഒരാഴ്ച കഴിഞ്ഞപ്പോള്അമ്മാവന്റെ പേരില്ഒരു കത്ത് വന്നു.അപ്പുവിന്റെതായിരുന്നു കത്ത്....! എല്ലാവരോടും മാപ്പുചോദിച്ചുകൊണ്ട്.ഇപ്പോള്ഗോവയില്ഒരു കമ്പനിയില്ജോലിചെയ്യുന്നുവെന്നും,അവിടെ അവനു സുഖമാണ് എന്ന് എഴുതിയിരുന്നു അതില്‍.വീട്ടില്എല്ലാവര്ക്കും ആശ്വാസമായി.....!
                                                                 
     വര്ഷങ്ങള്ഒന്നൊന്നായി കൊഴിഞ്ഞുപൊയ്ക്കൊണ്ടിരുന്നുചതഞ്ഞപകലുകളും,ഇരുണ്ട രാത്രിയും ഇടമുറിയാതെ വന്നുപോയ്ക്കൊണ്ടെയിരുന്നു. വീണ്ടുമൊരു തുലാവര്ഷക്കാലം...........!
       
      പെട്ടെന്ന് കറുത്ത മേഘക്കീറുകള്മാറി ആകാശം തെളിഞ്ഞു.തിളങ്ങുന്ന നിലാവില്, തെങ്ങിന്തോപ്പിലെ നീണ്ട നിഴലുകള്ക്കിടയിലെ നീണ്ട വിടവുകളും,വെട്ടുവഴിയും അവിടെ അത്ഭുതംപോലെ കോരിച്ചൊരിയുന്ന നിലാവിനെയുംനോക്കി അനന്തന്ജനാലയോട് ചേര്ന്നുകിടക്കുന്ന തന്റെ കട്ടിലില്അങ്ങനെ കിടന്നു.....!

       എണ്ണമയമില്ലാത്ത ഒതുങ്ങാത്തമുടിയും,കുറ്റി താടിരോമങ്ങളും,ആരെയും ആകര്ഷിക്കുന്ന കണ്ണുകളുമുള്ള അവന്ആരോടും കൂടുതല്അടുപ്പം കാണിച്ചില്ല .അവനു കൂടുതല്സ്നേഹിതന്മാര്ഉണ്ടായിരുന്നില്ല.സ്നേഹം ഭാവിച്ചു വരുന്നവരെ അനന്തന്പരമാവതി അകറ്റി നിര്ത്തി.....! അവന്ചിത്രങ്ങള്വരയ്ക്കുമായിരുന്നു.....! അതില്നിന്നുള്ള തുച്ഛമായ വരുമാനംകൊണ്ടാണ് അവന്തന്റെ ചിലവുകളൊക്കെ നടത്തിയിരുന്നത്.....! വായനശാലയില്നിന്നും എടുക്കുന്ന പുസ്തകങ്ങളായിരുന്നു അവന്റെ മിത്രങ്ങളില്അധികവും. മിക്കവാറും അവന്ആളൊഴിഞ്ഞ ക്ഷേത്രകുളത്തിന്റെ കല്പ്പടവുകളിലോ, തന്റെ മുറിയുടെ ജനാലയുടെ അരികില്നിന്നും പുറത്തെ കാഴചകള്കണ്ടും ആയിരുന്നു അവന്ഏറെ സമയവും ചിലവഴിച്ചിരുന്നത്‌....... !

        കയ്യിലിരുന്ന പുസ്തകത്തിന്റെ വരികളിലൂടെ അവന്കണ്ണോടിച്ചു......!          “ഭൂതകാലത്തിന്റെ ഇടനാഴികളെ ഓര്മ്മിപ്പിക്കുന്ന ക്ഷേത്രാങ്കണത്തിലെ ഇടനാഴികള്ചുറ്റിചെന്നപ്പോള്കല്ച്ചുമരുകളില്അണിഞ്ഞൊരുങ്ങിയ ദേവദാസിയുടെ പ്രതിമ കൊത്തിവച്ചിരിക്കുന്നു.....! യക്ഷിപ്രതിമകള്വിളക്കേന്തിയ ശിലാമണ്ഡപത്തില്തേജസ്വിനിയായ ദേവദാസി...! മൈലാഞ്ചിപൂവണിഞ്ഞ തുടുത്തപാദങ്ങളില്നടനചാരുതയുടെ പ്രതീകമായ ചിലങ്കകള്‍......! കാമപൂക്കള്വിടര്ത്തുന്ന കണ്കോണുകള്‍ ,മോഹമുണര്ത്തുന്ന പവിഴാധരങ്ങള്‍,അവളുടെ ചലനങ്ങളില്മിന്നല്കൊടികള്പുളഞ്ഞു, അവളുടെ കടാക്ഷങ്ങളില്കാമമോഹങ്ങള്പൂത്തു......!

        ദേവദാസിയെകുറിച്ചുള്ള വര്ണ്ണനകള്എഴുത്തുകാരന്നന്നായി വര്ണ്ണിച്ചിരിക്കുന്നു....! അവന്പുസ്തകം മടക്കി തന്റെ കട്ടിലിന്റെ തലയ്ക്കല്ത്തന്നെ വച്ചു.
 
           വൈകുന്നേരങ്ങളില്താന്പതിവായി പോകാറുള്ള വീടിനടുത്തുള്ള ക്ഷേത്രത്തിലേക്ക് അനന്തന്നടന്നു.....! മനോഹരമായ ശില്പ്പങ്ങള്ഉണ്ടായിരുന്നു ക്ഷേത്രത്തിന്റെ ഗോപുരനടയിലും , ചുറ്റമ്പലത്തിലും . ദേവന്മാരുടെയും, ദേവതമാരുടെയും ചിത്രങ്ങളും ,ശില്പ്പങ്ങളും, മുന്പുവായിച്ച കഥയിലെ ദേവദാസിയെപോലെ തോന്നിപ്പിക്കുന്ന ഒരു നര്ത്തകിയുടെ ചിത്രം അനന്തനെ കൂടുതല്ആകര്ഷിച്ചു ,അവന്അതില്ശ്രദ്ധിച്ചു എന്ത് ഭംഗിയാണ് ചിത്രത്തിന്....! അവന്അത്ഭുതപെട്ടു ...!
                                                    
        ചിത്രത്തിന്റെ മനോഹാരിതയില്ആകൃഷ്ടനായി നില്ക്കുമ്പോള്ആണ് ഒരു ചിലങ്കയുടെ ശബ്ദം അവന്കേട്ടത്.അത് അടുത്തടുത്ത് വരുന്നു,പെട്ടെന്ന് അവന് ചിത്രത്തിലേക്ക് നോക്കി..... ചിത്രത്തില്നിന്നാണോ....തന്റെ കര്ണ്ണപടങ്ങളെ പുളകംകൊള്ളിക്കുന്ന ശബ്ദം വരുന്നത്.......! ഏയ്അല്ല ....! വീണ്ടും ശബ്ദം.....അവന്പെട്ടെന്ന് തിരിഞ്ഞു നോക്കി. ക്ഷേത്രത്തില്ദീപാരാധന തൊഴുതു നെറ്റിയില്നനവുമാറാത്ത ചന്ദനക്കുറിയുമായി ഒരു പെണ്കുട്ടി......! ഇതാ തന്റെ പിന്നില്‍ ....പെട്ടെന്ന് അവന്അവളുടെ കാല്പ്പാദങ്ങളിലേക്ക് നോക്കി അവന്അത്ഭുതപെട്ടുപോയി.....! ചിത്രത്തിലെയെന്നപോലെ അഴകുള്ള അവളുടെ കാല്വണ്ണകളില്തുള്ളികളിച്ചു ഒച്ചവയ്ക്കുന്ന ഒരു വെള്ളിക്കൊലുസ്.......!

   
            ഒരുനിനിഷം അവര്പരസ്പരം കണ്ടു,അവളുടെ വിടര്‍ന്ന കണ്ണുകളിലേക്കു അവന്ഇമയനക്കാതെ നോക്കിനിന്നു.......! പെട്ടെന്ന് ഒരിടിമുഴങ്ങി...! അപ്പോഴാണ്ഇരുവര്‍ക്കും പരിസരത്തെകുറിച്ചു ഓര്മ്മ വന്നത് .അറിയാതെ ഒരു മന്ദസ്മിതംകൊണ്ട് അവളുടെ മുഖംതിളങ്ങി, പെട്ടെന്ന് ചുറ്റമ്പലത്തിനു വലംവച്ച് അവള്മുന്നോട്ടു നടന്നു. 

             കുറെ ദിവസമായി പെണ്‍കുട്ടിയെ ഇവിടെ ക്ഷേത്രത്തില്വച്ച് കാണുന്നുണ്ട്......! അതിന്റെ പരിചയവും ഉണ്ട്,എന്നുവച്ച് എന്തെങ്കിലും മിണ്ടാനാകുമോ.....? ചിലപ്പോള്ഇഷ്ടപ്പെട്ടില്ലെങ്കിലോ......!  അവന്പുറത്തേയ്ക്ക് നടന്നു. കരിങ്കല്പടവുകളിറങ്ങി പെണ്‍കുട്ടി നടന്നകലുന്നതും നോക്കി പിന്നാലെ അനന്തനും നടന്നു.

          വീണ്ടും ഒരിടിവെട്ടി,കാലവര്‍ഷമാണ്......! ആകാശത്തു മേഘക്കീറുകള്കറുത്തിരുണ്ടു.....! പെട്ടെന്ന് രാത്രിയായതുപോലെ , ശക്തിയായ കാറ്റടിച്ചു......! കാറ്റില്മതില്കെട്ടിനോട് ചേര്‍ന്നുള്ള അരയാലിന്റെ കൊമ്പുകള്ആടിയുലഞ്ഞു.......! അതോടൊപ്പം മഴയും ചാറിത്തുടങ്ങി......! മഴയും,ഇരുട്ടും,തണുപ്പുമൊന്നും അസുഖകരമായി അനന്തന് തോന്നിയില്ല. മന്ദസ്മിതത്തിന്റെ ഭംഗിയെകുറിച്ചോര്ത്തു അവന് നടന്നു......! 
സന്ധ്യയുടെ നിഴലില്ഒരു പൂവുവിരിയുന്ന ഭംഗിയായിരുന്നു അവളുടെ മന്ദസ്മിതത്തിനു...........! കരിപിടിച്ച കല്ലുവിളക്കില്നിശ്ചലമായി കത്തിനില്ക്കുന്ന ദീപങ്ങള്പോലെ അവളുടെ കണ്ണുകളുടെ ഭംഗിയെകുറിച്ചോര്ത്തുകൊണ്ട്അനന്തന്വീട് ലക്ഷ്യമാക്കി നടന്നു.......!

രാത്രിയില്അവന്വായിച്ചുമടക്കിവച്ച പുസ്തകം വീണ്ടും തുറന്നു ബാക്കി വായിക്കാന്തുടങ്ങി. ജന്മജന്മാന്തരങ്ങള്ക്കപ്പുറത്ത് എന്നോ ഒരിക്കല്ഞാനവളെ കണ്ടിട്ടുണ്ടായിരുന്നു.....! അന്ന് അവള്എന്റെ കാമുകി ആയിരുന്നു.....! ജനികളുടെയും,മൃതികളുടെയും,പുനര്ജ്ജനികളുടെയും ബന്ധങ്ങള്അഴിയുന്നു......! ജന്മാന്തരങ്ങളുടെ പടവുകളില്എവിടെയോവച്ച് വേര്പിരിഞ്ഞവര്വീണ്ടും കണ്ടുമുട്ടുന്നു....                                                               

       യാതൃശ്ചികമായി കണ്ടുമുട്ടുന്നവര്ഏതെങ്കിലും പൂര്വ്വജന്മങ്ങളില്വേര്പിരിഞ്ഞവര്ആയിരിക്കും. നാം ഒരാളെ യാതൃശ്ചികമായി കണ്ടുമുട്ടുമ്പോള്അതിന്റെ പിന്നില്വളരെ നിഗൂഡമായ ഒരു രഹസ്യം ഉണ്ടെന്നു വരില്ലേ.....? അങ്ങനെ ഒരാളെ കണ്ടുമുട്ടാന്ആഗ്രഹിചിട്ടില്ലേ.....? കവലകളില്‍ വച്ച് യാതൃശ്ചികമായി കണ്ടുമുട്ടുന്ന ആളുകളെ കുറിച്ചല്ല  “ നമ്മുടെ ഹൃദയത്തിനരുകില്വന്നുനില്ക്കുന്ന ഒരാള്‍ .... വാക്കുകള്മനസ്സില്ഒന്നുകൂടി അനന്തന്വായിച്ചു......അപ്പോള്അവന്റെ മനസ്സില്സന്ധ്യക്ക്ക്ഷേത്രത്തില്കണ്ടുമുട്ടിയ പെണ്കുട്ടിയുടെ കണ്ണുകളിലെ തിളക്കം....! അത് തന്നില്അനിര്വചനീയമായ ഒരു പ്രകാശം പരത്തിയതുപോലെ അവനു തോന്നി......! അനന്തന്പുസ്തകം മടക്കി വച്ച് ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി...ഭൂമിയെ രാത്രി തന്റെ തടവറയ്ക്കുള്ളില്പൂട്ടികഴിഞ്ഞിരിക്കുന്നു....!

       ഊണുമുറിയില്അമ്മായി വിളമ്പിവച്ചിരുന്ന ഭക്ഷണം കഴിച്ചു അനന്തന്തന്റെ തന്റെ മുറിയിലേക്ക് പോയി.....! കട്ടിലില്പുറത്തേയ്ക്ക് നോക്കി കിടക്കുമ്പോള്അവന്ഓര്ത്തു, പണ്ട് ജീവിതം എന്ന ആശയത്തില്വികാരം കൊണ്ടിരുന്ന നാളുകളില്എന്തൊക്കെ മോഹങ്ങളുണ്ടായിരുന്നു.......! സങ്കല്പ്പങ്ങളുണ്ടായിരുന്നു....! ഇന്ന് പരുക്കന്യാഥാര്ത്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്ന നിമിഷങ്ങളില്അന്ത:കരണം പുതിയ ചോദ്യങ്ങളുയര്ത്തുന്നു.

    താന്ജീവിക്കുന്നത്,ജീവിതത്തെ സംബന്ധിക്കുന്ന എന്ത് തത്വം കൊണ്ടാണ്.....?
പണ്ട് തന്റെ ജീവിതം എന്ന ആശയത്തിനുമേല്വികാരംകൊണ്ടിരുന്ന നിമിഷങ്ങളില്മനസ്സിലുണ്ടായിരുന്ന സ്വപ്നങ്ങളെ  ആര് വ്യാഖ്യാനിച്ചു തരും......?

     കനത്തമറവിയുടെ അടിയില്പ്രജ്ഞ ചിറകൊടിഞ്ഞ പ്രാണിയെപോലെ അനന്തന്റെ മനസ്സുകിടന്നു പിടഞ്ഞു......! ഏകാകിയായി ജന്മത്തിന്റെ ദശാസന്ധിയില്ഓര്ക്കേണ്ടതെന്തോ മറന്ന യാത്രക്കാരെനെപോലെ ആയിരുന്നു അപ്പോള്അവന്, കണ്ണുകളില്ഉറക്കം കനംവച്ചുതുടങ്ങിയിരുന്നു......!

    ഒരു ദിവസം സന്ധ്യക്ക്വഴിയില്വച്ച് യാതൃശ്ചികമായി വീണ്ടും പെണ്കുട്ടിയെ കണ്ടുമുട്ടി. യാതൃശ്ചികമല്ല അവളെ കണ്ടുമുട്ടാന്വേണ്ടി തന്റെ മനസ്സ് കൊതിച്ചിരുന്നു....! ഇടവഴിയിലെ വിജനതയില്കണ്ടുമുട്ടിയപ്പോള്അകല്ച്ചയോ,അന്ന്യതയോ തോന്നിയില്ല. അവള്തന്റെന ഹൃദയത്തിന്റെ അടുത്ത് നില്ക്കുന്നതായി തോന്നി അനന്തന്....!

    അവളുടെ ചുണ്ടുകളില്ഒരു മന്ദസ്മിതം വിടരുന്നത് അവനറിഞ്ഞു.
അവന്അവളുടെ അടുത്തേയ്ക്ക് നടന്നടുത്തു, അവളാകട്ടെ ചുറ്റുപാടും ഭയത്തോടെ നോക്കുന്നുണ്ടായിരുന്നു.ഒരു നിമിഷം അവള്അവന്റെ കണ്ണുകളിലേക്കു നോക്കി, ഒരുകോടി നക്ഷത്രങ്ങള്പ്രകാശിച്ചതുപോലെ അനന്തന് അവന്റെ ഹൃദയത്തില്അനുഭവപ്പെട്ടു. അവള്പെട്ടെന്ന് മുന്നോട്ടു നടന്നു , അനന്തനും കൂടെ നടന്നു.....!

    കുട്ടിയെ ഞാന്അമ്പലത്തില്വച്ച് കണ്ടപ്പോള്ശ്രദ്ധിച്ചിരുന്നു പരിചയപെടണമെന്നു ഉണ്ടായിരുന്നു അവിടെവച്ച്, ഇയാള്ക്ക് ഇഷ്ടപെട്ടില്ലെങ്കിലോ എന്ന് കരുതിയാണ് ഞാന്അതിനു മുതിരാഞ്ഞത്.

എന്റെ പേര് അനന്തകൃഷ്ണന്‍.....! വീട് ഇവിടെ അടുത്തുതന്നെ,അമ്മയുടെ വീടാണ്....!
അനന്തന്സ്വയം പരിചയപ്പെടുത്തി.

എന്താണ് തന്റെ പേര്.....?

അവള്ഒന്നുംമിണ്ടാതെ മുന്നോട്ടു നടന്നു.....!
എന്താണ് ഒന്നും മിണ്ടാത്തത്......? അതോ ഞാന്ചോദിച്ചത് ഇഷ്ടപ്പെട്ടില്ലെന്നു ഉണ്ടോ.....?

അവള്തലകുനിച്ചു നടന്നു........! 
താന്എന്താണ് പറയുക,ദാരിദ്ര്യത്തിന്റെ നെറുകയില്നില്ക്കുമ്പോഴും പഴയ പ്രതാപത്തിന്റെ നിഴലില്ഇപ്പോഴും പഴയ ആദര്ശങ്ങളില്നിന്നും വ്യതിചലിക്കാത്ത ഒരച്ഛന്റെ മകളെന്നോ.....! അവള്അങ്ങനെ ആലോചിച്ചുകൊണ്ട്നടന്നപ്പോള്അവന്റെ ചോദ്യം വീണ്ടും.....!

എന്താണ് ഞാനൊരു ശല്ല്യക്കാരനായോ.....?

ഏയ്അങ്ങനെയല്ല.....എന്റെ പേര്......നീലിമ ...എന്നാണു, ഇവിടെ അടുത്തുതന്നെയാണ് വീട്, വലിയേടത്തു എന്ന് പറയും.....!
ഒരിടവേളയിലെ നിശബ്ദതയ്ക്ക്ശേഷം അനന്തന്പറഞ്ഞു......!
ഇഷ്ടമാകുമോ എന്നറിയില്ല,എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു.....?

എന്താണ് എന്നാ അര്ത്ഥത്തില്നീലിമ അനന്തനെ നോക്കി.....!

നീലിമയുടെ കണ്ണുകളിലേക്കു നോക്കി അനന്തന്പറഞ്ഞു.

ഒന്നുമില്ലെന്നെ പറയൂ എന്നറിയാം, എന്നാലും ചോദിക്കാതിരിക്കാന്മനസ്സ് അനുവദിക്കുന്നില്ല എന്താണ് കണ്ണുകളിലെ വിഷാദത്തിന്റെ അര്ത്ഥം...?

അവിശ്വസനീയമായതെന്തോ കേട്ടതുപോലെ അവള്അവനെ നോക്കി. ഇരമ്പുന്ന ഒരു കടല്പോലെ ആയിരുന്നു അവളുടെ മനസ്സപ്പോള്‍ . പെട്ടെന്ന് അവന്റെ മുന്നില്ഓടിയോളിക്കാന്നീലിമയുടെ മനസ്സ് വെമ്പല്കൊണ്ടു.

എതിര്ദിശകളിലേക്ക് വഴികള്തിരിയുന്നിടത്തെത്തിയപ്പോള്അവള്പെട്ടെന്ന്.... ഞാന്പോണ്.......! എന്ന് പറഞ്ഞു.......അതിവേഗം ....എതിരെയുള്ള വഴിയെ..... നടന്നു......!             


             അപ്പോള്അവളുടെ നീളമുള്ള മുടിയില്തിരുകിയിരുന്ന പനിനീര്പൂവ് ഇളകി താഴേയ്ക്ക് വീഴുന്നത് അനന്തന്കണ്ടു. കണ്ണില്നിന്നും മറയുന്നതുവരെ അവളെയും നോക്കി അനന്തന്അവിടെ നിന്നു. എന്നിട്ട് നിലത്തുവീണ് കിടന്നിരുന്ന പൂവ് അവന്കുനിഞ്ഞെടുത്തു. അത് അവനപ്പോള്ഭൂമിയിലുള്ള സകല സൌന്ദര്യവസ്തുക്കളുടെയും പ്രതീകമായി തോന്നി,തിന്റെ സൌരഭ്യം ഭൂമിയിലുള്ള സകല സൌരഭ്യങ്ങളും കൂടികലര്ന്നതായി തോന്നി.

    അവന് പൂവിന്മേല്ചുംബിച്ചു.....! ഹൃദയത്തില്എന്തോ അലയടിക്കുന്നതായി അനന്തന് തോന്നി. ദിവ്യമെന്നു വിളിക്കാന്തോന്നുന്ന ഒരാനന്ദം.....!
കണ്ടുമുട്ടിയ അന്നുമുതല്,അല്ലെങ്കില് നിമിഷംമുതല്അനന്തന്......ആത്മീയമായ ഒരടുപ്പം തോന്നിയിരുന്നു അവളോട്‌. അവനെ ആകര്ഷിക്കുകയും ആനന്ദമൂര്ച്ച്കൊണ്ട് നിറയ്ക്കുകയും ചെയ്യുന്ന എന്തോ ഒരു മായികശക്തി അവന്അവളില്കണ്ടു. ഗഹനമായ ഒരു വിഷാദം എന്നാണ് അതിനെകുറിച്ച് അവനു തോന്നിയിരുന്നത്.

ആകാശം പിന്നെയും ഇരുണ്ടുമൂടി.....പക്ഷെ മഴപെയ്തില്ല.....എങ്കിലും ആകാശത്തിനുകീഴെ ഒരുമഴ തൂങ്ങിനില്പ്പുണ്ട്.........എപ്പോള്പെയ്യുമെന്ന് തീര്ച്ചയില്ല.....അനന്തന്വീട് ലക്ഷ്യമാക്കി നടന്നു.

*************                                       *****************                                   ************** 


അദ്ധ്യായം-3

         തണുത്ത കാറ്റുവീശി കോടകാറ്റില്മരച്ചില്ലകള്ഉലയുമ്പോള്‍ .......മഴയുടെ ഗന്ധം നീലിമയ്ക്ക് അനുഭവപെട്ടു.ജനാലയിലൂടെ വെളിയിലെ കനത്ത ഇരുട്ടിലേക്ക് നോക്കികിടക്കുമ്പോള് അവള്അനന്തനെ കുറിച്ചായിരുന്നു ചിന്തിച്ചുകൊണ്ടിരുന്നത്....! അനന്തന്‍  പറഞ്ഞ കാര്യങ്ങള്അവളുടെ മനസ്സില് കിടന്നു വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു. എന്താണ് അയാള്തന്റെ കണ്ണുകളിലേക്കു നോക്കി അങ്ങനെ ചോദിച്ചത്.....? തന്നെപറ്റി അയാള്അറിഞ്ഞിട്ടുണ്ടാകുമോ.......? ഹൃദയത്തില്എന്തോ വന്നലയ്ക്കുന്നതുപോലെ അവള്ക്കു തോന്നി.
ദൈവമേ.......അയാള്ഒന്നും അറിഞ്ഞിട്ടുണ്ടാകരുതെ......എന്നവള്പ്രാര്ഥിച്ചു.....! പെട്ടെന്ന് ഒരു കാറ്റുവീശി അതോടൊപ്പം മഴയുംപെയ്തു......! വീശിയടിച്ച കാറ്റില്അകത്തേയ്ക്ക് അവളുടെമേല്മഴവെള്ളം തെറിച്ചുവീണു......നീലിമ എഴുന്നേറ്റു ജനാലയുടെ വാതിലുകള്അടച്ചു.

                                         ************                            ***********

     അനന്തന്ചുമരിലെ  നാഴികമണിയിലേക്ക് നോക്കി , സമയം നാലുമണി കഴിഞ്ഞിരിക്കുന്നു....! അവന്വരച്ചുകൊണ്ടിരുന്ന ചിത്രം പൂര്ത്തിയാക്കാതെ മൂടുപടം കൊണ്ട്മൂടി....! വരയുടെയും,ചിത്രങ്ങളുടെയും ലോകത്തേയ്ക്ക് അവന്മുഴുകികഴിഞ്ഞാല്സമയം പോകുന്നത് അറിയാറെയില്ല . അവന്കുളിക്കാനായി പോയി.....നേരെത്തെ ചെന്നില്ലെങ്കില്‍.....വാര്യരുസാറ് വായനശാല അടച്ചുപോകും......! അത് അദേഹത്തിന്റെ ഒരു ശീലമാണ്. ദീപാരാധനയ്ക്ക് മുന്പേ അമ്പലത്തിലെത്തണം,അതുകൊണ്ട് നേരെത്തെ വായനശാല അടയ്ക്കും. പെട്ടെന്ന് കുളിച്ചു വസ്ത്രംമാറി...... അമ്മായിയോട് പറഞ്ഞിട്ടു വായനശാലയിലേക്ക് പോകാനായി പുറത്തേയ്ക്കിറങ്ങി.

  വായനശാലയുടെ കോണിപ്പടികള്കയറി മുകളിലേക്ക് ചെല്ലുമ്പോള്വാര്യരുസാറ് ഇറങ്ങാനുള്ള തിടുക്കത്തില്ആയിരുന്നു......! 
എന്താണ് അനന്തന്കുറെ ദിവസമായല്ലോ......കണ്ടിട്ട്......? എന്തുപറ്റി.........?
മഴകാരണം വരാന്കഴിഞ്ഞില്ല സാര്‍....! 
ഏതു പുസ്തകം ആണ് അനന്തന് വേണ്ടത്.....?
                                                     
അനന്തന്ആവശ്യമുള്ള പുസ്തകങ്ങളും എടുത്തു വാര്യരുസാറിനോടൊപ്പം പുറത്തേയ്ക്കിറങ്ങി......!
അവര്ഇരുവരും ക്ഷേത്രത്തിലേക്കുള്ള വഴിയെ നടന്നു.................!

അമ്പലത്തിനു അടുത്തെത്തിയപ്പോള്വാര്യരുസാറിനോട്.......യാത്രപറഞ്ഞു അനന്തന്അരയാല്ത്തറയുടെ അടുത്തു നിന്നു.
ക്ഷേത്രത്തിനു മുന്നിലെ അരയാല്ത്തറയില്വഴിമറന്നെത്തിയ യാത്രക്കാരനെപോലെ ,
ആരെയോ പ്രതീക്ഷിച്ചിട്ടെന്നപോലെ......അനന്തന്ഇരുന്നു...........!

           *******************                                 ********************** 

          നീലിമ ക്ഷേത്രത്തിന്റെ പടിക്കെട്ടുകള്ഇറങ്ങി കുറെദൂരമായപ്പോള്പിന്നില്ആരുടെയോ സാമീപ്യം ഉണ്ടെന്നു തോന്നി....തിരിഞ്ഞുനോക്കി.അത് അനന്തന്ആയിരുന്നു.....! 
ഒപ്പം നടക്കുന്നതിനിടയില്അനന്തന്അവളോട്പറഞ്ഞു.........എന്താണ് സങ്കടത്തിന്റെ കാരണം.......? 
ഏയ്ഒന്നുമില്ല........വെറുതെ തോന്നുന്നതാണ്......! എന്താണ് അങ്ങനെ ചോദിച്ചത്....?
അത് നുണ ...! അനന്തന്പറഞ്ഞു.....എന്നോട് പറയാന്പ്രയാസമാണെങ്കില്പറയണ്ട......!
അവള്നിശബ്ദയായി മുഖംകുനിച്ചു നടന്നു......!

വെറുതെയല്ലെന്ന് എനിക്കറിയാം......മനസ്സ് അടച്ചുപൂട്ടിവയ്ക്കുന്ന സ്വഭാവം കൊണ്ട്......അല്ലെങ്കില്മറ്റാരും അറിയരുത് എന്നാ നിര്ബന്ധംകൊണ്ട് അങ്ങനെ പറയുകയാണ്‌.....!

വെറുതെയെന്നൊക്കെ പറയുന്നത്........ജീവിതത്തിലെ ധര്‍മ്മസങ്കടങ്ങളുടെ കാര്യമായിട്ട് വരും.....എകാന്തതയുടെയോ....,മടുപ്പിന്റെയോ.....,സങ്കടങ്ങള്അതില്വന്നു നിറയുന്നു.......! ഏതോ ആഴങ്ങളില്മുങ്ങിത്താഴുന്ന ഒരാത്മാവിന്റെ നിശബ്ദമായ നിലവിളിപോലെ ആണത്.

നീലിമ പെട്ടെന്ന് കണ്ണുകള്ഉയര്ത്തി അനന്തന്റെ കണ്ണുകളിലേക്കു നോക്കി.
അവളുടെ കണ്ണുകളില്കാര്‍മേഘപടലങ്ങള്ഉരുണ്ടുകൂടുന്നത് അനന്തന്ശ്രദ്ധിച്ചു.അത് ഇപ്പോള്പെയ്യും എന്ന അവസ്ഥയില്എത്തിനില്ക്കു ന്നു.

അവന്നീലിമയോട് പറഞ്ഞു...സങ്കടപെടാന്പറഞ്ഞതല്ല. എന്നെ ആകര്ഷിച്ചത് ഇതാണ്, വിഷാദത്തിന്റെ ഭംഗി,എന്റെ ഹൃദയത്തെ ഇളക്കിമറിച്ചത് അതാണ്‌. വിഷാദത്തിന് ഇത്ര ഭംഗിയുണ്ടെന്നു അറിയുന്നത് കണ്ണുകളുടെ ഭംഗി കണ്ടിട്ടാണ്. എന്റെ ഹൃദയം ഒരു തരിശുനിലം പോലെയാണ്, ഉഷ്ണകാറ്റുകളും, വന്ധ്യമേഘങ്ങളും, നിഴലുകളും മാത്രമേ അവിടെയുള്ളൂ.വഴിതെറ്റിപോലും ഒരു കുളിര്കാറ്റു വഴിക്ക് വരുന്നില്ല. 

ഏതോ മനസ്സിലാകാത്ത ഭാഷ കേട്ടപോലെ നീലിമ അനന്തന്റെ മുഖത്തേയ്ക്കു നോക്കി ഇങ്ങനെ പറഞ്ഞു. എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്...? അതും ഇതൊന്നും മനസ്സിലാക്കാന്കഴിവില്ലാത്ത ഒരാളിനോട്...?”                                                            

     എന്റെ കണ്ണില്ഒരു ദേവത...! ആദ്യം കണ്ടപ്പോള്അങ്ങനെയാണ് തോന്നിയത്.ഒരു പെണ്ണിനോട് ഒരു പുരുഷന് തോന്നുന്ന ആസക്തിയല്ലിത്. എനിക്കതിന്റെ കാരണവും,പൊരുളും ഒന്നുമറിയില്ല, തന്നെ കുറിച്ച് ചിന്തിക്കുന്ന.... നിമിഷങ്ങളില്ഹൃദയത്തിന് തീ പിടിക്കുന്നത്പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്....! എനിക്ക് നീലിമയോടുള്ള സ്നേഹത്തിനെ , ഞാന്അങ്ങനെയാണ് തിരിച്ചറിഞ്ഞത്......! 

പെട്ടെന്ന് നിര്ത്തി അനന്തന്തുടര്ന്നു ....ഞാനെന്താണതിനെ വിളിച്ചത്........സ്നേഹമെന്നോ.....? അല്ല ആരാധന.....! എനിക്ക് അതില്കുറഞ്ഞോന്നുമില്ല.....!

മറുപടിയായി വാക്കുകള്മുട്ടിനില്ക്കുമ്പോള്‍......അവളുടെ മനസ്സ് ഒരു കടലിനു തുല്യം ഇളകിമറിയുകയായിരുന്നു....!

ഒരാള്ലജ്ജയില്ലാതെ ഇങ്ങനെയൊക്കെ പറയാന്ധൈര്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് പറയാമോ...? അനന്തന്നീലിമയോട് ചോദിച്ചു. സ്നേഹം ഭ്രാന്തായി തീരുന്നതുകൊണ്ട്‌.....എന്നെ വശീകരിച്ചത് ഉടലിന്റെ ഭംഗിയല്ല.

     നീലിമ ഹൃദയത്തില്ദൈവത്തോട് സങ്കടപെട്ടു. നിമിഷങ്ങള്എന്തിനു എന്റെ ജീവിതത്തില്നീക്കിവച്ചു...? “ അഗ്നിപരീക്ഷ എന്നോട് വേണ്ടിയിരുന്നോ....? എല്ലാ മോഹങ്ങളും ഉപേക്ഷിച്ചുനിശബ്ദമായ ഒരു കോട്ടയ്ക്കുതുല്ല്യം ഇരുളായും,പാഴായും കിടന്ന എന്റെ ജീവിതത്തില് നിമിഷങ്ങള്ഉണ്ടാക്കുന്ന ഭൂകമ്പം സഹിക്കാനുള്ള മനശക്തിയുണ്ടോ....എനിക്ക്....? സ്നേഹമെന്നല്ല പറയുന്നത്,ഭക്തി,ആരാധന തന്നെ കേന്ദ്രീകരിച്ചു രൂപംകൊണ്ട ചുഴലികാറ്റിനകത്ത് നിന്ന് ഒരുമരം പോലെ ആടിയുലയുന്നു.കൊമ്പുകള്ഒടിയുന്നു,ഇലകള്പറക്കുന്നു,വേരുകള്പൊട്ടുന്നു,ദൈവമേ.....എന്താ ഇത്...? സ്നേഹം ഭ്രാന്താണെന്ന്....! ഭ്രാന്തിന്റെ വക്കിലാണെന്ന് താന്നില്ക്കുന്നതെന്ന് ഒരാള്പറയുമ്പോള്മനസ്സ് പതറിപോകുന്നു, ഹൃദയത്തിന് പൊട്ടലുകള്ഉണ്ടാകുന്നു,ഹൃദയം നിശബ്ദമായി നിലവിളിക്കുന്നു.

ഞാന്വിഡ്ഢി....! കോമാളി...! അഭയന്ചോദിച്ചു...അങ്ങനെയല്ലേ വിചാരിക്കുന്നെ....? അത് സാരമില്ല , ഉള്ളില്ഒരു വിഡ്ഢിയും,കോമാളിയും ഭ്രാന്തനുമില്ലാതെ ആള്മനുഷ്യനാണോ.....?

തന്റെ സങ്കടങ്ങള്നീലിമ ഉള്ളില് തന്നെ ഒതുക്കി അനന്തനോടായി പറഞ്ഞു.ഞാന്പോകട്ടെ....? വീട്ടില്അന്വേഷിക്കും.....! വഴികള്രണ്ടായി പിരിയുന്നിടത്ത് അനന്തന് എതിര്ദിശയിലേക്കുള്ള വഴിയിലൂടെ അവള്നടന്നു. 

         കുറെദൂരം പിന്നിട്ടു നീലിമ തിരിഞ്ഞു നോക്കി....അവളെയും നോക്കി അനന്തന് വഴിവക്കില്തന്നെ നില്ക്കുന്നുണ്ടായിരുന്നു...! 
നീലിമ കണ്ണില്നിന്നും മറയുന്നതുവരെ അനന്തന്അവിടെ തന്നെ നിന്നു....! പിന്നീടു അയാള്തന്റെ വീട് ലക്ഷ്യമാക്കി നടന്നു.


അദ്ധ്യായം-4

                                                      
                                                          
      മുറിയിലെ കനത്ത ഇരുട്ടില്മച്ചിലേക്ക് നോക്കി കിടക്കുമ്പോള്അനന്തന്നീലിമയുടെ സാമീപ്യം തന്റെ അരികിലുള്ളത് പോലെ തോന്നി .
ഞാന്നിന്റെ കണ്ണുകളില്നോക്കിയപ്പോള്നിന്റെ ഹൃദയമാണ് കണ്ടത്.വിഷാദത്തിന്റെ നിഴല്വീണ കണ്ണുകള്എന്നെ വശീകരിച്ചു.ഞാന്നിന്റെ ഹൃദയത്തിന്റെ മൌനങ്ങളും, നിശബ്ദമായ വിലാപങ്ങളും കേട്ടു.....എങ്ങനെ അത് സംഭവിച്ചെന്നു എനിക്കറിയില്ല....!”

        “ ജീവിതത്തില്ഇന്നുവരെ ഒരു പെണ്കുട്ടിയോട് പോലും എനിക്കിങ്ങനെ തോന്നിയിട്ടില്ല.....അതുകൊണ്ടാണ് എന്റെ സ്നേഹം ആരാധനയായിതീരുന്നത്.......എന്നെ ആകര്ഷിച്ചത് നിന്റെ ഉടലിന്റെ ഭംഗിയല്ലെന്നു ഞാന്അപ്പോള്പറഞ്ഞില്ലേ.....? അതല്ല ......വേറെന്തോ ആണ് എന്റെ ആത്മാവിനെ ഇട്ടു നീറ്റുന്നത്.....! വിജനതയില്വിടര്ന്നു നില്ക്കുന്ന ഒരു പനിനീര്പൂവ് പോലെയാണ് നീ .” അങ്ങനെ നീലിമയെ കുറിച്ച് ചിന്തിച്ചു അവന്ഉറങ്ങിപോയി.....!

             ********************             *********************                    *******************

                  അനന്തനും,നീലിമയും തമ്മിലുള്ള ആത്മബന്ധം വളര്ന്നു കൊണ്ടേയിരുന്നു. അവര്ദിവസവും ക്ഷേത്രത്തിന്റെ കല്പ്പടവുകളില്കണ്ടുമുട്ടി തുടങ്ങി. കല്പ്പടവുകളിലെ ഓരോ മണ്തരിയും അവരുടെ പ്രണയത്തിനു സാക്ഷ്യം വഹിച്ചു.

         ഒരു ദിവസം വൈകുന്നേരം ക്ഷേത്രത്തിനടത്തുകൂടി ഒഴുകുന്ന പുഴയിലേക്കുള്ള പടവുകളില്അനന്തനും,നീലിമയും ഇരുന്നു. പടിഞ്ഞാറേ ചക്രവാളത്തിലെ ചുവന്ന സൂര്യന്റെ പ്രാകാശകിരണങ്ങള്പുഴയിലെ തെളിനീരില്തട്ടി അതില്നിന്നുയര്ന്ന ചുവന്ന വെളിച്ചം നീലിമയുടെ മുഖത്തുപരന്നു.....!

          അനന്തന്നീലിമയുടെ വലതുകൈ പിടിച്ചു തന്റെ നെഞ്ചോടു ചേര്ത്തുകൊണ്ട് പറഞ്ഞു...... “ ആദ്യം നിന്നെ കണ്ടപ്പോള്ഏതോ ഒരാള്എന്നെ ഞാന്വിചാരിച്ചുള്ളൂ.....പിന്നീട് ശരീരം തുളച്ചു എന്റെ ആത്മാവിനെ സ്പര്ശിക്കുന്ന ഒരു ആകര്ഷണശക്തി ഞാനീ കണ്ണുകളില്കണ്ടു.എകാന്തകളില്ദു:ഖത്തിന്റെ കരിമേഘങ്ങള്മൂടി മഴക്കാലത്തെ ആകാശം പോലെ മനസ്സ് ഇരുള്മ്പോള്‍ നിന്റെ സാമീപ്യം എന്റെ മനസ്സില്ഒരു കുളിര്തെന്നലായി അനുഭവപെട്ടു.”

          “ ഞാന്നിന്നെ കാണാന്വേണ്ടി കാത്തുനില്ക്കാറുണ്ടായിരുന്നു....കാത്തുകാത്ത് നിന്ന് കാണാതാകുമ്പോള്മനസ്സില്ഇച്ഛാഭംഗത്തിന്റെ ഒരു നീറ്റലുണ്ടാകാറുണ്ട്. ഇതിനല്ലേ സ്നേഹമെന്ന് പറയുന്നത്.....? അതിന്റെ അര്ത്ഥങ്ങള്തേടി പോയപ്പോള്‍......എന്റെ സ്നേഹം എന്റെ മനസ്സില്കിടന്നു വീര്പ്പുമുട്ടി. നിന്റെ സാമീപ്യത്തില്സ്നേഹമെന്താണെന്ന് ഞാന്അറിയുന്നു, അതിന്റെ അര്ത്ഥം പൂര്ണ്ണമായി ഞാനിപ്പോള്മനസ്സിലാക്കുന്നു.

         നീലിമ മുഖമുയര്ത്തി അനന്തന്റെ മുഖത്തേയ്ക്കു നോക്കി,അവളുടെ കണ്ണുകള്നിറഞ്ഞൊഴുകുകയായിരുന്നു,അവന്അവളുടെ നിറഞ്ഞൊഴുകുന്ന വിടര്ന്ന മിഴികളിലെ കണ്ണുനീര്തുടച്ചുകൊണ്ട് പറഞ്ഞു. “ ഞാന്ചിലപ്പോള്ദൈവത്തോട് ചോദിക്കാറുണ്ട്.....എന്റെ മനസ്സിനെ ഒന്ന് കൊന്നുതരുമോ എന്ന്.....? ഇതാണ് എല്ലാ കുഴപ്പങ്ങളുടെയും കാരണം ...മനസ്സ്...!”  അത്രയും പറഞ്ഞിട്ട് അനന്തന്അവളുടെ കണ്ണുകളിലെ ആഴങ്ങളിലേക്ക് നോക്കി പറഞ്ഞു.... “എന്റെയീ മനസ്സല്ലേ....എന്നെയീ കെണിയില്വീഴ്ത്തിയത്....”
കെണിയോ....?” നീലിമ പെട്ടെന്ന് ചോദിച്ചു....
അല്ലാതെന്ത്.....? എന്റെ വഴിയില്ദൈവം ഇങ്ങനെയൊരു കെണിവച്ചിട്ടുണ്ടെന്ന്.....അതില്വീണു കഴിഞ്ഞല്ലേ.....ഞാനറിഞ്ഞത് ”......ദൈവത്തിന് നന്ദി.....! അനന്തന്പുഞ്ചിരിച്ചു.

     നീലിമയുടെ മുഖം നാണത്താല്ചുവന്നുതുടുത്തു....അന്തിമാനത്തെ സൂര്യകിരണങ്ങള്അവളുടെ മുഖത്തെ കൂടുതല്ശോഭിതമാക്കി.....!

    ഇപ്പോള്ഏതുനേരവും മുഖമാണെന്റെ ഓര്മ്മയില്‍....അനന്തന്തുടര്ന്നുഒരു ദേവതയെന്നപോലെ ഞാന്ഇപ്പോഴും നിന്നെ ധ്യാനിക്കുന്നു....! ഒരു നിമിഷം നിന്നെ കണ്ടില്ലെങ്കില്ഹൃദയത്തില്വല്ലാത്ത ഒരു നീറ്റല്‍....! എന്താണതിന്റെ പേര്.....? എങ്ങനെയാണിതൊക്കെ.....അതും ഒന്നും കണ്ടില്ലെന്നു ഭാവിക്കുന്ന ഒരു ദേവതയോട്......! അങ്ങനെയും പറഞ്ഞാല്പോരാ.....ഹൃദയം കല്ലുകൊണ്ടുള്ള ഒരു ദേവതയോട്.....” അവന്അങ്ങനെ പറഞ്ഞു അവളുടെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി......!

മതി.....” ഇങ്ങനെയൊക്കെ പറയുന്നത് ഭ്രാന്തന്മാരാണ്.....!
ഇതിന്റെ പേര് ഭ്രാന്തെന്നല്ലാതെ എന്താണ്....? അനന്തന്പൊട്ടിച്ചിരിച്ചു.....! ഭ്രാന്തിനു ലോകം എന്നെ ചങ്ങലക്കിടട്ടെ.....എനിക്കിഷ്ടമാണ്......സന്തോഷമാണ്.......കൂടെ നടക്കാന്‍ , കൂടെപഴകാന്തന്നനുവദിച്ച നിമിഷങ്ങള്ക്ക്......ഞാനെന്റെ ബാക്കി ആയുസ്സുമുഴുവന്‍......ദൈവങ്ങള്ക്ക് തിരികെ കൊടുക്കാം.......!

പെട്ടെന്ന് നീലിമ അനന്തന്റെ വായ പൊത്തി.....! അവളുടെ കണ്ണുകള്നിറഞ്ഞു....ഇടറുന്ന സ്വരത്തില്അവള്പറഞ്ഞു.
      “ ഞാന്ആരാണെന്നുള്ളത് അനന്തേട്ടന് അറിയാന്മേലാഞ്ഞിട്ടാണ്....ഇങ്ങനെയൊന്നും പറയരുത്....! ജീവിതത്തിന്റെ ശാപം മുഴുവന്ഏറ്റുവാങ്ങിയ ഒരു രോഗിയാണ് ഞാന്‍. ആരുടേയും ജീവിതത്തോടു അടുക്കാതെ....എന്റെ ജീവിതത്തിലേക്ക് ആരെയും അടുപ്പിക്കാതെ....ഞാന്ഇത്രയും നാളും തള്ളിനീക്കിയത്. എന്റെ മോഹങ്ങളൊക്കെ കരിഞ്ഞുണങ്ങി....എന്റെ മനസ്സിപ്പോള്ഒരു മരുഭൂമികണക്കെയാണ്......!”

        “ സഹിക്കുന്ന സങ്കടങ്ങള്എനിക്ക് മനസ്സിലാകും.....! അനന്തന്നീലിമയോടായി  തുടര്ന്നു....ഒഴിഞ്ഞു മാറാന്ശ്രമിക്കുന്ന ന്യായങ്ങളും എനിക്ക് മനസ്സിലാക്കാം.....അത്രയൊന്നും വിഷമിക്കണ്ട.......ഒറ്റവാക്കുമതി എന്നെ ഒഴിവാക്കാന്‍.......എന്നെ ഇഷ്ടമില്ല എന്ന ഒറ്റവാക്ക്  മാത്രം.....!
                                                             
      “ എനിക്കിഷ്ടമാണ്...ഒരായിരംവട്ടം ഞാന്അത് പറയാനും ഒരുക്കമാണ്.....! പക്ഷെ എന്റെ അവസ്ഥകൂടി അനന്തേട്ടന്മനസിലാക്കണം. എന്റെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും ഞാന്മരിച്ചുകൊണ്ടിരിക്കുകയാണ്.....! എന്റെ രോഗത്തിന്റെ പേര് എനിക്കുകൂടി അറിയില്ല.....ആരും എന്നോട് അത് പറഞ്ഞിട്ടില്ല.....പക്ഷെ എന്റെ വീട്ടുകാരുടെയും,ബന്ധുക്കളുടെയും സഹതാപമാര്ന്ന നോട്ടങ്ങളും,അവര്ക്കെന്നോടുള്ള അമിതമായ സ്നേഹപ്രകടനങ്ങളും കാണുമ്പോള്എനിക്ക് നിമിഷംതന്നെ മരിച്ചാലെന്തെന്നു തോന്നിയിട്ടുണ്ട്.....! എന്നോട് ആരും സഹതാപം കാണിക്കുന്നത് എനിക്കിഷ്ടമല്ല......! അനന്തേട്ടനെ ഞാന്എങ്ങനെയാണ് ഒരു തീരാസങ്കടത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ....അനന്തേട്ടന്റെ മനസ്സ്, സ്നേഹം, എന്നോടുകാട്ടുന്ന വാത്സല്യം ...എല്ലാം...എല്ലാം....എനിക്കൊരുപാടിഷ്ടമാണ്...!”
         
           കുറച്ചു സമയത്തേയ്ക്ക് രണ്ടുപേരും ഒന്നുംമിണ്ടിയില്ല....!
   നീലിമ അനന്തനോട് ചോദിച്ചു.....” എന്തേ....ഒന്നും മിണ്ടാത്തത്.....എന്നോട് പിണങ്ങിയോ.....?

      പെട്ടെന്ന് അനന്തന്നീലിമയുടെ ഇരുകൈകളും കൂട്ടിപിടിച്ചു പറഞ്ഞു, “ കുട്ടീ.... ലോകത്തില്നിന്നും ഒളിച്ചോടാന്ശ്രമിച്ചു പരാജയപ്പെട്ട ഒരാളാണ് ഞാന്‍ .....! മറ്റുള്ളവരില്നിന്നും ഒളിക്കാം,പക്ഷെ എനിക്ക് എന്നില്നിന്നും ഓടിയൊളിക്കാന്കഴിയുന്നില്ല. നീറിപ്പിടയുന്ന മനസ്സുമായി നടക്കുമ്പോള്ജീവിതം അസഹ്യമായി എനിക്ക് തോന്നി...! ഇഷ്ടപ്പെടാനും,സ്നേഹിക്കാനും ഒന്നുമില്ലാതെ എന്നോടുതന്നെയുള്ള പകയും,ശത്രുതയും മനസ്സില്ചുമന്നുകൊണ്ടു ഏകാകിയായി......,നിസ്സഹായനായി ജീവിക്കേണ്ടി വരുന്നതിന്റെ വേദന അത് അനുഭവിച്ചറിഞ്ഞവര്ക്കേ മനസ്സിലാകൂ.....!”

      “ സ്വയം ഏകാകിയായി തീര്ന്ന ഒരാള്മുറിഞ്ഞുപോയ ബന്ധങ്ങളെ കുറിച്ചോര്ക്കുമ്പോള്കൂടുതല്ദു:ഖിക്കും. അത് ബന്ധങ്ങള്ക്കൊക്കെ അമിതമായ പ്രാധാന്യം കല്പ്പിക്കുന്ന എന്നെപോലെയൊരാള്ആകുമ്പോള്പറയാനുമില്ല. സ്നേഹിക്കാന്ഒരാളുണ്ടാകുമ്പോഴാണ് ജീവിതത്തിനര്ത്ഥമുണ്ടാകുന്നത്. നിന്നെ കണ്ടപ്പോള്മുതല്എന്റെ ജീവിതം നിനക്കുവേണ്ടി കാത്തിരുന്നതായാണ് എനിക്ക് തോന്നിയത്. എന്റെയീ ജീവന്റെ ഒരു അണുവും നിനക്കുവേണ്ടിതരുന്നു. ഇനി നിന്റെ ദു:ഖങ്ങളും,വേദനകളും എന്റെയും കൂടിയാണ് നീലിമാ....!”

      അവളുടെ കണ്ണുകള്നിറഞ്ഞൊഴുകുകയായിരുന്നു......!
ഞാന്പറഞ്ഞത് എന്റെ അവിവേകം കൊണ്ടാണെന്ന് കരുതിയാല്മതി.സങ്കടങ്ങള്ഇല്ലാത്ത മനുഷ്യനില്ല.......എന്റെയും,നിന്റെയും ദു:ഖങ്ങള്ഒന്നുമല്ല.....! എല്ലാം ഉള്ളവനായി ജനിച്ചു ഒരനാധനായി ജീവിച്ചു.....ഇപ്പോഴും ഞാന്ജീവിക്കുന്നത് കണ്ടില്ലേ......?” അനന്തന്നീലിമയോടായി പറഞ്ഞു.

       “ എന്റെ സങ്കടം വേറൊരാളിനോട്പറയുന്നതെന്തിനാണ്‌......? ഇതെന്റെ മാത്രം വിധിയാണ്......?
                                                           
അനന്തന് വാക്കുകളില്പിടികൂടി ഇങ്ങനെ പറഞ്ഞു.
ഞാന്വേറൊരാളെന്നു പറയുന്നതിന്റെ അര്ത്ഥം എനിക്ക് മനസ്സിലാകും,ഞാന്അന്ന്യനായ ഒരാള്എന്നല്ലേ.....?”

    “ ഞാന്അങ്ങനെയൊന്നും പറഞ്ഞില്ല.....അങ്ങനെ പറഞ്ഞിട്ട് അവള്തന്റെ മുഖം കാല്മുട്ടുകളില്ഊന്നി കുനിഞ്ഞിരുന്നു....! തന്റെ കണ്ണുകള്ക്കുള്ളില്തിരകള്ആഞ്ഞടിക്കുന്നത് നീലിമ അറിയുന്നുണ്ടായിരുന്നു.അത് തീരങ്ങള്തകര്ത്തെറിഞ്ഞുകൊണ്ട് ഏതുനിമിഷവും പുറത്തേയ്ക്കുവരും.

      ഇടറുന്ന പാദവുമായി അണയുന്ന ഒരു കാറ്റിന്റെ മൃദുലമായ ഒരു മര്മ്മരംപോലെ തന്റെ പുറത്തു തഴുകുന്ന കൈകളിലേക്ക് തന്റെ മുഖമൊന്നമര്ത്താന്
അവളുടെ മനസ്സ് വല്ലാതെ കൊതിച്ചു.

      അവളുടെ തേങ്ങല് ഉച്ചസ്ഥായിയിലാകും മുന്പേ അനന്തന്നീലിമയെ തന്റെ നെഞ്ചിലേക്ക് ചായ്ച്ചു.അഞ്ഞടിക്കുന്ന തിരകളിലകപ്പെട്ട തോണി പെട്ടെന്ന് തീരത്തണഞ്ഞതുപോലെ നീലിമ അനന്തന്റെ നെഞ്ചിലേക്ക് ഒന്നുകൂടി പറ്റിച്ചേര്ന്നു.

      തന്റെ മരുഭൂവിലെ യാത്രകള്ക്കൊടുവില് ഒരു നീര്‍ച്ചാല് കണ്ടെത്തിയ സുഖമാണ് അവന്അപ്പോള്അനുഭവിച്ചത്........! അവളും....... അവസ്ഥയില്തന്നെയായിരുന്നു......!

    നിമിഷത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു......! “ നിലാവും,സുഗന്ധവും മേളമൊരുക്കി ലോകം തനിക്കുവേണ്ടി കാത്തുവച്ചിരുന്ന പനിനീര്പ്പൂവിനെ  താന്ഒരിക്കലും,വാടാതെ,കൊഴിയാതെ കാത്തുസൂക്ഷിക്കും”....എന്ന് ഉറക്കെ വിളിച്ചുപറയണമെന്ന് തോന്നി അനന്തന് അപ്പോള്‍.

      സന്ധ്യ....,സന്ധ്യക്കിപ്പോള്ദിവ്യമായ ഒരു ഭംഗിയുണ്ട്.....അഭൌമമായ ഒരു സംഗീതം ആകാശത്തിലും, ഭൂമിയിലും നിറഞ്ഞുനില്ക്കുന്നതായി....അവര്ക്ക് തോന്നി. അവരുടെ ഹൃദയത്തെ സ്പര്ശിക്കുന്ന ഒരീണം അപാരതയില്നിന്നും അവര്കേട്ടു.

                  *******               **********                  **************




No comments:

Post a Comment