Wednesday, December 11, 2013

മൂടുപടം


അന്തിമാനത്തു നിറഞ്ഞ പൂര്ണ്ണതയെ നിന്‍ മിഴികളില്‍-
ആവാഹിച്ച്.....എന്നില്‍ നീ ചേര്ന്നണയുമ്പോള്‍,
ജീവനില്‍ മധുരമുള്ള ഓര്മ്മകള്‍ നിറയ്ക്കാന്‍ നിനക്കാകുന്നു...!
മനസ്സില്‍ കൂടുതല്‍ ചേര്ന്ന് നില്ക്കാന്‍ നിനക്കാകുന്നു....!

കുളിരു പെയ്യുന്നോരീ നിലാവത്ത്.....
കുളിര്‍ കാറ്റൊടൊത്ത് നീയെന്നെ തലോടി ഉറക്കുമ്പോള്‍......
കുളിര്പെയ്യും ഓര്മ്മകളെന്നില്‍ നിറയ്ക്കും,നിന്‍-
കുളിരോരും സാമീപ്യവും , പൂനിലാപോലാ...പുഞ്ചിരിയും.

എന്‍ നിശ്വാസങ്ങളില്‍ നിന്‍ സുഗന്ധം നിറയുന്നു,
എന്‍ ഹൃദയതാളങ്ങളില്‍ നിന്‍ സംഗീതം നിറയുന്നു.
നിന്‍ മിഴികളില്‍, നീയെന്നെ ബന്ധനസ്ഥനാക്കി.....!
എന്തിനാണീ ബന്ധങ്ങള്‍......? എന്തിനാണീ സ്വപ്‌നങ്ങള്‍....?

അടിമയാക്കി നീയെന്‍ ചിന്തകളെ വശീകരിച്ചു....
എന്റെ കാഴ്ചകളെ മൂടുപടത്താല്‍ നീ മറയ്ക്കുന്നു...
നിന്‍ കൈകള്‍ നീളുന്നത് എന്‍ കഴുത്തിലേക്കോ.....?
നിന്‍ വിരലുകളില്‍ കൂര്ത്ത നഖങ്ങളുണ്ടോ.....?

വെട്ടിവിയര്ത്തു , കൈകള്‍ കുടഞ്ഞെറിഞ്ഞു....
വലിച്ചുതാഴ്ത്തിയെന്‍ മൂടുപടം.....
പീളനീക്കി തുറന്നെന്‍ മിഴികളപ്പോള്‍....ചുറ്റിലും-
ശീതീകരണ യന്ത്രതിന്‍ കുളിരും , മുരള്ച്ചയും മാത്രം ബാക്കി.....!


***************************
അജയ്മാധവ് – ശൂരനാട്
11/12/13

No comments:

Post a Comment